Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആങ്ങളയും പെങ്ങളും, അളിയനും അളിയനും അമ്മായപ്പനും മരുമക്കളും: മക്കള്‍ രാഷ്‌ട്രീയത്തില്‍ ആരൊക്കെ വാഴും ആരെല്ലാം വീഴും

ഒന്നിച്ചു പോരിനിറങ്ങിയ അമ്മായച്ചനും മരുകനും ഉണ്ട് ഇത്തവണ.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 29, 2021, 05:50 pm IST
inKerala

തിരുവനന്തപുരം: മക്കള്‍ രാഷ്‌ട്രീയത്തെ മലയാളികള്‍ കളിയാക്കുമ്പോഴും ഇത്തവണയും മുന്‍ നിയമസഭാംങ്ങളുടെ മക്കളും മരുമക്കളുമായ രണ്ടു ഡസന്‍ പേരാണ് പാരമ്പര്യ പദവി ആഗ്രഹിച്ച് തെരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നത്.  

കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ആണ് അതില്‍ മുന്നില്‍. രണ്ടു പേരും ഒന്നിച്ച് രണ്ടാം തവണയും മത്സരത്തിനിറങ്ങുന്നു

മുരളീധരന്‍ കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ ആയിരുന്നു, ഇത്തവണ നേമത്താണ് . പത്മജ കഴിഞ്ഞ തവണപരാജയപ്പെട്ട തൃശൂരില്‍ തന്നെയാണ് മത്സരിക്കുന്നത്. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികകളിലെ ഏക സഹോദരങ്ങളും ഇവരാണ്

ഒന്നിച്ചു പോരിനിറങ്ങിയ അമ്മായച്ചനും മരുകനും ഉണ്ട് ഇത്തവണ. ധര്‍മ്മടത്തു മത്സരിക്കുന്ന പിണറായി വിജയനും ബേപ്പൂരില്‍ മത്സരിക്കുന്ന മരുമകന്‍ മുഹമ്മദ് റിയാസും.

കെഎം മാണിയുടെ മകനും മരുമകനും സ്ഥാനാര്‍ത്ഥികളാണ്. മാണി സ്ഥിരമായി മത്സരിച്ചിരുന്ന പാലായില്‍ ഇടതിനുവേണ്ടി ജോസ് കെ മാണി മത്സരിക്കുന്നു. മരുമകന്‍ എംപി ജോസഫ്  തൃക്കരിപ്പൂരില്‍ യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയാണ്. മത്സര രംഗത്തെ അളിയന്മാര്‍

മരുമകളും മത്സരിത്തിനുണ്ട്. ആലുവയിലെ സിപിഎം സ്ഥാനാര്‍ത്ഥി ഷെന്‍ന നിഷാദ് ആലുവായെ ആറുതവണ പ്രതിനിധീകരിച്ച കോണ്‍ഗ്രസ് നേതാവ് മുഹമ്മദലിയുടെ മകന്റെ ഭാര്യയാണ്

മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തിയേകയന്റെ മകന്‍ കെഎസ് ശബരിനാഥന്‍ അരുവിക്കരയില്‍ വീണ്ടും കോണ്‍ഗ്രസിനായി മത്സരിക്കുന്നു.

ചിറ്റൂരിലെ മുന്‍ എംഎല്‍എ കെ അച്യുതന്റെ മകന്‍ സുമേഷ് കെ അച്യുതന്‍ ആണ് ഇത്തവണത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

പാലാവരിപട്ടം പാലം കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വി ഇ ഗഫൂറാണ് കളമശ്ശേരിയിലെ  ലീഗ് സ്ഥാനാര്‍ത്ഥി.കൊടുവള്ളിയിലെ  മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രി എംകെ മുനീര്‍ മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദിന്റെ മകന്‍ ആണ്. ഏറനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പികെ ബഷീര്‍, മുസ്ലീം ലീഗ് നേതാവ് സീതി ഹാജിയുടെ മകനും

അഞ്ചു തവണ ടി എം ജേക്കബ് ജയിച്ച പിറവത്ത്  മകന്‍ മുന്‍ മന്ത്രി അനൂപ് ജേക്കബ് മൂന്നാം തവണ മത്സരിക്കുന്നു. കെ എം ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജാണ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.കാഞ്ഞിരപ്പളളിയില്‍ സിറ്റിംഗ് എംഎല്‍എ എന്‍ ജയരാജ് മുന്‍ വാഴൂര്‍ എംഎല്‍എ കെ നാരായണക്കുറുപ്പിന്റെ മകനാണ്.

മുന്‍ എംപിയും കേന്ദ്രമന്ത്രിയും  ആയിരുന്ന എംപി വീരേന്ദ്രകുമാറിന്റെ മകന്‍ ശ്രേയാംസ് കുമാര്‍ ആണ് കല്‍പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ശ്രേയാംസിന്റെ പാര്‍ട്ടിയായ എല്‍ജെഡിയില്‍ വേറേയും ഉണ്ട് മക്കള്‍ രാഷ്‌ട്രീയ സ്ഥാനാര്‍ത്ഥി. കൂത്തുപറമ്പില്‍  മത്സരിക്കുന്ന മുന്‍ മന്ത്രികെപി മോഹനന്‍ സോഷ്യലിസ്റ്റ് നേതാവ് മുന്‍ മന്ത്രി പിആര്‍ കുറുപ്പിന്റെ മകനാണ്.

കൊല്ലം ജില്ലയിലാണ് കൂടുതല്‍ മക്കള്‍ മത്സരം. ചവറ മണ്ഡലം കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത് വിജയന്‍ പിള്ളയിലൂടെ ആയിരുന്നു.  വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത്ത് വിജയന്‍ ആണ് ചവറയിലെ സ്ഥാനാര്‍ത്ഥി.എതിര്‍ സ്ഥാനാര്‍ത്ഥി ആര്‍എസ്പി നേതാവ് ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണ്‍.ഇരവി പുരത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി മുന്‍ മന്ത്രിബാബു ദിവാകരന്‍ അന്തരിച്ച ആര്‍എസ്പി നേതാവ് മുന്‍ മന്ത്രിടികെ ദിവാകരന്റെ മകനാണ്.

മുന്‍ മന്ത്രിആര്‍ ബാലകൃഷ്ണ പിള്ളയുടെ മകന്‍ മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് വൂണ്ടും ജനവിധി തേടുന്നു.പുനലൂരില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി പിഎസ് സുപാല്‍ മുന്‍ മന്ത്രി പികെ ശ്രീനിവാസന്റെ മകനാണ്.

സിപിഎം പാലക്കാട് രംഗത്തിറക്കുന്നത് സിപി പ്രമോദ് മുന്‍ ശ്രീകൃഷ്ണപുരം എംഎല്‍എ ഇ പത്മനാഭന്റെ മകനാണ്.ആലത്തൂരില്‍ രണ്ടാം തവണയും ജനവിധി തേടുന്ന കെഡി പ്രസേനന്‍ ഇതേ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ആര്‍ കൃഷ്ണന്റെ കൊച്ചുമകനാണ്.

കൊടുങ്ങല്ലൂരില്‍ രണ്ടാം തവണയും ജനവിധി തേടുന്ന സിപിഐ നേതാവ് വിആര്‍ സുനില്‍കുമാര്‍ മുന്‍ മന്ത്രി വികെ രാജന്റെ മകന്‍ ആണ്.  

Tags: Pinarayi Vijayanമുഹമ്മദ് റിയാസ്K MuraleedharanPadmajaജോസ് കെ.മാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.