Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടകര കുഴല്‍പ്പണ കവര്‍ച്ചയ്‌ക്ക് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘം; കവര്‍ച്ചാ സംഘത്തിന് ഒത്താശ ചെയ്തത് സിപിഎം പ്രവര്‍ത്തകന്‍ എസ്എന്‍ പുരം റെജില്‍

പിടിയിലായ മറ്റ് പ്രതികളുടെ സിപിഎം, സിപിഐ ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകളും പുറത്തു വന്നു. മുഖ്യ പ്രതി രഞ്ജിത്തിന് കണ്ണൂരിലെ മുഹമ്മദ് ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 08:55 am IST
in Kerala

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചയ്‌ക്ക് പിന്നില്‍ സിപിഎം ക്രിമിനല്‍ സംഘം. രണ്ട് കൊലക്കേസുകളിലെ പ്രതിയും സിപിഎം കൊടും ക്രിമിനലുമായ ആളാണ് കവര്‍ച്ചാ സംഘത്തിന് വേണ്ട ഒത്താശകള്‍ ചെയ്തതെന്ന് വ്യക്തമായി. ഇയാളെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. ഇന്ന് വീണ്ടും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  കൊടുങ്ങല്ലൂര്‍ എസ്എന്‍ പുരം സ്വദേശി ടുട്ടു എന്ന റെജിലാണ് കവര്‍ച്ചാ സംഘത്തിന് ഒത്താശ ചെയ്തത്. തൃശൂര്‍ പോലീസ് ക്ലബ്ബിലെത്തിച്ച ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കുഴല്‍പ്പണം തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതി രഞ്ജിത്തില്‍ നിന്ന് മൂന്നര ലക്ഷം രൂപ റെജില്‍ കൈപ്പറ്റിയതായും പോലീസ് പറഞ്ഞു. കവര്‍ച്ചയ്‌ക്കു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് റെജിലാണ്. കവര്‍ച്ചയ്‌ക്കു ശേഷം പ്രതികളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ ബിജെപി  പ്രവര്‍ത്തകരായ സത്യേഷിനെയും പ്രമോദിനെയും കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയാണ് റെജില്‍. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. രഞ്ജിത് കടം വാങ്ങിയ പണമാണ് തിരികെ നല്‍കിയതെന്നാണ് റെജില്‍ പോലീസിനോട് പറഞ്ഞത്. ഇന്ന് പണം പോലീസിന് കൈമാറണമെന്ന് നിര്‍ദേശിച്ചാണ് ഇന്നലെ റെജിലിനെ വിട്ടയച്ചത്.  

പിടിയിലായ മറ്റ് പ്രതികളുടെ സിപിഎം, സിപിഐ ബന്ധം സംബന്ധിച്ച് കൂടുതല്‍ തെളിവുകളും പുറത്തു വന്നു. മുഖ്യ പ്രതി രഞ്ജിത്തിന് കണ്ണൂരിലെ മുഹമ്മദ് ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരുമായി അടുത്ത ബന്ധമുണ്ട്. തലശേരി സ്വദേശിയായ രഞ്ജിത് കുറച്ചുകാലമായി തൃശൂര്‍ വെള്ളാങ്കല്ലൂരിലായിരുന്നു താമസം. ഇവിടെ ഇയാള്‍ സിപിഐ  പ്രവര്‍ത്തകനാണ്. പിടിയിലായ മാര്‍ട്ടിന്‍, എഡ്വിന്‍ എന്നിവരും സിപിഐയുടെ ഭാരവാഹികളാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍. സുനില്‍കുമാറുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് വ്യക്തമായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ സുനില്‍കുമാറിന് വേണ്ടി ഇവര്‍ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.  

കേസന്വേഷണത്തിന്റെ ഭാഗമായി  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി ഇന്നലെ അന്വേഷണ സംഘം രേഖപ്പെടുത്തി. പണം നഷ്ടപ്പെട്ട ധര്‍മ്മരാജനുമായുള്ള ബന്ധത്തെക്കുറിച്ചാണ് പോലീസ് ചോദിച്ചത്. പാര്‍ട്ടിയുടെ പ്രചരണ സാമഗ്രികള്‍ എത്തിക്കുന്നയാള്‍ എന്ന നിലയില്‍ ധര്‍മ്മരാജനെ അറിയാമെന്നും പണമിടപാട് സംബന്ധിച്ച് ഒരറിവുമില്ലെന്നും ഇരുവരും മൊഴി നല്‍കി.

അതിനിടെ, കേസില്‍ സുരേഷ് ഗോപി എംപിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പത്മജ വേണുഗോപാല്‍ പരാതി നല്‍കി. ധര്‍മ്മരാജന്‍ തൃശൂരിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയെന്നും സുരേഷ് ഗോപി ഹെലിക്കോപ്ടര്‍ ഉപയോഗിച്ചത് പണം കടത്താനാണെന്നും മറ്റുമാണ് പത്മജ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. ധര്‍മ്മരാജന്‍ എത്തിയത് പ്രചാരണ സാമഗ്രികളുമായാണെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Tags: കേസ്cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പിണറായിക്കുവേണ്ടി തീപ്പന്തമാകാൻ ആളില്ല, സിപിഎം പരിഭ്രാന്തിയിലാണ്

Kerala

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, ലോകം കറങ്ങുക…സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്നവര്‍ എന്ന് ജി. സുധാകരന്‍ ഉദ്ദേശിച്ചത് എം.എ.ബേബിയെ ആണോ?

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

പുതിയ വാര്‍ത്തകള്‍

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.