വിജയ് സേതുപതി വ്യത്യസ്ത ഗറ്റപ്പില്‍ എത്തുന്ന ചിത്രമാണ് വിടുതലൈ. ഓസ്‌കര്‍ അവാര്‍ഡ് ജേതാവും തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ വെട്രിമാരന്‍, അസുരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടുതലൈ. ഭവാനിശ്രീ ആണ് ചിത്രത്തിലെ നായിക. കോ, വിണ്ണെയ് താണ്ടി വരുവാ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ആര്‍.എസ് ഇന്‍ഫോടെയ്‌മെന്റിനു വേണ്ടി എല്‍റെഡ് കുമാറും വെട്രിമാരനും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം കേരളത്തില്‍ കലാ ഫിലിംസിനുവേണ്ടി കലാധരന്‍ കെ.കെ അവതരിപ്പിക്കുന്നു.
സത്യമംഗലം വനത്തില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ചിത്രമാണ് വിടുതലൈ. മാവോയിസ്റ്റ് തീവ്രവാദികള്‍ വിഹരിക്കുന്ന വനത്തില്‍ അവരെ വേട്ടയാടാനായി വന്‍ പോലീസ് സൈന്യവും എത്തി. ഇതിനിടയിലാണ് നാട്ടില്‍നിന്ന് ഒരു കോളജ് പ്രൊഫസര്‍ വിജയ് സേതുപതി വനത്തിലെത്തിയത്. വിപ്ലവകാരിയായ പ്രൊഫസറിന്റെ വനത്തിലേക്കുള്ള വരവിന്റെ ഉദ്ദേശ്യമെന്തായിരുന്നു! വെട്രിമാരന്റെ വ്യത്യസ്ത ചിത്രമാണ് വിടുതലൈ.
പ്രസാദ് സ്റ്റുഡിയോയില്‍ നിന്ന് സ്വന്തം സ്റ്റുഡിയോയിലേക്ക് മാറിയ ശേഷം ഇളയരാജ ആദ്യമായി സംഗീതം നിര്‍വ്വഹിച്ചത് വിടുതലൈ എന്ന ചിത്രത്തിലെ ഗാനങ്ങളാണ്. ഇപ്പോള്‍ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറിയിരിക്കുകയാണ്. തമിഴിലെ പ്രമുഖ നോവലിസ്റ്റ് ജയമോഹനന്‍ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് വിടുതലൈ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ചിത്രീകരിച്ച ഈ ചിത്രം കേരളത്തില്‍ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യും.
ക്യാമറ-ആര്‍.വേല്‍രാജ്, വിതരണം- കലാ ഫിലിംസ്. വിജയ് സേതുപതി, സൂരി, ഗൗതം വാസുദേവമേനോന്‍ ഭവാനിശ്രീ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
















