Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പിബി പിണറായി ബ്യൂറോ ആയി; രണ്ട് ‘ഉപമുഖ്യമന്ത്രി’മാരും

പിണറായിയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ പാര്‍ട്ടിയിലാരുമില്ല. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ പിണറായിയോട് വിശദീകരണം ചോദിക്കാന്‍ ദല്‍ഹിയിലെ പാര്‍ട്ടി നേതൃത്വത്തിന് അധികാരമുണ്ടായിരുന്നു. ഇന്ന് ആ നേതൃത്വം കൂടുതല്‍ ക്ഷയിച്ചു, പിണറായി സഹായിച്ചില്ലെങ്കില്‍ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എകെജി ഭവന്റെ ഫ്യൂസ്, ദല്‍ഹി വൈദ്യുതി ബോര്‍ഡ് ഊരും. അധികാരവും സമ്പത്തും ഇല്ലാത്തതിനെ തുടര്‍ന്ന്, ഇന്ദ്രജിത് ഗുപ്ത മാര്‍ഗിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്റെ ദയനീയ അവസ്ഥ സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും നല്ലതുപോലെയറിയാം. അതിനാല്‍ കേരളത്തിലാണ്, പിണറായിയാണ്, പിണറായി മാത്രമാണ്, സിപിഎമ്മിന് ഇനി പിബി.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
May 19, 2021, 12:49 pm IST
inKerala

കോഴിക്കോട്: സിപിഎമ്മിന് പരമോന്നത വേദി പിബിയാണ്, പോളിറ്റ് ബ്യൂറോ; അത് പിണറായി ബ്യൂറോ ആയി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ചൈന ആഗോള കമ്യൂണിസം വിട്ട് സ്വന്തം കമ്യൂണിസത്തിലേക്ക് മാറിയതോടെ റഷ്യയെപ്പോലെയായി. കമ്യൂണിസം മാര്‍ക്‌സിസമായെങ്കിലും ശേഷിക്കുന്ന അവസാന ഇന്ത്യന്‍ സംസ്ഥാനം.

പ്രാദേശിക ‘സോവ്യറ്റു’കളെ കൂട്ടിക്കെട്ടി നിര്‍ത്തിയിരുന്ന ചരട് പൊട്ടിച്ച് മുഖാവരണങ്ങള്‍ മാറ്റി ലോകത്തിനു മുമ്പില്‍ നിന്ന് സാഹസം കാട്ടിയ മിഖായേല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് യൂണിയനില്‍ പരിഷ്‌കാരത്തിന് ആദ്യം ചെയ്തത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും കൈപ്പിടിയിലാക്കുകയായിരുന്നു. അതിനു ശേഷം പാര്‍ട്ടിയില്‍ പാരമ്പര്യവും പൈതൃകവും പരിചയ സമ്പന്നതയും പറഞ്ഞിരുന്നവരെ മൂലയ്‌ക്കിരുത്തി. പുതുരക്തം, ടെക്‌നോളജി വൈദഗ്ധ്യം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഇഷ്ടക്കാരെ ഇച്ഛാനുസരണം ഭരണത്തില്‍ നിയോഗിച്ചു. എല്ലാവരും ഗോര്‍ബച്ചേവിനെ എല്ലാറ്റിനും ആശ്രയിക്കുന്നവരാക്കി. 

സര്‍ക്കാരും പാര്‍ട്ടിയും ചെയ്യാന്‍ പോകുന്നതെന്തെന്ന് അറിയാവുന്നത് ഒരേയൊരാള്‍ക്ക് മാത്രമായി. ഏറെക്കുറേ സമാനമായി പിണറായി വിജയന്റെ ഭരണം ആദ്യ ഊഴത്തില്‍ ഏതാനും പേരില്‍ ഒതുങ്ങിയിരുന്നത് ഇത്തവണ ഒന്നോ രണ്ടോ പേരിലേക്ക് കൂടുതല്‍ ചുരുങ്ങി.

പിണറായിയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ പാര്‍ട്ടിയിലാരുമില്ല. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ പിണറായിയോട് വിശദീകരണം ചോദിക്കാന്‍ ദല്‍ഹിയിലെ പാര്‍ട്ടി നേതൃത്വത്തിന് അധികാരമുണ്ടായിരുന്നു. ഇന്ന് ആ നേതൃത്വം കൂടുതല്‍ ക്ഷയിച്ചു, പിണറായി സഹായിച്ചില്ലെങ്കില്‍ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എകെജി ഭവന്റെ ഫ്യൂസ്, ദല്‍ഹി വൈദ്യുതി ബോര്‍ഡ് ഊരും. അധികാരവും സമ്പത്തും ഇല്ലാത്തതിനെ തുടര്‍ന്ന്, ഇന്ദ്രജിത് ഗുപ്ത മാര്‍ഗിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്റെ ദയനീയ അവസ്ഥ സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും നല്ലതുപോലെയറിയാം. അതിനാല്‍ കേരളത്തിലാണ്, പിണറായിയാണ്, പിണറായി മാത്രമാണ്, സിപിഎമ്മിന് ഇനി പിബി.

