Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേവികുളം ഗ്യാപ്പ് റോഡിലെ അനധികൃത പാറഖനനം കണ്ടെത്താന്‍ പരിശോധന തുടങ്ങി

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020 സെപ്തംബറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 18, 2021, 01:51 pm IST
in Idukki
ഗ്യാപ്പ് റോഡിൽ കഴിഞ്ഞവർഷം ഉണ്ടായ ഉരുൾ പൊട്ടൽ (ഫയൽ )

ഗ്യാപ്പ് റോഡിൽ കഴിഞ്ഞവർഷം ഉണ്ടായ ഉരുൾ പൊട്ടൽ (ഫയൽ )

മൂന്നാര്‍: ദേവികുളം ഗ്യാപ്പ് റോഡില്‍ അനധികൃതമായി വലിയ തോതില്‍ പാറപ്പൊട്ടിച്ചതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് റവന്യൂ- പൊതുമരാത്ത്- ജിയോളജി വിഭാഗത്തിന്റെ സംയുക്ത പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ റോഡിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020 സെപ്തംബറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അടുത്തിടെ ഇവിടെ നിന്ന് പാറപ്പൊട്ടിച്ച് കടത്താന്‍ ശ്രമിച്ചത് ചെമ്മണ്ണാറില്‍ നിന്ന് റവന്യൂ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടത്. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വേ നടത്തി പൊട്ടിച്ച പാറയുടേയും ഉപയോഗിച്ചതിന്റെയും അളവ് കണ്ടെത്താന്‍ തീരുമാനം എടുത്തത്. ദേവികുളം സബ്കളക്ടര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.

ദേവികുളം, ഉടുമ്പന്‍ചോല താലൂക്കിലെ സര്‍വേ സംഘങ്ങള്‍, പൊതുമരാമത്ത് അധികൃതര്‍ എന്നിവരാണ് ആദ്യഘടത്തില്‍ പരിശോധന നടത്തുന്നത്. സ്ഥലത്ത് പരിശോധനക്കെത്തിയെങ്കിലും മഴ മൂലം ജോലി തടസപ്പെടുന്നതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. റോഡിന് അനുവദിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച് സ്‌കെച്ച് തയ്യാറാക്കി ഇവിടെ നിന്ന് എത്രദൂരം ഉള്ളിലേക്ക് പാറപൊട്ടിച്ചുവെന്നതാണ് നോക്കുന്നത്. സ്‌കെച്ച് തയ്യാറാക്കിയ ശേഷമാകും ജിയോളജി വിഭാഗം പരിശോധന നടത്തുക.

സെക്ച്ചും ഉപയോഗിച്ച് റോഡിന്റെ അളവ് രേഖപ്പെടുത്തിയ ശേഷമാകും സ്ഥലത്ത് നിന്ന് ആകെ പൊട്ടിച്ച പാറയുടെ അളവും ഇവിടെ നിര്‍മാണത്തിനായി എത്ര ഉപയോഗിച്ചുവെന്നതും കണ്ടെത്തുകയെന്ന് ജില്ലാ മൈനിങ് ആന്റ് ജിയോളജി വിഭാഗത്തിലെ ജിയോളജിസ്റ്റ് സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം കൈയേറി പാറ പൊട്ടിച്ചതടക്കം പരിശോധിച്ച് പരമാവധി വേഗത്തില്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ വ്യക്തമാക്കി. ഇത് പിന്നീട് സര്‍ക്കാരിലേക്ക് കൈമാറും. ഇവിടെ നിന്നാകും തുടര്‍ നടപടികള്‍ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 300 കോടിയോളം രൂപയ്‌ക്കാണ് റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് 1940കളില്‍ പണി പൂര്‍ത്തിയായ പ്രകൃതിമനോഹാരിത നിറഞ്ഞ് തുളുമ്പിയിരുന്ന ഗ്യാപ്പ് റോഡാണ് അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് ഇല്ലാതായത്.

Tags: MiningDevikulamഗ്യാപ്പ് റോഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

ബിജെപി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി സിപിഎം മുൻഎംഎൽഎ; എസ് രാജേന്ദ്രന്റെ പ്രവർത്തനം തോട്ടം മേഖലകളിൽ

World

സിന്ധു നദിയിൽ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം; ഖനനം ചെയ്യാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

Editorial

കടല്‍ അമ്മയാണ്, കരുതല്‍ വേണം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.