Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ ജനങ്ങളില്‍ നിന്നു പിരിച്ച കോടികള്‍ക്ക് കണക്കില്ല; പിണറായി പറഞ്ഞ വെബ്‌സൈറ്റിലെ പ്രത്യേക ഹെഡ്ഡ് കാണ്‍മാനില്ല

മുഖ്യമന്ത്രി വാക്‌സിന്‍ ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ആടിനെ വിറ്റും ചെറുസമ്പാദ്യങ്ങള്‍ എടുത്തും പെന്‍ഷന്‍ തുക നല്‍കിയും നിരവധിപേരാണ് പങ്കാളികളായത്. ഈ തുക പ്രത്യേകം അക്കൗണ്ട് ആയി സൂക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതും. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 'കൊവിഡ് 19', 'ഫ്‌ളഡ് 2018,2019' എന്നീ ഹെഡുകള്‍ മാത്രമാണുള്ളത്.

അനീഷ് അയിലംbyഅനീഷ് അയിലം
Jun 10, 2021, 04:45 pm IST
inKerala

തിരുവനന്തപുരം: വാക്‌സിന്‍ ചലഞ്ചിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു പിരിച്ച തുകയ്‌ക്ക് കണക്കില്ല. വാക്‌സിന്‍ ചലഞ്ചിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(സിഎംഡിആര്‍എഫ്)യില്‍ പ്രത്യേകം ഹെഡില്‍ സൂക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ദുരിതാശ്വാസ നിധിയുടെ വെബ്‌സൈറ്റിലെ കണക്കുകളില്‍ വാക്‌സിന്‍ ചലഞ്ച് എന്നൊരു ഹെഡ് പോലും ഇല്ല.  

മുഖ്യമന്ത്രി വാക്‌സിന്‍ ചലഞ്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ആടിനെ വിറ്റും ചെറുസമ്പാദ്യങ്ങള്‍ എടുത്തും പെന്‍ഷന്‍ തുക നല്‍കിയും നിരവധിപേരാണ് പങ്കാളികളായത്. ഈ തുക പ്രത്യേകം അക്കൗണ്ട് ആയി സൂക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍  പ്രഖ്യാപിച്ചതും. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ‘കൊവിഡ് 19’, ‘ഫ്‌ളഡ് 2018,2019’  എന്നീ ഹെഡുകള്‍ മാത്രമാണുള്ളത്.  

ഇതിലെ കൊവിഡ് 19 എന്ന ഹെഡില്‍ 27-03-2020 മുതല്‍ സംഭരിച്ചത് 695.79 കോടിയാണ്. പക്ഷെ 730.22 കോടി ചെലവാക്കിയ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട്. അധികമായി ചെലവാക്കിയത് 34.49 കോടി രൂപയാണ്. ഇത് സര്‍ക്കാര്‍ നല്‍കി എന്നാണ് അവകാശവാദം. എന്നാല്‍, ഈ കണക്കുകളില്‍ ഒന്നിലും വാക്‌സിന്‍ ചലഞ്ച് കാണാനില്ല. വാക്‌സിന്‍ ചലഞ്ചില്‍ നിന്ന് എത്ര തുക ലഭിച്ചുവെന്നോ ലഭിച്ച തുകയില്‍ എത്ര ചെലവാക്കിയെന്നോ ഉള്‍പ്പെടുത്തിയിട്ടുമില്ല.

28-05-2021ലെ കണക്കനുസരിച്ച് 647.02 കോടി ചെക്ക്, ഡിമാന്റ് ഡ്രാഫ്റ്റ്, ജനപ്രതിനിധികള്‍ വഴി തുടങ്ങി പല രീതിയില്‍ ലഭിച്ചു. ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ അനുസരിച്ച് ഇന്നലെ വരെ 48.77 കോടിയും ലഭിച്ചു. ഇന്നലെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി എത്തിയത് 4.85 ലക്ഷം രൂപയാണ്. ഇതിലൊന്നും വാക്‌സിന്‍ ചലഞ്ചിന് ലഭിച്ചത് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. കൊവിഡ്19 ഹെഡില്‍ നിന്നും 2021 ഏപ്രില്‍ മൂന്നിലെ കണക്ക് അനുസരിച്ച് 730.22 കോടി ചെലവാക്കിയിട്ടുണ്ട്. അതിന്റെ കണക്ക് ഇങ്ങനെ:  

കിറ്റ് നല്‍കാന്‍ സിവില്‍ സപ്ലൈസിന് നല്‍കിയത്  350 കോടി, പ്രവാസികള്‍ക്ക് ധനസഹായം 83.5 കോടി, ബിപിഎല്‍, എഎവൈ ഫാമിലികള്‍ക്കുള്ള ധനസഹായം നല്‍കാന്‍ കോ ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിന് 147.82 കോടി, കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയതിന് സഹായം-അഞ്ചു കോടി, ഓണ്‍ലൈന്‍ പഠന സൗകര്യം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിന് – അഞ്ച് ലക്ഷം, ആരോഗ്യ വകുപ്പിലെ ഹോസ്പി

റ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിക്ക്-36.36 കോടി, സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് സഹായം- 1.38 കോടി, ഫയര്‍ റസ്‌ക്യൂ സര്‍വ്വീസിന് രണ്ടു കോടി, സ്‌പ്ലൈകോ കിറ്റിന് 100 കോടി, സാംസ്‌കാരിക വകുപ്പിന് മൂന്നുകോടി, കശ്മീരി ഫാമിലികള്‍ക്ക് സഹായം – രണ്ടു ലക്ഷം, കാരുണ്യവഴി മരുന്നുകള്‍ നല്‍കാന്‍ 1.09 കോടി എന്നിങ്ങനെയാണ് ചെലവാക്കിയതായി വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, വാക്‌സിന് തുക മാറ്റിവച്ചതായി കാണിച്ചിട്ടുമില്ല. സഹകരണ വകുപ്പിനടക്കം നല്‍കിയ പല തുകകളും എവിടെപോയി എന്നതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്.  

വാക്‌സിന്‍ വാങ്ങാന്‍ കരാര്‍ നല്‍കിയതായും വാക്‌സിന്‍ ചലഞ്ചിലെ തുക അതിനായി മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്. ചലഞ്ച് തുക അതിന് മാത്രമേ ഉപയോഗിക്കൂവെന്നും അധികം വേണ്ട തുക എത്രയായാലും സര്‍ക്കാര്‍ നല്‍കുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും തറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമാക്കി. കരാര്‍ റദ്ദാക്കിയതായി സംസ്ഥാനം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 110 കോടിയോളം രൂപ വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതോടെ ഈ തുക എന്ത് ചെയ്യും, ഏതിനത്തില്‍ വിനിയോഗിക്കും തുടങ്ങിയവയില്‍ വ്യക്തത വരുത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags: keralaPinarayi Vijayanchallengeവാക്‌സിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.