Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മില്‍ വിഭാഗീയതയുടെ പുതിയ തലം; ജി. സുധാകരനെതിരെ വര്‍ഗീയ കുറുമുന്നണി; പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ മതപോരാട്ടം

ഒരു ജനപ്രതിനിധിയെ കൂടാതെ പ്രമുഖ യുവനേതാവും സുധാകരനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡിവൈഎഫ്എ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് സുധാകരന് സീറ്റ് നിഷേധിച്ചത് മറ്റു ചിലരുമായി ചേര്‍ന്ന് ആഘോഷിച്ചതെന്ന് പറയപ്പെടുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 26, 2021, 08:58 pm IST
inKerala

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെയുള്ള നീക്കവുമായി  ബന്ധപ്പെട്ട് സിപിഎമ്മില്‍ രൂപംകൊണ്ട വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങുന്നു. സുധാകരനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗീയമായാണ് സംഘടിക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ബോധപൂര്‍വമാണെങ്കിലും അല്ലെങ്കിലും സുധാകരനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംഘടിത മതവിഭാഗത്തില്‍പ്പെട്ടവരാണെന്നത് ശ്രദ്ധേയമാണ്.  

ഒരു ജനപ്രതിനിധിയെ കൂടാതെ പ്രമുഖ യുവനേതാവും സുധാകരനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡിവൈഎഫ്എ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് സുധാകരന് സീറ്റ് നിഷേധിച്ചത് മറ്റു ചിലരുമായി ചേര്‍ന്ന് ആഘോഷിച്ചതെന്ന് പറയപ്പെടുന്നു. ഇയാള്‍ നേരത്തെ സുധാകരനൊപ്പമായിരുന്നെങ്കിലും പിന്നീട് അകന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പദവികള്‍ ഒന്നും നല്‍കാതെ നേതൃത്വം ഒതുക്കിയിരുന്നു. ഇതും സുധാകരനെതിരെ തിരിയാന്‍ കാരണമായതായി സുധാകരന്‍ അനുകൂലികള്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാതെ തൊട്ടടുത്ത മണ്ഡലമായ അമ്പലപ്പുഴയിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ഇവിടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയുമായുള്ള അടുത്ത ബന്ധം മാത്രമല്ല, സുധാകരനെ അനുകൂലിക്കുന്നവരെ നിരീക്ഷിക്കുകയുമായിരുന്നു ഇയാളുടെ ദൗത്യം. തനിക്ക് സീറ്റ് നിഷേധിച്ചതോടെ ഹരിപ്പാട് കേന്ദ്രീകരിച്ച് ചിലര്‍ ആഘോഷം നടത്തിയതായും, എല്ലാ പാര്‍ട്ടികളിലെയും ചിലര്‍ പങ്കെടുത്തതായും ജി. സുധാകരന്‍ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.  

ഒരു ജില്ലാ സെക്രട്ടറിയേറ്റംഗമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എന്ന പരാമര്‍ശവും മന്ത്രി നടത്തിയത് യുവനേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കുറിച്ചാണെന്നാണ് വിമര്‍ശനം.  

സുധാകരനെതിരെ ഇപ്പോള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സംഘടിത മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും, മറ്റ് പ്രബല ജാതി വിഭാഗങ്ങള്‍ക്കും സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പിച്ചപ്പോള്‍ നായര്‍ സമുദായത്തെ ഒഴിവാക്കി. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ തങ്ങള്‍ ജാതി, മത പരിഗണന പ്രകാരമല്ല സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍, തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ഇതെല്ലാം മുന്‍കൂട്ടി തയാറാക്കിയ കഥയ്‌ക്ക് അനുസരിച്ച് നടപ്പാക്കിയ പദ്ധതികളാണെന്ന് വെളിവാകുന്നതായി ഒരു വിഭാഗം സഖാക്കള്‍ പറയുന്നു.  

സമീപ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പിടിമുറുക്കിയ സംഘടിത മതവിഭാഗവും, സമ്പന്നതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനും, താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണെന്ന് തെളിയിക്കുന്നതിനും മുന്‍കാലങ്ങളില്‍ മറ്റു ജനവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും, തനിക്കൊപ്പം ആളെ കൂട്ടാന്‍ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സ്വയംകുഴിച്ച കുഴിയില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണെന്നാണ് ആക്ഷേപം.

Tags: cpmalappuzhaഎല്‍ഡിഎഫ്‌ജി.സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.