തിരുവനന്തപുരം:സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പില്‍ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും അദ്ദേഹം വഹിക്കും.അരുണ്‍ കെ വിജയനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.
ഡോ രേണു രാജിന് നാഷണല്‍ ഹെല്‍ത്ത് മെഡിസിന്റെ അധിക ചുമതല നല്‍കി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി ജിഎസ്ടി കമ്മീഷണറാകും. സ്‌നേഹില്‍ കുമാര്‍ സിംഗിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. കെ എസ് ഐ ഡി സി എം ഡിയുടെ അധിക ചുമതലയും നല്‍കി.
കാസര്‍ഗോഡ് കളക്ടര്‍ ആയി ശ്രീധന്യ സുരേഷിനെ നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടറായ ആല്‍ഫ്രഡ് ഒവി മിഷന്‍ സമുദ്ര നോഡല്‍ ഓഫീസറായി.അഞ്ജു കെ എസ് ആണ് തിരുവനന്തപുരം കളക്ടര്‍.അര്‍ജുന്‍ പാണ്ഡ്യനെ കൃഷി വകുപ്പിലേക്ക് മാറ്റി.
തൃശൂര്‍ കളക്ടര്‍ ശിഖ സുരേന്ദ്രന് കിലയുടെ അധിക ചുമതല നല്‍കി. ദിലീപ് കെ ആണ് ശബരിമല എഡിഎം.














