Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് മറയാക്കി; വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം- സിപിഐ നിര്‍ദ്ദേശ പ്രകാരം

വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.

സി.രാജbyസി.രാജ
Jun 15, 2021, 10:09 am IST
inKerala

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം, സിപിഐ നേതൃത്വത്തിന്റെയും നിര്‍ദ്ദേശപ്രകാരം തന്നെ. മുഖ്യമന്ത്രിയുടെ ആവശ്യമനുസരിച്ച് പലതവണ റവന്യു-വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആദ്യ സര്‍ക്കുലറിലെ അപാകത തെരഞ്ഞെടുപ്പിനു മുമ്പ് നീക്കി പുതിയ ഉത്തരവിറക്കണമെന്ന സിപിഎം- സിപിഐ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.  

2017 മാര്‍ച്ച് 27ന് ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പട്ടയഭൂമിയില്‍ കൃഷിക്കാര്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നത്  പരിഗണിച്ചു. മരംമുറിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും  മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.  

റവന്യു വകുപ്പ് വിശദീകരണ ഉത്തരവ് (‘സ്റ്റാറ്റിയൂട്ടറി റൂള്‍സ് ആന്‍ഡ് ഓര്‍ഡര്‍’) പുറപ്പെടുവിക്കണമെന്ന് വനംവകുപ്പ് ആദ്യ രണ്ടു യോഗങ്ങളിലും നിര്‍ദേശിച്ചു. എന്നാല്‍ വനംവകുപ്പ് പറയുന്നതു പോലെ വിശദീകരണ ഉത്തരവിലൂടെ പ്രശ്‌നം തീരില്ലെന്നും 1960ലെ ആക്ടില്‍ ഇത് ഉള്‍പ്പെടുത്തണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം വേണമെന്നും 2019 ഡിസംബര്‍ അഞ്ചിലെ  യോഗത്തില്‍ റവന്യു മന്ത്രി പറഞ്ഞു. റവന്യു മന്ത്രിയുടെ നിര്‍ദേശമുണ്ടായിട്ടും 2020 മാര്‍ച്ച് 11ന് അന്നത്തെ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.വി. വേണു മരംമുറി അനുവദിച്ച് സര്‍ക്കുലര്‍ ഇറക്കി. 

ഈ ഉത്തരവിനെതിരെ കളക്ടര്‍മാര്‍ രംഗത്തെത്തി, ഹൈക്കോടതി പരാമര്‍ശമുണ്ടായി. ഇതോടെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.എ. ജയതിലകിന്റെ വിവാദ ഉത്തരവ്. നിയമവകുപ്പിന്റെ അംഗീകാരമില്ലാതെ ഉത്തരവുകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നു റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പിന്റെ പരിശോധനയില്ലാതെ ഉത്തരവിറങ്ങി.

ചട്ടം ഭേദഗതി ചെയ്യുകയോ നിയമവകുപ്പിന്റെ അനുമതിയോടെ ഉത്തരവിറക്കുകയോ ചെയ്യാത്തതിന് പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ലഭിക്കുന്ന ‘ഗുണഫല’ങ്ങളായിരുന്നു. തെര. പ്രഖ്യാപനത്തിന് മുമ്പ് നടന്ന സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നു. വേണുവിന്റെ ഉത്തരവിലെ നിയമക്കുരുക്ക് മാറ്റാന്‍ ധാരണയായ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി എം.എം. മണിയടക്കമുള്ളവര്‍ കര്‍ഷകര്‍ക്ക് മരംമുറിക്ക് അനുവാദം നല്‍കിയാല്‍ ഇടുക്കിയില്‍ പാര്‍ട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. 

റവന്യു ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കരുതെന്ന് വനംമന്ത്രിയും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഒരു ഉത്തരവ് നടപ്പാക്കിയാലുള്ള രാഷ്‌ട്രീയലാഭവും മുന്നണിയിലെ ചില നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ ലഭിക്കുന്ന ‘സാമ്പത്തികലാഭവും’ ഉത്തരവിറക്കുന്നതിന് വേഗം കൂട്ടുകയായിരുന്നു. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തരവിറക്കിയത്.

ഓരോ നീക്കവും സര്‍ക്കാര്‍ അറിഞ്ഞ്

തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട ഓരോ നീക്കത്തിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്ന  തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാത്രം പിഴവല്ല ഉത്തരവ് എന്ന് തെളിയുകയാണ്.  

എന്തിനും ഏതിനും, പ്രത്യേകിച്ച് പരിസ്ഥിതി വിഷയങ്ങളില്‍, പ്രതികരിക്കുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സിപിഐ നിര്‍ദേശമനുസരിച്ച് തന്നെയാണ് ഉത്തരവിറങ്ങിയത് എന്നതിനാലാണിത്. സര്‍ക്കാര്‍ മറുപടി പറയുമെന്ന് പറഞ്ഞ് കാനം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍  മന്ത്രിസഭയിലുള്ള ചിലര്‍ എംഎല്‍എമാരായിരിക്കെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പിലും മുന്‍ സര്‍ക്കാരിലും ചെലുത്തിയ സ്വാധീനവും മുന്നണികളെ വെട്ടിലാക്കി.  

മരംമുറി ഉത്തരവ് കൃഷിക്കാരെ സഹായിക്കാനായിരുന്നുവെന്നും രണ്ടാമത് ഇറക്കിയ വിശദീകരണ ഉത്തരവിലെ ചില പോരായ്‌മകള്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചിലര്‍ ഉത്തരവ് ഉപയോഗപ്പെടുത്തി മരം വല്ലാതെ മുറിച്ചിട്ടുണ്ടെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags: forcpmcpipinarayi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.