Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഹിയില്‍ അധിക നികുതി കുറച്ചു; കേരളത്തിലേക്ക് മദ്യക്കടത്ത് വര്‍ധിക്കുന്നു

മാഹിയിലെ വിലയേക്കാള്‍ ഇരട്ടിയിലധികം വിലയ്‌ക്ക് വില്‍ക്കാന്‍ കഴിയുമെന്നതുകൊണ്ട് അതിര്‍ത്തി ജില്ലകളിലേക്ക് കടത്തി വലിയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാഹിയിലെ വിലയുടെ ഇരട്ടിയായാലും കേരളത്തിലെ മദ്യത്തിന്റെ വിലയേക്കാള്‍ കുറവാണെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 25, 2021, 10:23 am IST
in Kerala

വടകര: മാഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് വര്‍ധിച്ചു. മദ്യത്തിന്റെ അധിക വില്‍പ്പന നികുതി ഒഴിവാക്കിയതോടെയാണ് മദ്യക്കടത്തില്‍ വര്‍ധനവുണ്ടായത്. അതിര്‍ത്തി ജില്ലകള്‍ കേന്ദ്രീകരിച്ച സംഘമാണ് വന്‍തോതില്‍ മദ്യം കേരളത്തിലെത്തിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് കേരളത്തിലും മാഹിയിലും മദ്യത്തിന് ഒരേ വിലയായിരുന്നു. അതിനാല്‍, മദ്യക്കടത്ത് കുറവായിരുന്നു. കഴിഞ്ഞ ദിവസം നികുതി പിന്‍വലിച്ചതോടെയാണ് വീണ്ടും മദ്യക്കടത്ത് വ്യാപകമായത്.  

മാഹിയിലെ വിലയേക്കാള്‍ ഇരട്ടിയിലധികം വിലയ്‌ക്ക് വില്‍ക്കാന്‍ കഴിയുമെന്നതുകൊണ്ട് അതിര്‍ത്തി ജില്ലകളിലേക്ക് കടത്തി വലിയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാഹിയിലെ വിലയുടെ ഇരട്ടിയായാലും കേരളത്തിലെ മദ്യത്തിന്റെ വിലയേക്കാള്‍ കുറവാണെന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ആയിരത്തി അഞ്ഞൂറ് രൂപയ്‌ക്ക് കേരളത്തില്‍ ലഭിക്കുന്ന മദ്യം മാഹിയില്‍ 400 രൂപയ്‌ക്ക് ലഭ്യമാകും. അതിനാല്‍ കേരളത്തിലെത്തിച്ചാല്‍ ഇരട്ടിയിലധികം ലാഭം.  

ജില്ലാ അതിര്‍ത്തിയായ അഴിയൂരിലും വടകരയിലും നടക്കുന്ന എക്‌സൈസ് പരിശോധന കടന്നു കിട്ടിയാല്‍ തെക്കന്‍ ജില്ലകളിലേക്ക് മദ്യം എളുപ്പത്തില്‍ കടത്താന്‍ കഴിയുമെന്നതാണ് സംഘങ്ങളുടെ ധൈര്യം. അഴിയൂരില്‍ എക്‌സൈസിന്റെ സ്ഥിരം ചെക്ക്‌പോസ്റ്റുണ്ട്. ഇതിനു പുറമേ എക്‌സൈസ് സ്‌ട്രൈക്കിങ് ഫോഴ്‌സ് കേന്ദ്രീകരിക്കുന്നതും ഈ ഭാഗത്താണ്. ചെക്ക് പോസ്റ്റിനും വടകര റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകള്‍ക്കുമെല്ലാം പഴയ ഓരോ വാഹനം മാത്രമാണുള്ളത്. ഇതില്‍ കടത്തു വാഹനങ്ങളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ബുദ്ധിമുട്ടാണ്.  

മദ്യം കടത്തുന്നവര്‍ എക്‌സൈസിന്റെയും പോലീസിന്റെയും പിടിയില്‍പ്പെടാതിരിക്കാന്‍ പുതിയ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. മാഹിയില്‍ നിന്ന് കടല്‍ വഴിയും പുഴയിലൂടെയും തോണിയില്‍ മദ്യക്കടത്ത് നടത്തുന്നതായും രഹസ്യ വിവരമുണ്ട്. ഇത് തടയാന്‍ നേരത്തെ തീരദേശ പോലീസിന്റെ ബോട്ട് ഉപയോഗിച്ച് കടലില്‍ പട്രോളിങ് നടത്തിയിരുന്നെങ്കിലും രാത്രി കാലങ്ങളില്‍ മോട്ടോര്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളില്‍ ഇപ്പോഴും മോന്താല്‍ കരിയാട് ഭാഗങ്ങളില്‍ മദ്യക്കടത്തു തുടരുന്നുണ്ട്. റോഡു മാര്‍ഗം മദ്യം കടത്തുന്നതിന് പലപ്പോഴും സൂപ്പര്‍ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. വളരെ വേഗത്തില്‍ പോലീസിനെ വെട്ടിച്ചു കടക്കാമെന്നതിനാലാണ് ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നത്.  

എന്നാല്‍, മദ്യം കടത്തുന്നവരെ പിടികൂടാന്‍ എക്‌സൈസ് എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ മുഹമ്മദ് ന്യൂമാന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മദ്യം കടത്തിയ കേസില്‍ വടകരയില്‍ മാത്രം രണ്ടു പേര്‍ പിടിയിലായി. 484 കുപ്പി മദ്യവുമായി കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷും 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശി ജനിലുമാണ് പിടിയിലായത്. തീരമേഖലയിലെ ജാഗ്രത ഒന്നുകൂടെ വര്‍ധിപ്പിച്ചാല്‍ തെക്കന്‍ ജില്ലകളിലേക്ക് മദ്യം വിതരണം നടത്തുന്ന കണ്ണികള്‍ അധികൃതരുടെ വലയിലാവുമെന്നു ഉറപ്പാണ്.

Tags: മാഹിkeralaliquortax
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.