Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

കോവിഡ് മഹാമാരിക്കെതിരെ സേവാഭാരതി കൂട്ടായ്‌മ; കോവിഡ് കെയര്‍ സെന്ററില്‍ ജനങ്ങള്‍ക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്ത് ധര്‍മഗിരിയും

ചിട്ടയോടെയുള്ള പരിചരണവും ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ അടക്കമുള്ള ആധുനീക ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ളവ ഒരുക്കിയാണ് സേവഭാരതി കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 11:18 am IST
inSeva Bharathi

കൊച്ചി: രാജ്യം കൊവിഡ് മഹാമാരിക്കെതിരെ ഒറ്റകെട്ടായി വലിയ ചെറുത്തു നില്‍പ്പ് നടത്തുമ്പോള്‍ മുന്‍ നിരയില്‍ നിന്ന് പോരാട്ടം നയിക്കുകയാണ് സേവാഭാരതി. ഈ സമരമുഖത്ത് സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പുറമേ ധാരാളം പേര്‍  പിന്തുണ നല്‍കുന്നുണ്ട്. എറണാകുളം ജില്ലയിലെ കോതമംഗലത്ത് സേവഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ കേന്ദ്രത്തില്‍ രോഗികള്‍ക്ക്  സൗജന്യ ചികിത്സ നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത് കത്തോലിക്ക സഭ കോതമംഗലം രൂപതയുടെ  ഉടമസ്ഥതയിലുള്ള  സെന്റ്. ജോസഫ് ഹോസ്പിറ്റലിലെ (ധര്‍മഗിരി)  ഡോക്ടറും സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍  സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് അംഗവുമായ സിസ്റ്റര്‍ മനീഷയാണ്.

ഡോ. സിസ്റ്റര്‍ മനീഷ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി  സേവാഭാരതി നടത്തുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ദിവസവും ഡോ. സിസ്റ്റര്‍  മനീഷ സേവന രംഗത്ത് ഉണ്ട്. ധര്‍മഗിരി ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. ആസിഫ് അലി റഹ്മാനും രോഗികളെ പരിചരിക്കുന്നു.  

സേവാഭാരതി നല്‍കുന്ന സേവനത്തില്‍ രോഗികള്‍ ഏറെ തൃപ്തരാണെന്ന് ഡോ.സിസ്റ്റര്‍ മനീഷ പറയുന്നു. അടിയന്തിര ഘട്ടത്തില്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അധികൃതര്‍ സേവാഭാരതിക്ക് നല്‍കുന്നുണ്ട്. കൊവിഡ് കെയര്‍ സെന്റര്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ സേവാഭാരതിക്ക് ആശുപത്രി അഡ്മിനിസ്റ്ററേറ്റര്‍ സിസ്റ്റര്‍ അഭയ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ പിന്തുണയും സഹായവും ലഭിക്കുന്നു.

ചിട്ടയോടെയുള്ള പരിചരണവും ഓക്‌സിജന്‍ കോണ്‍സന്ററേറ്റര്‍ അടക്കമുള്ള ആധുനീക ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ളവ ഒരുക്കിയാണ് സേവഭാരതി കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതര രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ  കൂടുതല്‍ ചികിത്സയ്‌ക്കു വേണ്ടി കോതമംഗലം താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സക്ക് വേണ്ട നടപടികളും സ്വീകരിക്കുന്നു. ഇതിനായി സേവഭാരതി ഓക്‌സിജന്‍ സൗകര്യമുള്‍പ്പെടെയുള്ള ആബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.

സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള തങ്കളം വിവേകാനന്ദ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ 50 കിടക്കകളാണ് ഉള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വാര്‍ഡുകളാക്കിയാണ് കിടത്തി ചികിത്സ നല്‍കുന്നത്. ഓരോ മുറിയിലും ചൂടുവെള്ളം തിളപ്പിക്കാനായി പ്രത്യേകം കെറ്റിലുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ആവി പിടിക്കുന്നതിനായി എല്ലാവര്‍ക്കും വേപ്പറേസര്‍ സൗകര്യവും ഉണ്ട്. സാമൂഹിക അടുക്കള എന്ന നിലയില്‍ കൂടി പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്റര്‍ അടുക്കള വീടുകളില്‍ രോഗ ബാധിതരായും ക്വാറന്റെനിലും കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.

കൊവിഡ് കെയര്‍ സെന്ററില്‍ സേവനം നല്‍കുന്നതിനായി പിപിഇ കിറ്റ് ധരിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ ദിവസം മുഴുവനും കേന്ദ്രത്തിലുണ്ട്. കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച ആളുകളെ കൂട്ടികൊണ്ടുവരുന്നതും അടിയന്തിര ഘട്ടത്തില്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതും ഈ പ്രവര്‍ത്തകരാണ്. സേവഭാരതി കൊവിഡ് കെയര്‍ സെന്ററില്‍ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നത്.കഴിഞ്ഞ ഒരു മാസത്തോളമായി പ്രവര്‍ത്തനത്തിലുള്ള സെന്റര്‍ സേവഭാരതിയുടെ കീഴില്‍ കേരളത്തില്‍ തയ്യാറായ ആദ്യ കൊവിഡ് കെയര്‍ സെന്റര്‍ ആണ്.

Tags: Sevabharathicovidകോവിഡ് പരിചരണകേന്ദ്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.