Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആര്‍ടിപിസിആര്‍ ലാബ് തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത്

നിലവില്‍ ഇവിടങ്ങളില്‍ മൂന്നോ, നാലോ ആളുകളുടെ മണിക്കൂറുകള്‍ നീളുന്ന അധ്വാനമാണ് ഒരു ടെസ്റ്റ് ഫലത്തിനായി വേണ്ടിവരുന്നത്. ഇക്കാരണത്താലാണ് ഫലം ദിവസങ്ങള്‍ വൈകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:00 pm IST
in Wayanad
ആര്‍ടിപിസിആര്‍, ആര്‍എന്‍എ എക്‌സ്ട്രാക്ടര്‍

ആര്‍ടിപിസിആര്‍, ആര്‍എന്‍എ എക്‌സ്ട്രാക്ടര്‍

 കല്‍പ്പറ്റ: ജില്ലയിലെ ആര്‍ടിപിസിആര്‍ ഫലം വേഗത്തിലാക്കാനൊരുങ്ങി വയനാട് ജില്ലാ പഞ്ചായത്ത്. ആര്‍ടിപിസിആര്‍, ആര്‍എന്‍എ എക്‌സ്ട്രാക്ടര്‍, മെഷീനുകള്‍ വാങ്ങും വയനാട്ടില്‍  നിലവില്‍ സ്രവമെടുത്ത് മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പരിശോധന ഫലങ്ങള്‍ വരുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ അറിയാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാനുള്ള ലക്ഷ്യമാണ് ജില്ലാ പഞ്ചായത്തിന്. നിലവില്‍ വയനാട്ടില്‍  ബത്തേരി വൈറോളജി ലാബിലും പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലുമാണ് ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും പരിശോധന ഫലങ്ങള്‍ ലഭിക്കാന്‍ ദിവസങ്ങളെടുക്കുകയാണ്. 

നിലവില്‍ ഇവിടങ്ങളില്‍ മൂന്നോ, നാലോ ആളുകളുടെ മണിക്കൂറുകള്‍ നീളുന്ന അധ്വാനമാണ് ഒരു ടെസ്റ്റ് ഫലത്തിനായി വേണ്ടിവരുന്നത്. ഇക്കാരണത്താലാണ് ഫലം ദിവസങ്ങള്‍ വൈകുന്നത്. അതേസമയം ആര്‍എന്‍എ എക്‌സ്ട്രാക്ടര്‍ മെഷീന്‍ ഉപയോഗിക്കുകയാണെങ്കില്‍ മണിക്കൂറില്‍ 250300 ആളുകളുടെ പരിശോധനാ ഫലം നല്‍കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ പറയുന്നത്. ഇത് മനസിലാക്കിയാണ് ജില്ലാ പഞ്ചായത്ത്  ആര്‍ടിപിസിആര്‍ മെഷീനിന് പുറമെ ഒരു ആര്‍എന്‍എ എക്‌സട്രാക്ടര്‍ മെഷീന്‍ കൂടി വാങ്ങാനുള്ള ആലോചനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ ഒരു മെഷീന്‍ ജില്ലയിലെത്തിയാല്‍ മൂന്ന് ഷിഫ്റ്റായി മെഷീന്‍ പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ ദിവസം 2500 മുതല്‍ 4000 വരെ ആളുകളുടെ പരിശോധന ഫലം നല്‍കാന്‍ കഴിയും. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ രണ്ട് മെഷീനുകളും വാങ്ങി കല്‍പ്പറ്റയില്‍ തന്നെ താല്‍ക്കാലിക ലാബ് സജ്ജീകരിച്ച് അവിടെ പരിശോധനകള്‍ വേഗത്തിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. അടിയന്തിര ബോര്‍ഡ് മീറ്റിംഗില്‍ ഐക്യകണ്‌ഠേനെയാണ് തീരുമാനമെടുത്തത്. ജില്ലയിലെ ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന എന്നതിനാലാണ് മെഷീനുകള്‍ എത്രയും പെട്ടെന്ന് വാങ്ങാനുള്ള ആലോചനകള്‍ നടത്തിയത്. ആരോഗ്യ വിദഗദ്‌രുമായി ആശയവിനിമയം നടത്തിയപ്പോള്‍ വയനാട്ടില്‍ ഏറെ അത്യാവശ്യമാണ് ആര്‍എന്‍എ എക്‌സട്രാക്ടര്‍ എന്ന് മനസിലായെന്നും സംഷാദ് കൂട്ടിച്ചേര്‍ത്തു. 

ജില്ലാ മൃഗാശുപത്രിയിലേക്ക് ആര്‍ടിപിസിആര്‍ മെഷീന്‍ വാങ്ങാന്‍ 20 ലക്ഷം രൂപ കഴിഞ്ഞ ബജറ്റില്‍ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നു. ഇതിനോടൊപ്പം 35 ലക്ഷം രൂപ കൂടി വകയിരുത്തിയാലേ ആര്‍എന്‍എ എക്‌സട്രാക്ടര്‍ വാങ്ങാന്‍ സാധിക്കൂ. ഈ തുക കൂടി ബോര്‍ഡ് മീറ്റിംഗില്‍ അനുമതി വാങ്ങി രണ്ട് മെഷീനുകളും എത്രയും പെട്ടെന്ന് ജില്ലയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തുന്നത്. ഇവരുടെ ലക്ഷ്യം സാക്ഷാത്കരിച്ചാല്‍ വയനാട്ടില്‍ ആര്‍ടിപിസിആര്‍ ഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കുന്ന പ്രവണതക്ക് പരിഹാരമാകും. ഒപ്പം പോസിറ്റീവ് ആകുന്നവര്‍ക്ക് ഏറ്റവും അടുത്ത നിമിഷത്തില്‍ തന്നെ ചികിത്സ തുടങ്ങാനും സാധിക്കും.

Tags: വയനാട്‌labRTPCR test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ലാബില്‍ തീപിടിത്തം

Kerala

ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; കുറ്റ്യാടിയിൽ നടത്തിപ്പുകാരൻ അസ്ലമിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

Kerala

മലപ്പുറത്ത് സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ എം പോക്‌സ് വകഭേദം

Kerala

2025 വരെ താറാവുള്‍പ്പെടെ പക്ഷിവളര്‍ത്തലിന് നിരോധനം വരുന്നു; നിയന്ത്രണങ്ങള്‍ വൈറസിന്റെ ശക്തി കുറയും വരെ

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.