കഴിഞ്ഞ ഭരണത്തില്‍, പിന്‍വാതില്‍ നിയമനം നടത്തി യുവജനതയെ വഞ്ചിച്ചു എന്നായിരുന്നു പിണറായി സര്‍ക്കാരിനെതിരേ ആക്ഷേപം അത് കണക്കിലെടുത്ത്, രണ്ടാം ഭരണത്തില്‍ മന്ത്രിസഭാ രൂപീകരണം തന്നെ പിന്‍വാതിലിലൂടെയാക്കിയെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ തന്നെ അടക്കം പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ നിന്നുള്ള ഈ അപചയം സിപിഎമ്മിനും എല്‍ഡിഎഫിനും സംഭവിച്ചത് നായാനാര്‍ സര്‍ക്കാര്‍ മുതലായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ മന്ത്രിയാക്കിയ ഇപ്പോഴത്തെ നടപടി ഇടത് അപചയത്തിന്റെ പരമാവധിയാണെന്ന് മാത്രമല്ല, അതിനപ്പുറം കടന്ന തകര്‍ച്ചയാണ്. കെ.ആര്‍. ഗൗരിയുടെ മേല്‍ പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍ ഇഎംഎസ് കൈക്കൊണ്ട അതേ നയവും നിലപാടുമാണ് കെ.കെ. ശൈലജയുടെ കാര്യത്തില്‍ പിണറായി സ്വീകരിച്ചത്. അതിനാല്‍ത്തന്നെ തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത സ്ഥിതി അരക്കിട്ടുറപ്പിച്ചപോലെയായി. അത് പാര്‍ട്ടിയിലും മുന്നണിയിലുമായി എന്നതിന് തെളിവാണ്, മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന്, കമ്യൂണിസ്റ്റുകളിലെ ശേഷിച്ചിരുന്ന ധൈര്യശാലികളിലൊരാളായ കാനം രാജേന്ദ്രന്‍ പോലും പറഞ്ഞത്.

ഉയര്‍ന്നുവരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. യുവജനതയും പുതുതലമുറയും നിറഞ്ഞ മന്ത്രിസഭ നയിക്കുന്നതാരാണ്? 75 വയസുകാരന്‍. തലവനാരെന്നതല്ലേ കാര്യം? അപ്പോള്‍പ്പിന്നെ യുവജന വാദത്തിലെന്താണ് കഴമ്പ്. അനുഭവ പരിജ്ഞാനം മുഖ്യമല്ലേ? അതിന് വകുപ്പുകളിലെ ഭരണ നിര്‍വഹണം നടത്തുന്നത് സെക്രട്ടറിമാരല്ലേ?

വകുപ്പുകളില്‍, വകുപ്പ് മേധാവികളില്‍ കാര്യമായ മാറ്റം ഉണ്ടാക്കുകയാണ് അടുത്ത പടി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചേര്‍ന്നായിരിക്കും ഭരണം. അപ്രഖ്യാപിതരായ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും; ഒരാള്‍ സംസ്ഥാന തലസ്ഥാനത്തും ഇനിയൊരാള്‍ രാജ്യ തലസ്ഥാനത്തും ചുമതലക്കാരുമാകും ഭരണഘടനാപരമായ ബാധ്യതയൊന്നുമില്ലാത്ത അധികാരികള്‍.

എന്നാലും കാണാതെ പോകരുത് പിണറായിയുടെ ദീര്‍ഘദൃഷ്ടി. കഴിവ് തെളിയിച്ചുവെന്ന് അണികള്‍ വാഴ്‌ത്തിയ ശൈലജയ്‌ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കാതിരുന്നതിന്. അങ്ങനെ മറ്റൊരു വി.എസ് എപ്പിസോഡ് ആവര്‍ത്തിക്കാതെ നോക്കി. ശൈലജയെ ഒതുക്കി പത്രസമ്മേളനങ്ങള്‍ കൈയടക്കിയതടക്കം കരുനീക്കങ്ങള്‍ എല്ലാം കൃത്യമാക്കിയതിലൂടെ. പിണറായിയുടെ കളി കാണാന്‍ പോകുന്നതേയുള്ളു, പാര്‍ട്ടിയും കേരളവും

Tags: Pinarayi Vijayancpimപോളിറ്റ്ബ്യൂറോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.