Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമിയില്‍ നിന്ന് ഉണ്ണിയെ നീക്കിയത് പിണറായി-ശ്രേയാംസ് ഉടമ്പടി പ്രകാരം;ഏഴ് ചാനലുകള്‍ സിപിഎം നിയന്ത്രണത്തില്‍; സിന്‍ഡിക്കേറ്റ് തലവനായി മുഖ്യമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചപോലെ വിജയിക്കാനാകാതെ വന്ന ശ്രേയാംസിന് പിണറായിയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു. അങ്ങനെ ടിവി ചാനല്‍ തലപ്പത്തുനിന്ന് ഉണ്ണി ബാലകൃഷ്ണനെ തുരത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2021, 11:25 am IST
inKerala

കോഴിക്കോട്: ഒരു ടിവി ചാനല്‍കൂടി പിണറായി-സിപിഎം മാധ്യമ സിന്‍ഡിക്കേറ്റിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായി. സ്വന്തം ചാനലായ കൈരളി, പീപ്പിള്‍, വീ ചാനലുകള്‍ക്ക് പുറമേ, ന്യൂസ് 24, ഏഷ്യാനെറ്റ് ചാനലുകള്‍ സിപിഎമ്മിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു പ്രവര്‍ത്തനം. ഇപ്പോള്‍ മാതൃഭൂമി ടിവി ചാനലും പൂര്‍ണമായി സിപിഎം നിയന്ത്രണത്തിലായി.

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തലപ്പത്ത് സിപിഎം നേതാവായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ മകനാണ്. ബിജെപി ബന്ധം ഉള്ള ചന്ദ്രശേഖറാണ് ചാനല്‍ ഉടമയെങ്കിലും ടിവി നടത്തിപ്പില്‍ ബിസിനസ് ഭാഗം മാത്രമാണ് ചന്ദ്രശേഖറിന്റെ നോട്ടം. ബിസിനസിന് സിപിഎം പക്ഷംപിടിക്കലാണ് വേണ്ടതെന്ന തന്ത്രമാണ് ന്യൂസ് മേല്‍നോട്ടക്കാര്‍ ധരിപ്പിക്കുന്നത്.

ന്യൂസ് 24 സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കടുത്ത പിന്തുണക്കാരാണ്. കൈരളി ടിവി കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ‘ഔദ്യോഗിക’ മാധ്യമമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാതൃഭൂമി ചാനലിനെയും പിണറായി മാധ്യമ സിന്‍ഡിക്കേറ്റില്‍ കയറ്റിയത്.

ജനതാദള്‍ നേതാവ് ശ്രേയാംസ് കുമാറിന്റെ നിയന്ത്രണത്തിലായിരുന്നു മാതൃഭൂമി ചാനല്‍. രാഷ്‌ട്രീയമായി ഇടതുപക്ഷത്ത് നില്‍ക്കുന്ന ശ്രേയാംസിന് പിണറായി രാജ്യസഭാ സീറ്റ് നല്‍കിയതും നിയമസഭയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട സീറ്റ് നല്‍കിയതും വ്യവസ്ഥകളോടെയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചപോലെ വിജയിക്കാനാകാതെ വന്ന ശ്രേയാംസിന് പിണറായിയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നു. അങ്ങനെ ടിവി ചാനല്‍ തലപ്പത്തുനിന്ന് ഉണ്ണി ബാലകൃഷ്ണനെ തുരത്തി. സിപിഐ രാഷ്‌ട്രീയക്കാരനാണെങ്കിലും ഉണ്ണി വാര്‍ത്തക്കാര്യത്തില്‍ രാഷ്‌ട്രീയ പക്ഷപാതം ഏറെക്കാണിച്ചിരുന്നില്ല. സിപിഎം നേതാക്കള്‍ക്ക് അസ്വാരസ്യമുണ്ടാക്കിയ സംഭവങ്ങളുമുണ്ട്. സഹോദരന്‍ വേണു ബാലകൃഷ്ണനുമായി ചേര്‍ന്ന് തന്നിഷ്ടം നടപ്പാക്കുന്നുവെന്ന കാരണം പറഞ്ഞും ചാനല്‍ റേറ്റിങ് കുറയുന്നുവെന്നും കാരണം പറഞ്ഞാണ് നടപടി.

എന്നാല്‍, കടുത്ത സിപിഎം പക്ഷക്കാരനായ രാജീവ് ദേവരാജനെയാണ് മാതൃഭൂമിത്തലപ്പത്ത് കൊണ്ടുവരുന്നത്. ഇത് പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് വിവരം. സൂര്യ ടിവി, കൈരളി, മനോരമ, ന്യൂസ് 18, മീഡിയ വണ്‍ ചാനലുകള്‍ വഴിയാണ് രാജീവ്  മാതൃഭൂമിയിലെത്തുന്നത്.

ന്യൂസ് 18 ചാനലില്‍ ആയിരിക്കെ ബിജെപി വിരുദ്ധമായ നുണവാര്‍ത്തകള്‍ സംപ്രേഷണം ചെയ്തത് വിവാദമായതും വാര്‍ത്തകളിലെ തീവ്രഇടതുപക്ഷപാതവുമാണ് അവിടന്ന് പുറത്താകാന്‍ കാരണം. തുടര്‍ന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണില്‍ തലപ്പത്തു വന്നത്. തെരഞ്ഞെടുപ്പുകാലത്ത് മീഡിയ വണ്‍ ചാനലിനെ സിപിഎം പ്രചാരണ ചാനലാക്കാനും മുസ്ലിം സമൂഹത്തെ കൂടുതല്‍ ബിജെപി വിരുദ്ധമാക്കാനും അങ്ങനെ കഴിഞ്ഞു. ഇപ്പോള്‍ അവിടന്ന്, മാതൃഭൂമിയിലേക്ക് എത്തുമ്പോള്‍ പിണറായി മാധ്യമ സിന്‍ഡിക്കേറ്റിന്റെ ശക്തി പലമടങ്ങാവുകയാണ്. അമ്പതോളം ചെറുതും വലുതുമായ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സിപിഎം-പിണറായി നിയന്ത്രണത്തിലുണ്ട്. പല അച്ചടി മാധ്യമങ്ങളിലും പാര്‍ട്ടി നിയന്ത്രണമായിക്കഴിഞ്ഞു.

എനിക്കും പാര്‍ട്ടിക്കുമെതിരേ മാധ്യമ സിന്‍ഡിക്കേറ്റെന്ന് പ്രചരിപ്പിച്ച് പേടിപ്പിച്ചും തെരഞ്ഞെടുപ്പു കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കി പ്രീണിപ്പിച്ചും മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്തിയാണ് തെരഞ്ഞെടുപ്പില്‍ പിണറായി തുടര്‍ വിജയം നേടിയതെന്ന ആരോപണം വ്യാപകമാണ്. ഇപ്പോള്‍ മാധ്യമങ്ങളുടെ ഭരണ നിര്‍വഹണത്തെ നിയന്ത്രിച്ച് പുതിയ മാധ്യമ സിന്‍ഡിക്കേറ്റ് തലവനായിരിക്കുകയാണെന്നാണ് വിമര്‍ശിക്കപ്പെടുന്നത്.

Tags: cpmUnnichannelpinarayiMV Shreyams Kumarമാതൃഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.