Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡ് പിന്നോട്ടടിച്ച സുസ്ഥിര വികസന ലക്ഷ്യ സൂചിക; ചരിത്രത്തിലാദ്യമായി കുറഞ്ഞു

ഇന്ത്യയുടെ റാങ്ക് 2020 -ല്‍ 117 ആയിരുന്നത് 120 ആയി കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 07:04 am IST
inWorld

ഡോ.സി.പ്രതീപ്

ചരിത്രത്തിലാദ്യമായി കോവിഡ് -19 എന്ന മഹാമാരിമൂലം  ആഗോള സുസ്ഥിര വികസന ലക്ഷ്യ സൂചിക 2021-ല്‍ കുറഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ എസ് ഡി ജി സൂചികയും ഇന്ത്യയുടെ റാങ്കും കുറഞ്ഞു. 2016-ല്‍ ഇന്ത്യയുടെ എസ് ഡി ജി സൂചിക നൂറില്‍ 48.4 ആയിരുന്നത് 2017 -ല്‍ 58.1 ആയും 2018 -ല്‍ 59.1 ആയും 2019 -ല്‍ 61.1 ആയും 2020 – 61.9 ആയും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ 2021 -ല്‍ ഇന്ത്യയുടെ എസ് ഡി ജി സൂചിക 60.07 ആയി കുറഞ്ഞു. ഇന്ത്യയുടെ റാങ്ക് 2020 -ല്‍ 117 ആയിരുന്നത് 120 ആയി കുറഞ്ഞു. 2021 ആഗോള എസ്  ഡി ജി സൂചികയില്‍ ഫിന്‍ലാന്‍ഡ്, സ്വീഡന്‍,ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്.  കോവിഡ് -19 എന്ന മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെയുള്ള വ്യാപനം അനേക ലക്ഷം പേരുടെ ജീവഹാനിക്കും കൊടികണക്കിനാളുകളുടെ സാമൂഹ്യ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളിലെ   എല്ലായിടത്തും സുസ്ഥിര വികസനത്തിന് ഒരു തിരിച്ചടിയായിരുന്നു കോവിഡ് .  കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ദാരിദ്ര്യ നിരക്കും തൊഴിലില്ലായ്‌മയും വന്‍ തോതില്‍ വര്‍ദ്ധിച്ചതിലൂടെയാണ് സൂചികയില്‍  ഇടിവുണ്ടായത് .  സൂചിക പുറത്തിറക്കികൊണ്ട് ഇറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ് ‘സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക സുസ്ഥിര വികസനത്തിന്റെ മൂന്ന് തലങ്ങളെയും കോവിഡ് ബാധിച്ചിട്ടുണ്ട് . ഓരോ സര്‍ക്കാരിന്റെയും  ഏറ്റവും ഉയര്‍ന്ന മുന്‍ഗണന ഔഷധം എത്തിക്കുകയെന്നുള്ളതായിരിക്കണം. ഇടപെടലുകളിലൂടെയും വാക്സിനുകളിലേക്കുള്ള ആഗോള പ്രവേശനത്തിലൂടെയും കോവിഡ് അടിച്ചമര്‍ത്തലുകള്‍  തുടരണം. പാന്‍ഡെമിക് രൂക്ഷമാകുമ്പോള്‍ സുസ്ഥിര വികസനവും സാമ്പത്തിക വീണ്ടെടുക്കലും ഉണ്ടാകില്ല.’

സുസ്ഥിരവുമായ ഭാവി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി ആരംഭിച്ച  സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക്  ഏറ്റവും വലിയ വെല്ലുവിളി  കോവിഡ് 19 എന്ന മഹാമാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് 2021 ആഗോള എസ്  ഡി ജി സൂചിക.  2015-ല്‍ ഐക്യരാഷ്‌ട്ര പൊതുസഭ ‘മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവര്‍ക്കും കൈവരിക്കുന്നതിനുള്ള മാതൃക’യായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതും 2030-ഓടെ നേടിയെടുക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമായ 17 പരസ്പര ബന്ധിതമായ ആഗോള തലത്തിലുള്ള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് ‘സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ അഥവാ Sustainable Development Goals (SDG). അല്ലെങ്കില്‍ ആഗോള ലക്ഷ്യങ്ങള്‍. 17 പരസ്പര ബന്ധിതമായ ലക്ഷ്യങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങലിലുള്ളത്.  

