Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ഗോമൂത്ര ഡ്രിപ്പിട്ട രോഗി’; കാര്‍ട്ടൂണ്‍ നല്‍കിയ ഗ്ലോബല്‍ ടൈംസ് കാണാത്ത കാഴ്‌ച്ചകള്‍ മനോരമ എങ്ങനെ കാണുന്നു; വളച്ചൊടിച്ച വ്യാജവാര്‍ത്ത പൊളിച്ചടുക്കി

പ്രധാനമായും ഓസ്ട്രേലിയയെ ആണ് കാര്‍ട്ടൂണ്‍ ലക്ഷ്യം വെക്കുന്നത്. കാര്‍ട്ടൂണില്‍ ഓസ്ട്രേലിയയെ പ്രതിനിധികരിച്ച കങ്കാരുവിന്റെ ഒരു കൈ മേശപ്പുറത്ത് വച്ചിരിക്കുന്ന നോട്ടുകെട്ടുകളിലേക്ക് നീളുന്നതും, ഇടതു കൈയില്‍ ഒരു ചെറിയ ബാഗ് മുറുക്കെ പിടിച്ചിരിക്കുന്നതുമായാണ് ഉള്ളത്. ഇത് കാണിക്കുന്നത് ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കുകയും, ധനാര്‍ത്തി മൂത്ത് ചൈനക്കെതിരെയുള്ള കൂട്ടായ്‌മയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയയുടെ കപടമുഖവും വഞ്ചനയേയുമാണ് കാണിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് തന്നെ പറയുന്നുണ്ടു..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 07:52 pm IST
inSocial Trend

കോട്ടയം: ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ വന്ന കാര്‍ട്ടൂണിനെ വളച്ചൊടിച്ച് വ്യാജവാര്‍ത്തയാക്കി പ്രചരിപ്പിച്ച് മലയാള മനോരമ. ‘ഗോമൂത്ര ഡ്രിപ്പിട്ട രോഗി’: ഇന്ത്യയെ അവഹേളിച്ച് കാര്‍ട്ടൂണുമായി ചൈനീസ് ദേശീയ മാധ്യമം” എന്ന് പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ പൊള്ളത്തരം രഞ്ജിത്ത് എന്ന യുവാവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടിയത്. 

ആ വാര്‍ത്തയില്‍ മനോരമ പറയുന്നത് രോഗം മൂലം വയ്യാതിരിക്കുന്ന ആനക്ക് ഡ്രിപ്പ് ആയി നല്‍കുന്നത് ഗോമൂത്രം ആണെന്നാണ്. ആനക്ക് മുന്നില്‍ എന്നെ സഹായിക്കൂ എന്ന ബോര്‍ഡും ഉണ്ടെന്നും. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടൈംസ് പോലും കാണാത്ത കാര്‍ട്ടൂണിലെ കാഴ്‌ച്ചകള്‍ മനോരമ എങ്ങിനെയാണ് കാണുന്നത്..? ഇനി ഇത്ര വിശദമായി ഇതറിയാന്‍ കാര്‍ട്ടൂണ്‍ വരച്ചത് മനോരമയിലെ ആരേലും ആണോയെന്നും അദേഹം ചോദിക്കുന്നു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബ്രിട്ടണിലെ കോണ്‍വാളില്‍ വെച്ചു അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയുടെ കൂട്ടായ്‌മയായ ജി 7 ഉച്ചകോടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേര്‍ന്നിരുന്നു. ഇക്കുറി ഉച്ചകോടിയില്‍ പ്രത്യേക ക്ഷണിതാവായി ഇന്ത്യക്കും ക്ഷണമുണ്ടായിരുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ ചൈന കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു G7 ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം. അത് മാത്രമല്ല ഉയ്ഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്ന ചൈനക്കെതിരെ ഒന്നിക്കണമെന്നതും, ദരിദ്ര രാജ്യങ്ങളില്‍ ചൈന നടപ്പാക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവ് പദ്ധതിയെ ചെറുക്കാനുള്ള തന്ത്രങ്ങളും ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലുണ്ടായിരുന്നു..

ഉച്ചകോടിയില്‍ സംഭവിക്കാന്‍ പോവുന്ന ഇക്കാര്യങ്ങളെല്ലാം ആദ്യമേ അറിയാവുന്ന ചൈനയെ ഉച്ചകോടി പ്രകോപിപ്പിച്ചു എന്നതില്‍ അത്ഭുതമില്ല. ആ പ്രകോപനത്തിന്റെ ബാക്കി പത്രമാണ് അവിടത്തെ ദേശീയ മാധ്യമവും  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശബ്ദമെന്നും അറിയപ്പെടുന്ന ദി ഗ്ലോബല്‍ ടൈംസ് ചൈനയിലെ പ്രശസ്ത സമൂഹമാധ്യമമായ വെയ്‌ബോയില്‍ ‘ബന്‍ടോങ്ലോടാങ്’ എന്ന പേരുള്ള ഒരാള്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ പ്രസിദ്ധികരിച്ചു കൊണ്ട് കാണിച്ചത്.

