Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുമ്പോള്‍

കൊടകരയിലെ കവര്‍ച്ച കേസ് വരുംമുമ്പ് പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്ന് പിടികൂടിയ 94 ലക്ഷം രൂപ കോണ്‍ഗ്രസിന്റേതാണെന്നത് നാട്ടില്‍ പാട്ടാണ്. അത് പിടികൂടിയത് തൃശൂര്‍ പോലീസ് മേധാവി പൂങ്കുഴലിയായിരുന്നല്ലോ. അവര്‍ക്ക് തന്നെയായിരുന്നു കൊടകര കവര്‍ച്ചയുടെ ആദ്യ അന്വേഷണ ചുമതല. അവരെ മാറ്റി പുതിയൊരു ടീമിനെ നിശ്ചയിച്ചു. 21 പ്രതികളില്‍ കുറെ പേരെ പിടികൂടി. ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല സിപിഎം, ലീഗ്, എസ്ഡിപിഐ കക്ഷികളുമായി ബന്ധപ്പെട്ടവരാണവര്‍.

ഉത്തരന്‍byഉത്തരന്‍
Jun 9, 2021, 05:15 am IST
inMain Article

‘ഗ്രഹണസമയത്ത് ഞാഞ്ഞൂലും പടമെടുക്കും’. പണ്ടേയുള്ള ചൊല്ലാണത്. ഏതു കാലത്തിനും ചേരുന്നതാണ് എന്ന് ഉറപ്പായും കരുതാം. തെരഞ്ഞെടുപ്പില്‍ പണമൊഴുകി എന്ന് എല്ലാവരും പറയുന്നത് കേട്ട് ജനം കോട്ടുവാ പോലും ഇടാനാവാതെ അന്ധാളിച്ചു നില്‍ക്കുകയാണല്ലോ. ഏതു കാലത്താണ് ഇലക്ഷന് പണം ഒഴുകാത്തത്? സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാനും വോട്ട് ഉറപ്പിക്കാനും പണം കൊടുത്ത സംഭവങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിലും കണ്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് ചെലവാക്കാന്‍ വരുന്ന പണത്തിന് വല്ല കയ്യും കണക്കുമുണ്ടോ ? പണം പിടികൂടാന്‍ ഇലക്ഷന്‍ കമ്മീഷന് പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ ഉണ്ടല്ലോ. തമിഴ്‌നാട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും  കോടിയിലധികം പിടിച്ചു. ഇതൊക്കെ ഏത് സ്ഥാനാര്‍ത്ഥിയുടേത്, ഏത് പാര്‍ട്ടിയുടേത് എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കൊടകരയിലെ കവര്‍ച്ച കേസ് വരുംമുമ്പ് പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്നും പിടികൂടിയ 94 ലക്ഷം  

രൂപ കോണ്‍ഗ്രസിന്റേതാണെന്നത് നാട്ടില്‍ പാട്ടാണ്. അത് പിടികൂടിയത് തൃശൂര്‍ പോലീസ് മേധാവി പൂങ്കുഴലിയായിരുന്നല്ലോ. അവര്‍ക്ക് തന്നെയായിരുന്നു കൊടകര കവര്‍ച്ചയുടെ ആദ്യ അന്വേഷണ ചുമതല. അവരെ മാറ്റി പുതിയൊരു ടീമിനെ നിശ്ചയിച്ചു. 21 പ്രതികളില്‍ കുറെ പേരെ പിടികൂടി. ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല സിപിഎം, ലീഗ്, എസ്ഡിപിഐ കക്ഷികളുമായി ബന്ധപ്പെട്ടവരാണവര്‍. എന്നിട്ടും എന്തുകൊണ്ട് അത് ബിജെപിക്കെതിരായ ആയുധമാക്കുന്നു. അവിടെയാണ് നഗ്നമായ പകവീട്ടില്‍ രാഷ്‌ട്രീയം. അതിനു പറ്റിയ  ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതല.

പിടികൂടിയ പ്രതികളുടെ ഫോണ്‍ പരിശോധിക്കുന്നില്ല. അവരാരെയൊക്കെ വിളിച്ചു എന്നു നോക്കുന്നില്ല. എഴുതാപ്പുറം വായിച്ച് തലതിരിഞ്ഞ അന്വേഷണം! ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ ഫോണും ചര്‍ച്ചയ്‌ക്ക് വന്നു. പരാതിക്കാരന്റെ ഫോണില്‍ നിന്നും 24 തവണ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളിച്ചു എന്നൊരു കഥ. ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത 24 സെക്കന്റ് സംസാരിച്ചു എന്ന്. 24 സെക്കന്റില്‍ എന്തു സംസാരിക്കാന്‍? ഹലോ ഹലോ ആരാ സംസാരിക്കുന്നേ എന്നു ചോദിക്കുമ്പോഴേക്കും 24 സെക്കന്റ് തീരില്ലെ.

