പ്രിയദർശൻ സംവിധാനം ചെയ്ത “ഹൈവാൻ” സെപ്റ്റംബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു . അന്ധനായ ശ്യാം റാണെയായി സെയ്ഫ് അഭിനയിക്കുമ്പോൾ, വില്ലൻ പരശുരാമനായി അക്ഷയ് കുമാർ അഭിനയിക്കുന്നു. സസ്‌പെൻസും, ത്രില്ലും, ആക്ഷനും നിറഞ്ഞ ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ , മോഹൻലാൽ ആരാധകർ കാത്തിരുന്ന ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്.
സിനിമയുടെ അവസാനം മോഹൻലാൽ അതിഥി വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ ചെറുതെങ്കിലും മറക്കാനാവാത്ത ഒരു രംഗമാണിത്.2016 ൽ പ്രിയദർശൻ സംവിധാനം ചെയ്ത “ഒപ്പം” എന്ന ചിത്രത്തിൽ മോഹൻലാൽ അന്ധനായ നായകനായാണ് അഭിനയിച്ചത്.മോഹൻലാലിന്റെ അതിഥി വേഷത്തെക്കുറിച്ച് പ്രിയദർശൻ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.ലാലിന് ആ കഥാപാത്രത്തെ പറ്റി ആദ്യം വ്യക്തതയുണ്ടായിരുന്നില്ലെന്നും , മുഴുവൻ കഥയും കേട്ടപ്പോൾ മോഹൻലാൽ ഉടൻ തന്നെ സമ്മതിക്കുകയായിരുന്നുവെന്നും പ്രിയദർശൻ പറഞ്ഞു.
















