ഭാഗവതത്തില്‍ ഏകാദശ സ്കന്ധത്തില്‍ സകാമ കര്‍മ്മങ്ങള്‍ കൊണ്ട് ഉദ്ദിഷ്ടഫലങ്ങള്‍ ലഭിച്ചാലും ഒരുവന് ആത്യന്തികമായ സന്തോഷമോ, മനഃശാന്തിയോ അനുഭവപ്പെടുകയില്ല എന്ന് തറപ്പിച്ചു പറയുന്നു.
കുട്ടികളെക്കൊണ്ട് ഒരുവന് എത്രത്തോളം സന്തോഷം ജനിക്കാം? അവര്‍ മൂഢന്മാരായാല് ദുഃഖം. ദിവ്യാംഗന്മാരായാല് ദുഃഖം. ദുസ്സംഗത്താല് ദുഷിച്ചവനായാല് അതിലേറെ ദുഃഖം. അകാലത്തില്‍ മരിച്ചു പോയാല്‍ ദുഃഖം. നേരേ മറിച്ച് മിടുക്കനായിത്തീര്ന്നാല് സുഖം കിട്ടുമോ? സംശയമാണ.് കാരണം അവര്‍ക്ക് മാതാപിതാക്കളെക്കൊണ്ട് പ്രയോജനമില്ല.മാതാപിതാക്കളെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കഴിഞ്ഞു എന്ന് വരില്ല. സ്വന്തം മക്കളാല്‍ അനാദരിക്കപ്പെടുക എന്ന ദുഃഖം ഇന്നത്തെ വൃദ്ധരായ മിക്ക മാതാപിതാക്കള്‍ക്കും ഉണ്ട്.
ധനം കൊണ്ട് മനഃശാന്തി കൈവരുമോ? തനിക്ക് ആവശ്യമുള്ള സ്വത്ത് കൈവശം വന്നാലും തന്നേക്കാള്‍ വലിയ ധനികനെ ധനാസക്തന്മാര്ക്ക് കണ്ടു കൂടാ. കണക്കിലേറെ ധനം കൈയില്‍ വന്നാലോ? ആശ്രിതന്മാരേയും കൊള്ളക്കാരേയും ഭരണാധികാരികളേയും ഭയക്കണം. അപ്പോഴുമില്ല മനഃശാന്തി. സകാമ കര്‍മ്മങ്ങള്‍ കൊണ്ട് കാമങ്ങള്‍ നിറവേറ്റിയാലും മനഃശാന്തി കൈവരില്ല എന്ന് അനുഭവം കൊണ്ട് മനസിലാകും. ഇതിനെല്ലാം വിഘ്നമുണ്ടാക്കുന്നത് കാമമാണെന്നും അവന് ക്രമേണ മനസിലാവും.
(പാലേലി നാരായണന് നമ്പൂതിരി രചിച്ച ‘ഏകാദശ സ്കന്ധത്തിലൂടെ’ എന്ന കൃതിയില്‍ നിന്ന്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: