Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ പിടിപ്പുകേട്; ഊര്‍ധ്വശ്വാസം വലിച്ച് സ്വകാര്യ ബസ് മേഖല; പെടാപ്പാടുപെട്ട് കെഎസ്ആര്‍ടിസിയും

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ എണ്ണായിരത്തിലധികം ബസുകളാണ് നിരത്തുകളില്‍ നിന്ന് ഇല്ലാതാകാന്‍ പോകുന്നത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jun 8, 2021, 12:08 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ഊര്‍ധ്വശ്വാസം വലിച്ച് സ്വകാര്യബസ് മേഖല. ആളൊഴിഞ്ഞയിടങ്ങളിലൊക്കെ അനാഥമായി കിടക്കുന്ന ബസുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഒറ്റപ്പെട്ട കാഴ്‌ച്ചയല്ല. പരാധീനതയിലൂടെ മുന്നോട്ട് പോയിരുന്ന സ്വകാര്യ ബസ്‌മേഖല രണ്ടാം കൊവിഡ് തരംഗത്തോടെ സംസ്ഥാനം വീണ്ടും ലോക്ഡൗണിലായപ്പോള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്ത് പലയിടത്തും പെര്‍മിറ്റുകള്‍ ഉള്‍പ്പെടെ തിരിച്ചേല്‍പ്പിച്ച് ബസ്സുകള്‍ നിരത്തില്‍ നിന്ന് വിടപറയുകയാണ്.

ബജറ്റിലും വിവേചനം

കഴിഞ്ഞ ബജറ്റില്‍ പോലും ആശ്വാസ നടപടികള്‍ ഇല്ലാത്തത് വെന്റിലേറ്ററിലാകുന്ന ബസ്സുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന ഈ മേഖലയ്‌ക്ക് ഒരു പരിഗണനയും ലഭിച്ചില്ല. നിരവധി ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വിവിധ സംഘടനകള്‍ മുന്നോട്ടുവച്ചിരുന്നത്.

നിരത്തൊഴിയുന്ന ബസ്സുകള്‍  

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ എണ്ണായിരത്തിലധികം ബസുകളാണ് നിരത്തുകളില്‍ നിന്ന് ഇല്ലാതാകാന്‍ പോകുന്നത്. നിലവില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ 80 ശതമാനവും കട്ടപ്പുറത്താണ്. 32,000 ബസുകളും രണ്ടര ലക്ഷത്തിലേറെ ജീവനക്കാരുമുണ്ടായിരുന്ന മേഖലയില്‍ ഇന്ന് അവശേഷിക്കുന്നത് 7000 ബസുകളും 21,000 ജീവനക്കാരും മാത്രം. നഷ്ടം പെരുകിയതിനെത്തുടര്‍ന്ന് ഇതില്‍ 30 ശതമാനം ബസുകളും ഓട്ടം നിര്‍ത്തി.

ഓടിത്തുടങ്ങണമെങ്കില്‍ ചെലവേറെ

ഇന്‍ഷുറന്‍സ് പ്രീമിയം ഒരു ലക്ഷം രൂപ വരെ അടയ്‌ക്കണം. സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുമ്പോള്‍ നികുതി അടയ്‌ക്കേണ്ട. അപ്പോഴും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കണം. കൊവിഡ് കാലത്ത് ഓടിയ ബസുകളിലെ ജീവനക്കാരുടെ കൂലിക്കും ഇന്ധനത്തിനും  ഉടമകളുടെ കൈയില്‍ നിന്നു പണമെടുക്കേണ്ട അവസ്ഥയായിരുന്നു. സര്‍വീസ് നടത്താത്തവയുടെ തിരിച്ചടവു പോലും അടയ്‌ക്കാനാകാത്ത സ്ഥിതിയിലാണ് ബസുടമകള്‍.

കൊവിഡ് കാലത്തെ നഷ്ടയോട്ടം

കൊവിഡ് തുടങ്ങിയതില്‍ പിന്നെ ഇടയ്‌ക്കിടെ ഇളവുകള്‍ ലഭിക്കുമ്പോഴാണ് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കിയിരുന്നത്. അപ്പോഴും വരുമാനം പകുതിയില്‍ താഴെയാണ് ലഭിച്ചത്. ദിവസേന 800-900 രൂപ വരെ കൂലി വാങ്ങിയിരുന്ന തൊഴിലാളികള്‍ ജോലി നഷ്ടമാകാതിരിക്കാന്‍ അതു പകുതിയായി കുറച്ചു. എന്നിട്ടും ഓട്ടം അവസാനിപ്പിക്കുമ്പോഴേക്കും ഉടമകള്‍ക്ക് സ്വന്തം കൈയില്‍ നിന്ന് കാശെടുക്കേണ്ട അവസ്ഥയുണ്ടായി.

പെടാപ്പാടുപെട്ട്  കെഎസ്ആര്‍ടിസിയും

ഡീസല്‍ ലിറ്ററിന് നിരക്ക് കുറച്ച് കിട്ടിയിട്ടും, വാഹന നികുതിയും, ഇന്‍ഷൂറന്‍സ് പ്രീമിയവും ഒഴിവാക്കിയിട്ടും കെഎസ്ആര്‍ടിസി പോലും പെടാപ്പാടുപെടുകയാണ്. മൂന്നു കോടി രൂപയില്‍ അധികമാണ് കെഎസ്ആര്‍ടിസിക്ക് ഒരു ദിവസത്തെ നഷ്ടം.

സര്‍ക്കാരിന്റെ മുന്നില്‍ കൈനീട്ടി

സ്വകാര്യബസ് മേഖലയ്‌ക്ക് ഒരു കൈസഹായം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പിടിച്ചുനില്‍ക്കാന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ച് മിനിമം ചാര്‍ജ് 15 രൂപയാക്കണമെന്നും വാഹന നികുതിയില്‍ ഇളവ് അനുവദിക്കണമെന്നുമുള്ള ആവശ്യത്തോട് സര്‍ക്കാരില്‍ നിന്ന് ഒരു പ്രതികരണവുമുണ്ടായിട്ടില്ല. ആര്‍ടിഒ ഓഫീസിലെ സേവനങ്ങള്‍ക്ക് ഈടാക്കുന്നത് കനത്ത ഫീസുകളാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വ്യവസായ സംരഭകര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന പലിശ കുറവുള്ള വായ്‌പകളോ, സബ്‌സിഡികളോ, നികുതി ഇളവുകളോ ഈ വ്യവസായത്തിന് ലഭിക്കുന്നില്ല. ലിമിറ്റഡ് സ്റ്റോപ്പായി ഓടുന്ന ബസ്സുകളെ ഒഴിവാക്കാനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടങ്ങിക്കഴിഞ്ഞു.

Tags: crisisbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.