Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവഗംഗാ ഗീതികള്‍

ഒരു കല്‍പ്പിത കഥപോലെ നാടകീയവും പരിണാമരമണീയവുമായ ചരിതമാണ് തിരുനാവക്കരശ് നായനാരുടെ മഹിതജീവിതം.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Apr 21, 2021, 05:00 am IST
in Samskriti

ദക്ഷിണഭാരതത്തില്‍ ആത്മീയമായ നവചൈതന്യവും മുന്നേറ്റവും കൊണ്ട് ചരിത്ര സ്മൃതികളില്‍ തിളങ്ങിയ കാലമാണ് അഞ്ചാം നൂറ്റാണ്ടിനും പത്താംനൂറ്റാണ്ടിനുമിടയില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. ശ്രേഷ്ഠരായ അറുപത്തി മൂന്ന് കവികള്‍ യോഗാത്മകമായ കവന പ്രത്യക്ഷങ്ങളിലൂടെ പ്രകാശം ചൊരിഞ്ഞപ്പോള്‍ തമിഴ്‌നാടിന്റെ ആത്മാവ് ഉണര്‍ന്നുയര്‍ന്നു.  

ശൈവാരാധനയുടെ ശക്തി മന്ത്രങ്ങളാണ് എട്ടാം ശതകത്തില്‍ സുന്ദരമൂര്‍ത്തി നായനാര്‍ രചിച്ച അറുപത്തിമൂന്ന് നായനാര്‍മാരുടെ വിശുദ്ധജീവനചരിതം ‘തിരുത്തൊണ്ടര്‍ തൊഗൈ’ ഉള്‍ക്കൊള്ളുന്നു. ശൈവ മഹായോഗികളുടെ ഈ നവോത്ഥാന യാന ജീവനം പതിമൂന്നാം നൂറ്റായിലുണ്ടായ പെരിയ പുരാണത്തിലും കാണാം. ശിവവിഭൂതിയുടെ അനുഭവാമൃതത്തിലൂടെ നായനാര്‍ കവികള്‍ നാടിന്റെ ഹൃദയസംസ്‌കരണമാണ് ലക്ഷ്യം വച്ചത്.

മാനവൈക്യത്തിലൂടെയും സ്‌നേഹാനുഭൂതിയിലൂടെയും സമൂഹത്തെ പരിവര്‍ത്തന സജ്ജമാക്കുന്ന ആ പ്രക്രിയയ്‌ക്ക് നേതൃത്വം കൊടുത്തവരാണ് അപ്പര്‍ എന്നറിയപ്പെട്ട തിരുനാവക്കരശ് നായനാര്‍, തിരുജ്ഞാന സംബന്ധര്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവര്‍.

ഒരു കല്‍പ്പിത കഥപോലെ നാടകീയവും പരിണാമരമണീയവുമായ ചരിതമാണ് തിരുനാവക്കരശ് നായനാരുടെ മഹിതജീവിതം.

നടുനാട്ടില്‍ തിരുവാമൂരില്‍ വേളാളര്‍ വംശത്തിലാണ് അദ്ദേഹം ജനിച്ചത്. മദനിയാരും പുകഴനാരുമായിരുന്നു മാതാപിതാക്കള്‍. മരുള്‍ നീക്കിയാര്‍ എന്നാണ് ആദിനാമധേയം. സഹോദരി തിലകവതിയുമൊന്നിച്ച് പാരമ്പര്യവിദ്യയും ആത്മീയചര്യകളും ധാര്‍മികജ്ഞാനവും നേടിയ മരുള്‍ നീക്കിയാര്‍ അന്തര്‍മുഖനായിരുന്നു. സോദരി തിലകവതിയുടെ പ്രതിശ്രുതവരന്‍ കലിപ്പകയാര്‍ യുദ്ധത്തില്‍ വീര ചരമമടഞ്ഞു. ആഘാതത്തില്‍ തകര്‍ന്നു പോയ തിലകവതി ഭൗതിക സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിതം ശിവപാദങ്ങളില്‍ അര്‍പ്പിച്ചു.

