Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മഹാരാഷ്‌ട്രയില്‍ സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളുമായി ശിവസേന; അതിനിടെ ഈ നീക്കത്തെ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചശേഷം 2019-ലാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ സഖ്യത്തിലേര്‍പ്പെട്ടതും സര്‍ക്കാര്‍ രൂപീകരിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2021, 05:00 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര ഭരണസഖ്യത്തില്‍ തര്‍ക്കങ്ങള്‍ മറനീക്കിയ പശ്ചാത്തലത്തില്‍ ഐക്യം നിലനിര്‍ത്താനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി. അടുത്തവട്ടം സഖ്യത്തിന് ‘കോണ്‍ഗ്രസ് മുഖ്യമന്ത്രി’യുണ്ടാകുമെന്ന് പാര്‍ട്ടി നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രസ്താവനയെന്ന് ചവാന്‍ ഇന്ന് വ്യക്തമാക്കി. ‘സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രികൊണ്ട് ഞാന്‍ അര്‍ഥമാക്കിയത്’ എന്ന് മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹം വിശദീകരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ നാന പടോളെ വ്യക്തമാക്കിയതോടെ നിലവിലെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഇടപെടല്‍ ആവശ്യമുള്ള ഘട്ടത്തിലാണ് മഹാ വികാസ് അഘാടി(എംവിഎ) സഖ്യം.

 ‘ബിജെപിയെ തടയാനാണ് അഞ്ചുവര്‍ഷത്തേക്ക് എംവിഎ രൂപീകരിച്ചത്. ഇത് സ്ഥിരം സംവിധാനമല്ല’- ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരസ്യമായി പറഞ്ഞതിന് പിന്നാലെ ഞായറാഴ്ച പടോളെ കൂട്ടിച്ചേര്‍ത്തു. സഖ്യം ഒറ്റക്കെട്ടാണെന്നും ‘വിള്ളല്‍ വീഴ്‌ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല’ എന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കും. അഞ്ചുവര്‍ഷം സര്‍ക്കാരിനെ നയിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അധികാരം നഷ്ടപ്പെട്ടശേഷം വിശ്രമിച്ചിട്ടില്ലാത്തവരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹമുള്ളവരുമായ പുറത്തുള്ളവര്‍  ശ്രമിച്ചേക്കും, പക്ഷെ സര്‍ക്കാര്‍ തുടരും. കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്‌ക്കും ഇടയില്‍ വിടവുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. പക്ഷെ അത് നടക്കില്ല’-റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചശേഷം 2019-ലാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്‌ട്രയില്‍ സഖ്യത്തിലേര്‍പ്പെട്ടതും സര്‍ക്കാര്‍ രൂപീകരിച്ചതും. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘രാഷ്‌ട്രീയത്തില്‍ ഒറ്റയ്‌ക്ക് പോകുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നമ്മളെ ചെരിപ്പുകൊണ്ട് അടിക്കും’- ശിവസേന സ്ഥാപക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് താക്കറെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും പടോളെയുടെ പ്രസ്താവന പരാമര്‍ശിച്ചായിരുന്നു പ്രതികരണം.  

Tags: congressNcpശിവസേനമഹാവികാസ് അഘാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

പുതിയ വാര്‍ത്തകള്‍

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.