Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സംസ്ഥാനത്ത് അതിദാരിദ്ര്യം; മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം; കേരളത്തെ കൂപ്പുകുത്തിച്ചത് 64 വര്‍ഷത്തെ ഇടത്-വലത് ഭരണം

അതിദാരിദ്ര്യ ലഘൂകരണം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സര്‍വേ നടത്തും. ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കും. ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയതും മുഖ്യമന്ത്രിയാണ്. അതിദാരിദ്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ ജനക്ഷേമ പദ്ധതികളെന്ന് പ്രഖ്യാപിച്ചവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ കുറ്റസമ്മതമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അനീഷ് അയിലംbyഅനീഷ് അയിലം
May 22, 2021, 11:13 am IST
inKerala

തിരുവനന്തപുരം: ദാരിദ്ര്യത്തില്‍ നിന്ന് അതിദാരിദ്ര്യത്തിലേക്ക് സംസ്ഥാനത്തെ  തള്ളിവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം. അതി ദാരിദ്ര്യ ലഘൂകരണ സര്‍വേ നടത്തുമെന്ന പ്രഖ്യാപനം അതാണ് വ്യക്തമാക്കുന്നത്. ഈ നിലയിലേയ്‌ക്ക് കേരളത്തെ കൂപ്പുകുത്തിച്ചത് 64 വര്‍ഷത്തെ ഇടത്-വലത് ഭരണം.

അതിദാരിദ്ര്യ ലഘൂകരണം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാന  തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി  അറിയിച്ചത്. ഇത്  സംബന്ധിച്ച് വിശദമായ സര്‍വേ നടത്തും. ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കും. ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയതും മുഖ്യമന്ത്രിയാണ്. അതിദാരിദ്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ ജനക്ഷേമ പദ്ധതികളെന്ന് പ്രഖ്യാപിച്ചവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ കുറ്റസമ്മതമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2016ല്‍ അധികാരത്തില്‍ എത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍, ദാരിദ്ര്യം തുടച്ചുനീക്കും എന്നാണ് അവകാശപ്പെട്ടത്. ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും വാഗ്ദാനം നല്‍കിയിരുന്നു.  ഇത് നടപ്പിലാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അര്‍ഥം.  അതി ദാരിദ്ര്യത്തിലേക്ക്  ഇടതു സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ തള്ളിവിടുകയായിരുന്നു എന്നും  വ്യക്തമായി. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളിലെ വികസനമാണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍വേ പ്രഖ്യാപനത്തിലൂടെ, ഈ മൂന്ന് മേഖലകളില്‍ വികസനത്തിനാവശ്യമായ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും വ്യക്തമായി.

തൊഴില്‍ നല്‍കി സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുമ്പോഴാണ് ദരിദ്ര്യ നിര്‍മാര്‍ജനം ഫലപ്രാപ്തിയിലെത്തുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ലക്ഷണക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന അവകാശവാദവും കൊട്ടിഘോഷിച്ച പദ്ധതികളും ഇതിന് പര്യാപ്തമായിരുന്നില്ലെന്നും സര്‍വേ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയാണ് കുടുംബശ്രീ. ഇതിനായി കോടിക്കണക്കിന് രൂപ മാറ്റിവയ്‌ക്കുകയും ചെയ്തു. ഇതും ഫലവത്തായിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. അഗതികളെയും ദരിദ്ര കുടുംബത്തെയും കണ്ടെത്തി ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും പാവപ്പെട്ടവരും അഗതികളും ആരെന്ന് കണ്ടെത്താന്‍ പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ക്ക് ആയില്ലേ എന്ന ചോദ്യവും ഉയരുന്നു. 1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നാണ് ഓരോ ഇടത് സര്‍ക്കാരുകള്‍ അധികാരം ഏല്‍ക്കുമ്പോഴും അവകാശവാദം ഉന്നയിക്കുന്നത്. ഇത്തവണയും അതുണ്ടായി. എന്നാല്‍ 1957ലെ ഇഎംഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം മുതല്‍ പിണറായി സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം വരെയുള്ളവയ്‌ക്ക് ദാരിദ്ര്യത്തിന് തടയിടാനായില്ലെന്ന തുറന്ന് പറച്ചില്‍കൂടിയാണ് മുഖ്യമന്ത്രിയുടെ  പ്രഖ്യാപനം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍ദാരിദ്ര്യരേഖ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.