1.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം:  

2. വിശപ്പില്ലാത്ത അവസ്ഥ:  

3 .നല്ല ആരോഗ്യവും ക്ഷേമവും  

4 ഗുണ നിലവാരമുള്ള വിദ്യാഭ്യാസം:  

6 ശുദ്ധമായ വെള്ളവും ശുചിത്വവും:  

7 താങ്ങാവുന്നതും ശുദ്ധവുമായ ഊര്‍ജ്ജം

8 മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും

9 വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍

10 അസമത്വം കുറയ്‌ക്കുക

11 സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും

12 ഉത്തരവാദിത്ത ഉപഭോഗവും ഉത്പാദനവും

13 കാലാവസ്ഥാ പ്രവര്‍ത്തനം

14 വെള്ളത്തിന് താഴെയുള്ള ജീവിതം

15 കരയിലെ ജീവിതം

16 സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങള്‍

17 ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്തം.

കോവിഡും അതിനെ തുടര്‍ന്നുണ്ടായ ലോക്ക് ടൗണ്‍വുണുകളും തൊഴില്‍ ഇല്ലായ്‌മ്മക്കും ദാരിദ്ര്യം വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ യാണ് വളരെ ദോഷകരമായി ബാധിച്ചത്. ആഗോളതലത്തില്‍തന്നെ ഭക്ഷ്യ ഉല്‍പ്പാദനത്തിലും      ഭക്ഷ്യ വിതരണത്തിലും  കുറവുണ്ടായതുകൊണ്ട് ഭക്ഷ്യ സുരക്ഷിതത്വം ഇല്ലാതായി. വിതരണത്തിലുണ്ടായ പ്രതിസന്ധിയും തൊഴിലാളികളുടെ ക്ഷാമവും  ഭക്ഷ്യ വസ്തുക്കളുടെ നഷ്ടത്തിനു കാരണമായി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണ പതിവ് നിര്‍ത്തലായതോടെ പോഷകാഹാരം ലഭിക്കാതായി. : കോവിഡ് മൂലം മരണനിരക്ക് വര്‍ദ്ധിച്ചു. ആരോഗ്യ സംവിധാനത്തിന് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതിലും അധികം രോഗികള്‍ വന്നതിനാല്‍ കോവിഡ് ഇതര കാരണങ്ങള്‍ കൊണ്ടുള്ള മരണങ്ങളും  കൂടി. മാനസിക പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മാന്യമായ ജോലിയും സാമ്പത്തിക വളര്‍ച്ചയും,വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളത്തിന് താഴെയുള്ള ജീവിതം എന്നീ ലക്ഷ്യങ്ങളില്‍ കുറഞ്ഞതെങ്കിലും പുരോഗതി കാണുന്നതായി സൂചിക സൂചിപ്പിക്കുന്നു. എന്നാല്‍ വിശപ്പില്ലാത്ത അവസ്ഥ,  സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും, സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങള്‍, ലക്ഷ്യങ്ങള്‍ക്കുള്ള പങ്കാളിത്തം എന്നീ ലക്ഷ്യങ്ങളില്‍ ഒരു നിശ്ചലാവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗുണ നിലവാരമുള്ള വിദ്യാഭ്യാസം, കരയിലെ ജീവിതം എന്നീ ലക്ഷ്യങ്ങളില്‍ പിന്നോക്കം പോയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Reference: 1.Sustainable Development Report  2021, Cambridge University Press.

2. Press Release: Sustainable Development Report 2021

Tags: സുസ്ഥിര വികസന ലക്ഷ്യ സൂചിക
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.