അച്ഛനമ്മമാരുടെ വിയോഗശേഷം മരുള്‍ നീക്കിയാര്‍ ജൈനമതം സ്വീകരിച്ച് ധര്‍മസേനന്‍ എന്ന നവ നാമധേയത്തില്‍ ജൈനധര്‍മപ്രചരണത്തില്‍ മുഴുകി. പുതുവഴിയിലൂടെ ചരിച്ചെങ്കിലും ഒടുവില്‍ ഉദരവ്യാധിയില്‍ ചഞ്ചലചിത്തനായി സഹോദരീ സമീപം മടങ്ങിയെത്തി. ഒരു ദിവസം അദ്ദേഹം തിരുവീരാട്ടനത്ത് മഹാദേവക്ഷേത്രത്തിലെത്തിയപ്പോള്‍ ശിവവിഭൂതിയുടെ മഹിതപ്രത്യയങ്ങള്‍ ഉള്ളിലുണരുകയായി. ആ വിറയാര്‍ന്ന ചുണ്ടില്‍ നമഃശിവായ മന്ത്രത്തോടൊപ്പം വിടര്‍ന്നത് ഒരു തമിഴ് പാമലൈ ആയിരുന്നു. അതിന്റെ അന്ത്യത്തില്‍ ഉദരവ്യാധിയില്‍ നിന്ന് താന്‍ മോചിതനായെന്ന് തിരിച്ചറിഞ്ഞ മരുള്‍ നീക്കിയാര്‍ ശിവസന്നിധിയില്‍ ഒരു തിരുപ്പതികം കൂടി നേദിച്ചു. തേന്‍മധുരത്തമിഴില്‍ തിരുപ്പതിമാല ഉരുവിട്ടപ്പോള്‍ ഉള്ളലിവില്‍ ഉറഞ്ഞുകൂടിയ ശൈവാനുഗ്രഹത്താല്‍ ‘തിരുനാവക്കരശ്’ എന്ന പേരില്‍ ആ യോഗിവര്യന്‍ പ്രശസ്തനാവുകയായിരുന്നു.

ശൈവസമ്പ്രദായത്തിലേക്ക് തിരിച്ചെത്തിയ തിരുനാവക്കരശിനെതിരെ ജൈനമതാനുയായികള്‍ ഉയര്‍ത്തിയ പ്രതികാര നടപടികളെല്ലാം സമചിത്തതോടെ നേരിടുകയായിരുന്നു ഗുരു. ആ സഞ്ചാര സമാധി വിവിധ ശിവാലയങ്ങളുടെ സന്നിധിയില്‍ ഭക്തിമന്ദാരങ്ങള്‍ വിടര്‍ത്തി. ശീര്‍കാഴി ദര്‍ശനാനന്തരം തിരുനാവക്കരശ് തിരുജ്ഞാന സംബന്ധരുടെ സന്നിധിയിലെത്തി ആത്മസമര്‍പ്പണം ചെയ്യവേ ‘അപ്പനേ’ എന്നാണ് ആനന്ദപരവശനായ തിരുജ്ഞാന സംബന്ധര്‍ അഭിസംബോധന ചെയ്തത്. ‘അടിയേന്‍’ എന്നായിരുന്നു തിരുനാവക്കരശിന്റെ ഗുരുപ്രണാമം. ആ മഹാസമാഗമത്തോടെയാണ് തിരുനാവക്ക് അരശ് ‘അപ്പര്‍’ എന്ന പേരില്‍ വിഖ്യാതനായത്. ഗുരുവര്‍ ഇരുവരും തിരുപ്പതികം നേദിച്ച് മഹാദേവന് സ്തുതി മാല്യമണിയിച്ച് കൃതാര്‍ഥനായി. തിരുജ്ഞാന സംബന്ധരോടൊപ്പം വിഭൂതി പങ്കിട്ട ആത്മീയ നാളുകള്‍ക്ക് ശേഷം അപ്പര്‍ തന്റെ ദിവ്യഗീതികളുമായി ചോഴനാട്ടിലേക്കാണ് പ്രയാണമാരംഭിച്ചത്. ശിവക്ഷേത്രത്തിന്റെ ഭസ്മാനുഭൂതി ഏറ്റു വാങ്ങി തിരുനല്ലൂരിലും തിരുവൈയാറ്റിലും തിരുപ്പൂകലൂരിലും ശിവമഹിമകള്‍ അര്‍പ്പിച്ചും കൈലാസേശ്വരന്റെ മുക്തി പ്രത്യക്ഷങ്ങള്‍ പ്രചരിപ്പിച്ചും ആ ഭക്തിയാനം തുടര്‍ന്നു. തിരുവിഴിമലൈയും വേദാരണ്യവും സന്ദര്‍ശിച്ച അപ്പരെക്കുറിച്ചുള്ള അതീത പെരുമകളേകുന്ന  ഐതിഹ്യങ്ങള്‍ വിസ്മയാവഹമാണ്.

