Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ക്രിയേറ്റീവ് മൂവീസിന്റെ ‘ഉല’ പ്രദര്‍ശനത്തിനൊരുങ്ങുന്നു; സംവിധാനം ജി. കൃഷ്ണസ്വാമി

കൃഷ്ണസ്വാമിയുടെ എട്ടാമത്തെ സംവിധാന സംരഭത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് കോമഡി സ്റ്റാര്‍ ഫെയിം സന്തോഷ് മേവടയാണ്. കഥ, തിരക്കഥ, സംഭാഷണം- ഒരുക്കിയിരിക്കുന്നത് കൃഷ്ണസ്വാമിയുടേ മകനും അധ്യാപകനുമായ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 09:04 pm IST
inEntertainment
ജി. കൃഷ്ണസ്വാമി സംവിധാനം ചെയ്യുന്ന ഉല എന്ന സിനിമയിലെ രംഗങ്ങളിലൊന്ന്

ജി. കൃഷ്ണസ്വാമി സംവിധാനം ചെയ്യുന്ന ഉല എന്ന സിനിമയിലെ രംഗങ്ങളിലൊന്ന്

ആറന്മുള കണ്ണാടിയും വൃദ്ധരെ ക്ഷേത്ര നടകളില്‍ ഉപേക്ഷിക്കുന്നതും മുഖ്യ പ്രമേയമാക്കിയ ക്രിയേറ്റീവ് മൂവീസിന്റെ ‘ഉല’ പ്രദര്‍ശനത്തിനൊരുങ്ങുന്നു. സ്വാമി ശ്രീനാരായണ ഗുരു, കൂടിയാട്ടം, മാന്‍മിഴിയാള്‍ തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ജി. കൃഷ്ണസ്വാമിയാണ് ഉല സംവിധാനം ചെയ്തിരിക്കുന്നത്.

കൃഷ്ണസ്വാമിയുടെ എട്ടാമത്തെ സംവിധാന സംരഭത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് കോമഡി സ്റ്റാര്‍ ഫെയിം സന്തോഷ് മേവടയാണ്. കഥ, തിരക്കഥ, സംഭാഷണം- ഒരുക്കിയിരിക്കുന്നത് കൃഷ്ണസ്വാമിയുടേ മകനും അധ്യാപകനുമായ ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണനാണ്.  

പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമാ പരമ്പരകളില്‍ ആദ്യത്തേതാണ് ഉല. ആറന്മുള കണ്ണാടിയുടെ നിര്‍മാണത്തിലൂടെ ചലിക്കുന്ന സിനിമയില്‍ അഗ്നിയെ അടിസ്ഥാനമാക്കിയാണ് ഉലയെന്ന പേര് നല്‍കിയിരിക്കുന്നത്.  

രണ്ട് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സിനിമയില്‍ ആറന്മുള കണ്ണാടിയും വയോധികരുടെ ജീവിതവുമാണ് പ്രതിബാധിക്കുന്നത്. ബുദ്ധി സ്ഥിരതയില്ലാത്ത യുവാവിന്റെയും സമീപവാസിയായ ഒരു വല്ല്യമ്മയുമാണ് മുഖ്യ കഥാപാത്രങ്ങള്‍. വല്ലമ്മയെ ബന്ധുക്കള്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നതും ഇതിനിടെ ഇവരുടെ ഭര്‍ത്താവ് മരിക്കുന്നതും, ഏറെ പരിശ്രമത്തിനൊടുവില്‍ യുവാവ് കണ്ണാടി നിര്‍മിക്കുന്നതുമൊക്കെ സിനിമയില്‍ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.  

ഇതിനോടകം തന്നെ സിനിമ ബിയോഫ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, പെന്‍ഗില്‍ഡ് ഫിലിം ഫെസ്റ്റിവെല്‍, സയാഗുഅര്‍ബന്‍ ഫിലിമിക് ഫെസ്റ്റ് എന്നീ ഇന്റര്‍നാഷണല്‍ മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ നിര്‍മാണം പൂര്‍ത്തിയായ സിനിമയുടെ മറ്റ് ജോലികള്‍ നടക്കുന്നതിനിടെയാണ് കോവിഡ് വില്ലനായി എത്തിയത്. ഇതാണ് റിലീസിങ്ങ് നീണ്ട് പോകാന്‍ കാരണമായത്.  

ക്രിയേറ്റീവ് മൂവീസ് ആണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജലം, വായു, അഗ്നി, വായു, ഭൂമി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് സിനികള്‍ നിര്‍മിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിലെ ആദ്യ സിനിമ കൂടിയാണ് ഉള്ളില്‍ കത്തുക എന്ന അര്‍ത്ഥം വരുന്ന ഉല.  അജയ്‌കുട്ടി ന്യൂദല്‍ഹി, ജോര്‍ജ് മണിമല, ബാബു കോട്ടാങ്ങല്‍, പി.എസ്. രത്‌നാകര ഷേണായി, മോഹന്‍ ഡി. കുറിച്ചി, നയനന്‍ നന്ദിയോട്, ജിജി വാഴൂര്‍, പള്ളം പി.ജെ., ലാലി തിരുവല്ല, ഷൈനി സിജോ, സൗമ്യ തൃഷ്ണ തുടങ്ങിയവര്‍ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കാമറ- ലിജോ, സുനില്‍, പശ്ചാത്തല സംഗീതം – മുരളി സിത്താര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിജയന്‍ പാല, പിആര്‍ഒ- ശിവ വെങ്കിടേഷ് കെ, എഡിറ്റിങ്- ലാലു എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.  

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി മെയ് അവസാന വാരത്തോടെ സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍ കഥയെഴുതുന്ന ചട്ടമ്പിസ്വാമികളെ കുറിച്ചുള്ള സിനിമയാണ് ജി. കൃഷ്ണസ്വാമിയുടെ അടുത്ത പ്രൊജക്ട്. റിലീസിന് പിന്നാലെ ജലത്തെ ആസ്പദമാക്കി അടുത്ത സിനിമ നിര്‍മ്മിക്കാനാണ് ക്രിയേറ്റീവ് മൂവീസിന്റെ ശ്രമം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.