Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

കൊടുംശൈത്യത്തില്‍ ചൈനയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല; ലഡാക്കില്‍ നിന്ന് ദിവസേന സൈന്യത്തെ മാറ്റേണ്ടി വന്നു

കൊടുംശൈത്യവും കനത്ത ഹിമപാതവും നിമിത്തം ചൈനീസ് സൈന്യത്തിന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ടി വന്നു. ലഡാക്കില്‍ പരിശീലനം ലഭിച്ചവരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്ന ചൈനയുടെ ആഗ്രഹവും കാലവസ്ഥ മൂലം സാധിച്ചില്ല. പാംഗോങ് തടാകക്കരയില്‍ കനത്ത ശൈത്യത്തിനിടെ എല്ലാ ദിവസവും സൈനികരെ മാറ്റിയാണ് ചൈന പിടിച്ചുനിന്നത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 09:39 am IST
inDefence

ന്യൂദല്‍ഹി: കൊടുംശൈത്യത്തില്‍ ചൈനീസ് സൈനികര്‍ക്ക് ലഡാക്ക് മേഖലയില്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന് റിപ്പോര്‍ട്ട്.  ഇതുമൂലം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90 ശതമാനം സൈനികരെയും ദിവസേന മാറ്റി നിയമിക്കേണ്ടി വന്നുവെന്നാണ് വിവരം. ഇന്ത്യക്കെതിരെ ലഡാക്കില്‍ വര്‍ഷം മുഴുവന്‍ സൈനികരെ നിര്‍ത്താമെന്ന ചൈനയുടെ മോഹം ഇതിലൂടെ തകരുകയായിരുന്നു.  

കിഴക്കന്‍ ലഡാക്കിലും ഗാല്‍വാന്‍ താഴ്‌വരയിലുമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസത്തിലാണ് ചൈന അരലക്ഷത്തിലധികം സൈനികരെ വിന്യസിച്ചത്. കനത്ത കാറ്റും ഹിമപാതവും നിമിത്തം ചൈനീസ് സൈനികര്‍ ഏറെ വിഷമിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ സൈന്യം നിലവിലുണ്ടായിരുന്ന താല്‍ക്കാലിക ടെന്റുകളെല്ലാം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയതോടെ സൈനികര്‍ക്ക് കൂടുതല്‍ കാലം അതിര്‍ത്തിയില്‍ തുടരാമെന്ന സാഹചര്യമായി.

കൊടുംശൈത്യവും കനത്ത ഹിമപാതവും നിമിത്തം ചൈനീസ് സൈന്യത്തിന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ടി വന്നു. ലഡാക്കില്‍ പരിശീലനം ലഭിച്ചവരെ കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താമെന്ന ചൈനയുടെ ആഗ്രഹവും കാലവസ്ഥ മൂലം സാധിച്ചില്ല. പാംഗോങ് തടാകക്കരയില്‍ കനത്ത ശൈത്യത്തിനിടെ എല്ലാ ദിവസവും സൈനികരെ മാറ്റിയാണ് ചൈന പിടിച്ചുനിന്നത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു.  

അതേസമയം, ഇന്ത്യ ലഡാക്കിലേക്ക് ഒരു സംഘത്തെ നിയോഗിക്കുന്നത് രണ്ടു വര്‍ഷത്തെ കാലാവധിക്കാണ്. ഇതില്‍ ഒന്നിടവിട്ട വര്‍ഷത്തില്‍ പകുതി പേരെ മാറ്റി പുതിയവരെ നിയോഗിക്കുന്നതാണ് രീതി. ചൈനയുടെ അതിര്‍ത്തിയിലെ ഏതു നീക്കവും തടയാന്‍ പാകത്തിന് ഇന്ത്യയുടെ കര-വ്യോമസേനാ താവളം ലഡാക്കില്‍ സ്ഥാപിച്ചതും ചൈനയ്‌ക്ക് തിരിച്ചടിയായി. ഇത് ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കിയെന്നും അന്താരാഷ്‌ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഈ വര്‍ഷമാദ്യം പാംഗോങ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരുന്നു. എന്നിരുന്നാലും ഇരുവിഭാഗവും ഈ മേഖലയില്‍ പട്രോളിങ് തുടരുന്നുണ്ട്. സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. കരസേന മേധാവി എം.എം. നരവനെ ലഡാക്ക് മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വേണ്ട നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നുണ്ട്.

Tags: indian armychinaweatherഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.