Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ലാറ്റാം എയര്‍ലൈന്‍സ് സ്ഥിരം യാത്രികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഐബിഎസ് സോഫ്റ്റ് വെയര്‍

കൊവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ സ്ഥിരയാത്രികരുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപെടുകയും അവര്‍ക്ക് നൂതന സംവിധാനങ്ങള്‍ വഴി മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും ഏറെ നിര്‍ണായകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2021, 04:28 pm IST
inTechnology

 

തിരുവനന്തപുരം: തെക്കേ അമേരിക്കയുടെ പ്രമുഖ എയര്‍ലൈനായ ലാറ്റാം എയര്‍ലൈന്‍സ് തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാമായ ലാറ്റാം പാസ്, ഐബിഎസിന്റെ ഐഫ്ളൈ എന്ന സംവിധാനത്തിലേക്ക് പൂര്‍ണമായി മാറ്റി. കോര്‍പ്പറേറ്റ്, കാര്‍ഗോ റിവാര്‍ഡ് സംവിധാനങ്ങളിലായി, 38 ദശലക്ഷം അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലൊന്നാണ് ലാറ്റാം പാസ്. ഐഫ്ളൈ ലോയല്‍റ്റി പൊലെയുള്ള  അതിനൂതന പ്ലാറ്റ് ഫോമിലേക്ക്  മാറുന്നതിലൂടെ ലാറ്റാം പാസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സൗകര്യപ്രദമായി തങ്ങളുടെ ലോയല്‍റ്റി മൈലുകളും മറ്റ് ആനുകൂല്യങ്ങളും തെരഞ്ഞെടുക്കാനാകും.

ലാറ്റാം എയര്‍ലൈന്‍സിനെ സംബന്ധിച്ചിടത്തോളം ചെലവേറിയ ഡേറ്റാസെന്‍ററുകളില്‍ നിന്നും കാലഹരണപ്പെട്ട സാങ്കേതികവിദ്യകളില്‍ നിന്നുമുള്ള സുപ്രധാന ചുവടുമാറ്റമാണിത്. പൂര്‍ണമായും ക്ലൗഡ് അധിഷ്ഠിത ഐഫ്ളൈ ലോയല്‍റ്റിയാവും ഇനി ലാറ്റാമിന്റെ ലോയല്‍റ്റി വിഭാഗം കൈകാര്യം ചെയ്യുക.

കൊവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ സ്ഥിരയാത്രികരുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപെടുകയും അവര്‍ക്ക് നൂതന സംവിധാനങ്ങള്‍ വഴി മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും ഏറെ നിര്‍ണായകമാണ്. പുതിയ പ്ലാറ്റ് ഫോമിലേക്ക്  മാറുന്നതോടെ ലാറ്റാം പാസിന് ഇത് കൂടുതല്‍ ലളിതവും സുഗമവുമാകും. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കും ഉപഭോക്താക്കളുടെ താത്പ്പര്യങ്ങള്‍ക്കുമനുസരിച്ച് ലോയല്‍റ്റി ബിസിനസില്‍ മാറ്റം വരുത്തുക ഇനി ലാറ്റാമിനെ സംബന്ധിച്ചിടത്തോളം എളുപ്പമാകും. എയര്‍ലൈനിന്റെ മറ്റ് സംവിധാനങ്ങളുമായുള്ള ലളിതമായ സംയോജനം മാത്രമല്ല, സാങ്കേതിക പങ്കാളിത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലാറ്റാമിന് കഴിയും.

വിവിധ എയര്‍ലൈനുകളുടെ ലോയല്‍റ്റി ബിസിനസ് സംവിധാനത്തിലൂടെ ഏകദേശം 80 ദശലക്ഷം യാത്രികരെയാണ് ഐഫ്ളൈ ലോയല്‍റ്റി കൈകാര്യം ചെയ്യുന്നത്.

ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനാണ് അഹോരാത്രം ശ്രമിക്കുന്നതെന്ന് ലാറ്റാം പാസ് വൈസ് പ്രസിഡന്‍റ് റാല്‍ഫ് പികെറ്റ് പറഞ്ഞു. ഐബിഎസുമായുള്ള പങ്കാളിത്തത്തിലൂടെ എയര്‍ലൈനിന്റെ പരിവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുകയും, അതുവഴി കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും റാല്‍ഫ് പികെറ്റ് വ്യക്തമാക്കി.

എയര്‍ലൈന്‍ സോഫ്റ്റ് വെയര്‍ രംഗത്തെ അഗ്രഗണ്യര്‍ എന്ന നിലയില്‍ ലോകത്തെ ഒട്ടുമിക്ക പ്രമുഖ എയര്‍ലൈനുകളെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊവിഡ് പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സഹായിക്കാനായതായി ഐബിഎസ് ലോയല്‍റ്റി മാനേജ്മെന്‍റ് മേധാവി മാര്‍ക്കസ് പഫര്‍ പറഞ്ഞു. സാമ്പത്തികമായി കരകയറാനുള്ള ലാറ്റാമിന്റെ ശ്രമങ്ങള്‍ക്ക് ചിറകേകാന്‍ ഐഫ്ളൈ ലോയല്‍റ്റിക്ക് കഴിയുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: സാങ്കേതികം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വൈദ്യശാസ്ത്ര സാങ്കേതികവിദ്യാ എക്‌സ്‌പോ കൊച്ചിയില്‍

Editorial

ചന്ദ്രനിലേക്കൊരു വിജയക്കുതിപ്പ്

World

ജപ്പാന്റെ എപ്‌സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു; സംഭവം ഗ്രൗണ്ട് ടെസ്റ്റ് തുടങ്ങി ഒരു മിനിറ്റിനു ശേഷം

Kerala

സാങ്കേതിക അവസരങ്ങള്‍ അനവധി; ഇന്ത്യയുടെ ടെക്കേഡിനെ യുവതലമുറ നയിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

India

ഏതൊരു രാജ്യവും വികസിക്കാന്‍ സാങ്കേതികവിദ്യയെ ചേര്‍ത്തുപിടിക്കണം; മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.