G7 ഉച്ചകോടിയില്‍ പങ്കെടുത്ത ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളെ അതാതിടങ്ങളിലെ പ്രധാന മൃഗങ്ങളായി ചിത്രീകരിച്ചാണ് കാര്‍ട്ടൂണ്‍. പ്രസിദ്ധ ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പറിനെ ആസ്പദമാക്കിയാണ് ‘ദി ലാസ്റ്റ് G7’ എന്നാ തലക്കെട്ടോടെ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. അതില്‍ ഓരോരുത്തരെയും എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നതും ഗ്ലോബല്‍ ടൈംസ് തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്.

പ്രധാനമായും ഓസ്ട്രേലിയയെ ആണ് കാര്‍ട്ടൂണ്‍ ലക്ഷ്യം വെക്കുന്നത്.  കാര്‍ട്ടൂണില്‍ ഓസ്ട്രേലിയയെ പ്രതിനിധികരിച്ച കങ്കാരുവിന്റെ ഒരു കൈ മേശപ്പുറത്ത് വച്ചിരിക്കുന്ന നോട്ടുകെട്ടുകളിലേക്ക് നീളുന്നതും, ഇടതു കൈയില്‍ ഒരു ചെറിയ ബാഗ് മുറുക്കെ പിടിച്ചിരിക്കുന്നതുമായാണ് ഉള്ളത്. ഇത് കാണിക്കുന്നത് ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കുകയും, ധനാര്‍ത്തി മൂത്ത് ചൈനക്കെതിരെയുള്ള കൂട്ടായ്‌മയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയയുടെ കപടമുഖവും വഞ്ചനയേയുമാണ് കാണിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് തന്നെ പറയുന്നുണ്ടു..

ഇത് പോലെ ഓരോ രാജ്യത്തിന്റെയും പ്രതിനിധികളുടെ പ്രവര്‍ത്തി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് എന്താണെന്നു ഗ്ലോബല്‍ ടൈംസ് തന്നെ ഓരോന്നോരോന്നായി പറയുന്നുണ്ട്. ഈ കാര്‍ട്ടൂണില്‍ ഇന്ത്യയെ പ്രതിനിധികരിച്ചു കാണിച്ചിരിക്കുന്നത് രോഗം മൂലം അവശനായ ഒരു ആനയുടെ രൂപത്തിലാണ്. അതിനെ കുറിച്ച് ഗ്ലോബല്‍ ടൈംസും അത്രെന്നെയെ പറയുന്നൊള്ളൂ..

എന്നാല്‍ ഈ കാര്യം മ്മടെ മനോരമയില്‍ എത്തിയപ്പൊ കഥ മാറി..

‘ഗോമൂത്ര ഡ്രിപ്പിട്ട രോഗി’: ഇന്ത്യയെ അവഹേളിച്ച് കാര്‍ട്ടൂണുമായി ചൈനീസ് ദേശീയ മാധ്യമം” എന്നാണു ഈ വാര്‍ത്തയുടെ തലക്കെട്ട് തന്നെ..

ആ വാര്‍ത്തയില്‍ മനോരമ പറയുന്നത് രോഗം മൂലം വയ്യാതിരിക്കുന്ന ആനക്ക് ഡ്രിപ്പ് ആയി നല്‍കുന്നത് ഗോമൂത്രം ആണെന്നാണ്. ആനക്ക് മുന്നില്‍ എന്നെ സഹായിക്കൂ എന്ന ബോര്‍ഡും ഉണ്ടെന്നും..കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടൈംസ് പോലും കാണാത്ത കാര്‍ട്ടൂണിലെ കാഴ്‌ച്ചകള്‍ മനോരമ എങ്ങിനെയാണ് കാണുന്നത്..?

ഇനി ഇത്ര വിശദമായി ഇതറിയാന്‍ കാര്‍ട്ടൂണ്‍ വരച്ചത് മനോരമയിലെ ആരേലും ആണോ..?

Tags: chinaവാര്‍ത്തfake newsകാര്‍ട്ടൂണ്‍മനോരമ ന്യൂസ്ജി7 ഉച്ചകോടിമലയാള മനോരമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.