Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി ആദ്യ ചീഫ് എഡിറ്റര്‍ എം.പി. മന്മഥന്‍: പ്രകാശം പരത്തിയ ആദര്‍ശ ജീവിതം, ആദ്യത്തെ മുഖപ്രസംഗത്തിലെ ആദ്യവരി ‘യതോ ധര്‍മ്മസ്തതോ ജയഃ’

അടിയന്തരാവസ്ഥയില്‍ നിരോധിക്കപ്പെട്ട ജന്മഭൂമി ദിനപത്രം 1977 നവംബര്‍ 14 ന് പുനരാരംഭിക്കുമ്പോള്‍ മുഖ്യപത്രാധിപര്‍ സ്ഥാനം മന്മഥന്‍ സാര്‍ ഏറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 04:08 pm IST
inKerala

ജന്മഭൂമി ആദ്യ ചീഫ് എഡിറ്റര്‍ എം.പി. മന്മഥന്റെ ജന്മദിനമാണിന്ന്. കറകളഞ്ഞ ഗാന്ധിയന്‍, കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍, പ്രശസ്തനായ കഥാപ്രസംഗകന്‍, മതപ്രസംഗകന്‍, കോളേജ് പ്രിന്‍സിപ്പല്‍, പത്രാധിപര്‍, കവി, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ പ്രകാശസാന്നിദ്ധ്യമായിരുന്നു പ്രൊഫ. എം.പി. മന്മഥന്‍. 

1914 മെയ് ഒന്നിന് മൂവാറ്റുപുഴയിലായിരുന്നു ജനനം. ബിരുദം നേടിയശേഷം സ്വദേശത്ത് ഒരു സ്‌കൂള്‍ ആരംഭിച്ചു. സ്‌കൂളിന്റെ ധനശേഖരണത്തിന് അദ്ദേഹം കഥാപ്രസംഗങ്ങള്‍ നടത്തി. 1935ല്‍ മഹാത്മാഗാന്ധിയുമായി സമാഗമം. തുടര്‍ന്ന് കേരളത്തിലെ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തേക്ക്. 1967 ല്‍ ചങ്ങനാശേരി എന്‍എസ്എസ് കോളേജിന്റെ പ്രിന്‍സിപ്പലായി. പ്രിന്‍സിപ്പല്‍ ആയിരിക്കുമ്പോഴും കഥാപ്രസംഗം നടത്തിയിരുന്നു. ഒപ്പം നാടക നടന്‍ എന്ന നിലയിലും കലാരംഗത്ത് സജീവമായിരുന്നു. ‘യാചകന്‍’ എന്ന സിനിമയില്‍ നായകനായി വേഷമിട്ടു. 1969ല്‍ തിരുവനന്തപുരം എംജി കോളേജ് പ്രിന്‍സിപ്പല്‍. ഹാജര്‍ കുറവുള്ള ആറ് വിദ്യാര്‍ത്ഥികളെ രാഷ്ടീയ നേതാക്കളുടെ സ്വാധീനത്തില്‍ പരീക്ഷയ്‌ക്കിരുത്താന്‍ തീരുമാനിച്ച വൈസ് ചാന്‍സലറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്മഥന്‍ സാര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചു.  

സര്‍വോദയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഭൂദാനം, ഖാദി, ഹരിജനോദ്ധാരണം, മദ്യനിരോധനം എന്നീ മേഖലകളില്‍ കര്‍മ്മനിരതനായി. സര്‍വോദയ പ്രവര്‍ത്തിന്റെ ഭാഗമായി കുമ്മനത്ത് ഒരു ആശ്രമം സ്ഥാപിച്ചു. ഇതിനടുത്തുള്ള വഴി സര്‍വോദയം റോഡ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അറുപതുകളുടെ അവസാനത്തില്‍ നക്‌സലൈറ്റ്കള്‍ നരഹത്യകളിലൂടെ ക്രമസമാധാനം തകര്‍ത്തപ്പോള്‍ അക്രമ രാഷ്ടീയത്തിനെതിരേ ഗാന്ധിജിയുടെ അഹിംസാ ദര്‍ശനമുയര്‍ത്തിപ്പിടിച്ചു കൊണ്ട് ‘ജനജാഗ്രത് സേന’ എന്ന സംഘടന രൂപീകരിച്ചു. 

അടിയന്തരാവസ്ഥ നിലനിന്ന രണ്ടു വര്‍ഷക്കാലവും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. അടിയന്തരാവസ്ഥയില്‍ നിരോധിക്കപ്പെട്ട ജന്മഭൂമി ദിനപത്രം 1977 നവംബര്‍ 14 ന് പുനരാരംഭിക്കുമ്പോള്‍ മുഖ്യപത്രാധിപര്‍ സ്ഥാനം മന്മഥന്‍ സാര്‍ ഏറ്റെടുത്തു. ചീഫ് എഡിറ്ററുടെ കസേരയില്‍ ഉപവിഷ്ടനായ അദ്ദേഹം എഴുതിയ ആദ്യത്തെ മുഖപ്രസംഗത്തിലെ ആദ്യവരി ‘യതോ ധര്‍മ്മസ്തതോ ജയഃ’ ഇപ്പോഴും മുഖപ്രസംഗത്തിന് മുകളില്‍ അത് തുടരുന്നു. 1980ല്‍ അദ്ദേഹം കേരള മദ്യനിരോധന സമിതിയുടെ പ്രസിഡന്റായി. മദ്യഷാപ്പുകള്‍ക്കള്‍ക്കെതിരെ അദ്ദേഹം നടത്തിയ സമരങ്ങള്‍ 1994 ആഗസ്ത് 14 ന് അന്തരിക്കും വരെ തുടര്‍ന്നു. 

1983ല്‍ നിലയ്‌ക്കല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥനായി പ്രവര്‍ത്തിച്ചത് മന്മഥന്‍ ആയിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാനും ഈ സമാധാന ദൂതന്‍ അവിരാമം പ്രവര്‍ത്തിച്ചു.  

 – കുമ്മനം രവി  

Tags: Birthdayജന്മഭൂമിM.P Manmadan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.