ചെന്നെത്തുന്ന ശിവാലയങ്ങളിലെ മൂര്‍ത്തീ സങ്കല്‍പ്പത്തെ മുന്‍ നിര്‍ത്തി അപ്പര്‍ ആലപിച്ച തിരുപ്പതികങ്ങള്‍ സ്തുതിസുഭഗമായ കൂവള ഹാരങ്ങളായിരുന്നു. ‘തിരുത്താണ്ഡകം’, ‘കുറൈന്തതിരു നേരിശൈ’ പാപനാശപതികം, ആരുവിര്‍ വിത്തം, ദശപുരാണത്തടൈവ് തുടങ്ങിത തിരുവിത്തങ്ങള്‍ ഭക്തിയുടെ നിത്യമധുരമായ സത്യശിവസൗന്ദര്യം വിടര്‍ത്തുന്നു.  

നിസ്വനായി നിസ്സംഗതയുടെ നിര്‍വൃതിയില്‍ പൂംപുകാറെന്ന കാവേരി പൂംപട്ടണത്തിലെ ശിവമഹാലയത്തിലാണ് ആ യോഗീശ്വരന്‍ ക്ഷേത്രായനത്തിന്റെ സമാപനം കുറിച്ചത്. ശിവസംസ്‌കൃതിയുടെ ഓംകാര തിരുവിത്തസമായി അപ്പര്‍ നാദാത്മകനില്‍ വിലയം പ്രാപിച്ചു. ‘ശിവോഹം’ എന്ന പാരമാര്‍ഥിക സത്യത്തിന്റെ മഹിതാംശമായി പൈതൃകധാരയെ പരിപാലിക്കുകയാണ് മഹായോഗി.                    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

India

ഇന്ത്യ ഏറ്റവും കരുത്തുറ്റ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-6 പരീക്ഷിക്കാനൊരുങ്ങുന്നു ; സമീപത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു ; കനത്ത പൊലീസ് സുരക്ഷ

Kerala

പാറ്റ സമരത്തിനിടെ രാജ്യത്തിനെതിരെ കലാപാഹ്വാനം ; അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

India

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

India

സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഞങ്ങളുമെന്ന് ടിവികെ : തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ അനുവദിക്കില്ല : ഭക്തരെ വെല്ലുവിളിച്ച് വിജയ് സർക്കാർ

പുതിയ വാര്‍ത്തകള്‍

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

ഇത് തിരുവനന്തപുരത്ത് മോദി താമസിച്ചിരുന്ന മുറി ? ദൃശ്യങ്ങൾ വൈറൽ

ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് ജമാഅത്തെ നേതാവ് പ്രസംഗിക്കുന്നു (ഇടത്ത്) ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ തോക്ക് ധാരികളായ ഇന്ത്യയുടെ ബിഎസ് എഫ് ജവാന്മാര്‍ (വലത്ത്)

ബംഗാളിലെ ബംഗ്ലാദേശികളെ പുറത്താക്കുന്നതിനെതിരെ ഇന്ത്യാ അതിര്‍ത്തിയിലേക്ക് മാര്‍ച്ചുമായി ബംഗ്ലാദേശിലെ ജമാ അത്തുകാര്‍, ലക്ഷ്യം വേലികെട്ട് തടയല്‍

വാഹനാപകട ക്ലെയിമില്‍ വീട്ടമ്മയുടെ ശമ്പളം 30,000 രൂപയായി പരിഗണിച്ച് സുപ്രിം കോടതി, രാഷ്‌ട്രനിര്‍മ്മാണത്തില്‍ വീട്ടമ്മയ്‌ക്ക് സുപ്രധാന പങ്ക്

പഴയ തെറ്റ് ആവര്‍ത്തിക്കുന്നു! റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ബസുകള്‍ തടയും, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും-പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

ഇന്ത്യ 12 ആണവപോര്‍മുനകള്‍ വിന്യസിച്ചു എന്നാല്‍ എന്താണ് അര്‍ത്ഥം?

തൃശൂരില്‍ പൂങ്കുന്നത്തെ വീടിനുള്ളില്‍ നിന്നും വാഹനങ്ങളില്‍നിന്നുമായി കണ്ടെത്തിയത് 18 മലമ്പാമ്പിന്‍കുഞ്ഞുങ്ങളെ

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

മലപ്പുറത്തും കോഴിക്കോട്ടുമായി സഹോദരങ്ങളുള്‍പ്പെടെ 3 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.