തൃശൂരില്‍ മത്സരിച്ച സുരേഷ്‌ഗോപിയുടെ ഫണ്ടിനെക്കുറിച്ചും അന്വേഷിക്കണമെന്ന് അവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചോദിക്കുന്നത് കേട്ടു. അയ്യോ പാവം! അവര്‍ പിശുക്കിയേ ചെലവാക്കിയുള്ളൂ എന്നത് നേരാവാം. വന്ന പണം എങ്ങോട്ടു പോയി എന്ന് വീട്ടുകാരോടെങ്കിലും വിശദീകരിക്കുമോ? അവര്‍ മറ്റൊരു ചോദ്യം ഉന്നയിച്ചത് രസകരമാണ്.

കെ. സുരേന്ദ്രന്‍ എന്തിനാ രണ്ടിടത്ത് മത്സരിച്ചത് എന്നാണ്. സുരേന്ദ്രന്‍ എവിടെ മത്സരിക്കണമെന്നൊക്കെ തീരുമാനിച്ചത് ബിജെപിയല്ലെ? രണ്ടിടത്ത് മത്സരിക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥി സുരേന്ദ്രനാണോ? സ്വന്തം പിതാവിന്റെ മത്സരമെങ്കിലും ഒന്ന് ഓര്‍ക്കണമായിരുന്നില്ലേ? മാളയിലും നേമത്തും മത്സരിച്ച കെ. കരുണാകരന്‍ നേമം വിട്ട് മാളയെ മാറോടണച്ചു. ആ കരുണാകരന്റെ മോന്‍ നേമത്ത് ഇക്കുറി വന്നത് മൂന്നാം സ്ഥാനക്കാരനാകാനായിരുന്നോ? അദ്ദേഹം തന്നെ പറഞ്ഞല്ലൊ ‘രണ്ടും മൂന്നുമാകാനല്ല ഒന്നാമനകാനാണ്’  മത്സരിക്കുന്നതെന്ന്. ഒന്നുപോയിട്ട് രണ്ടാമതുപോലുമായില്ല. അവിടേക്കെത്രയാ ചെലവാക്കിയത്. 30 ലക്ഷം കിട്ടിയെന്ന് ചില മുസ്ലിം തീവ്രവാദ സംഘടനകള്‍ പറയുന്നു. അത്ര തന്നെ കിട്ടിയെന്ന് ചില സഭകളും പറയുന്നുണ്ട്. സഹോദരനും സഹോദരിക്കും ചെലവാക്കാന്‍ പത്തുകോടി പിരിച്ചതായി കേട്ടിട്ടുണ്ട്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ മോന്‍ നേതാവ് നേരിട്ട് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായതിനാല്‍ ഹൈക്കമാണ്ടിന്റെ കോടികള്‍ വേറെയും.ബിജെപി കുഴല്‍പ്പണം ഇടപാട് നടത്തിയെന്നത് പതിരില്ലാത്ത നുണയാണ്. ഏതെങ്കിലും ബിജെപിക്കാരനില്‍ നിന്ന് ഈ പണമെല്ലാം പിടികൂടിയെങ്കില്‍ അതിലെന്തെങ്കിലും നേരുണ്ടെന്ന് പറയാമായിരുന്നു. ഇത് ഇപ്പോള്‍ ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ്. അതിനായി കല്‍പ്പിച്ചിറങ്ങിയവര്‍ ഒടുവില്‍ കയ്‌പുനീര്‍ കുടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.

Tags: കേരള പോലീസ്കേരള സര്‍ക്കാര്‍smuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

India

വാനിൽ പശുക്കളെ കുത്തിക്കയറ്റിയ നിലയിൽ : വാഹനം തടഞ്ഞ് നിർത്തി രക്ഷപെടുത്തിയത് 40 പശുക്കളെ : ശ്വാസം കിട്ടാതെ ചത്തത് ആറ് പശുക്കൾ

Kerala

പത്തുമാസം രഹസ്യകേന്ദ്രത്തില്‍ ഒളിപ്പിച്ചു; വെള്ളായണി ദേവീക്ഷേത്രത്തിലെ തങ്കത്തിരുമുടിയും കടത്തി

Kerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.