Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധങ്ങളെ ശക്തമാക്കുന്ന വാക്കുകള്‍

കാലനേമി എന്ന മടിയെ (മടിയെന്നാല്‍ ഒരു കാര്യം മാറ്റിവയ്‌ക്കുന്നത്) വധിച്ച് സഞ്ജീവനി നല്‍കുന്ന ഗുരുവാണ് ഹനുമാന്‍. മൃതസഞ്ജീവനിയാല്‍ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതു പോലെ വൈരാഗ്യം ഭക്തിയില്‍ മാത്രമേ ശക്തിപ്പെടുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 05:00 am IST
in Samskriti

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

കാലനേമി എന്ന മടിയെ (മടിയെന്നാല്‍ ഒരു കാര്യം മാറ്റിവയ്‌ക്കുന്നത്) വധിച്ച് സഞ്ജീവനി നല്‍കുന്ന ഗുരുവാണ് ഹനുമാന്‍. മൃതസഞ്ജീവനിയാല്‍ ലക്ഷ്മണനെ സുഖപ്പെടുത്തുന്നതു പോലെ വൈരാഗ്യം ഭക്തിയില്‍ മാത്രമേ ശക്തിപ്പെടുകയുള്ളൂ.

ശ്രീ രഘു ബീര ഹരഷി ഉരലായേ

(അര്‍ഥം: ശ്രീരാമന്റെ ജീവന്‍ തന്നെയാണ് ലക്ഷ്മണന്‍. ആ ജീവനാണ് ഹനുമാന്‍ തിരിച്ചു നല്‍കുന്നത്. അതിന് എന്തു പകരം നല്‍കി കടം വീട്ടും എന്ന ഒരു ചോദ്യം വരും. എന്തു തന്നെ പകരം നല്‍കിയാലും ആ കടം വീട്ടാന്‍ പറ്റില്ല. അങ്ങനെ തിരിച്ചെന്തു നല്‍കും എന്നറിയാതെ, സന്തോഷാധിക്യത്താല്‍ ഭഗവാന്‍ ശ്രീരാമന്‍ ഹനുമാനെ ആലിംഗനം ചെയ്തു.

ഭഗവാനെ നമ്മളും ബുദ്ധിമുട്ടിക്കുന്നത് അങ്ങനെയാവണം. നമ്മുടെ സേവയില്‍ മനം നിറഞ്ഞ് നമുക്ക് എന്തു തരും എന്നറിയാത്ത അവസ്ഥ സമ്മാനിച്ചാവണം. ഹനുമാന്‍ ഇത്തരത്തില്‍ ചെയ്യുന്നതെല്ലാം നമുക്കൊരു മാതൃകയാണ്.

രഘുപതി കീന്‍ഹി ബഹുത് ബഡായി

തുമ് മമ പ്രിയ ഭരതഹി സമഭായീ

(അര്‍ഥം: ശ്രീരാമന്‍ അങ്ങയെ മുക്തകണ്ഠം പ്രശംസിച്ചു. ‘ഭവാന്‍ എനിക്ക് ഭരതനെപ്പോലെ പ്രിയനല്ലോ.’ എന്ന് ശ്രീരാമന്‍ അരുളിച്ചെയ്തു). ലക്ഷ്മണനെ രക്ഷിച്ച ഹനുമാനെ ആലിംഗനം ചെയ്താണ് ഭഗവാന്‍ ഇങ്ങനെ പറഞ്ഞത്.

പലപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട് ‘എന്തേ ഹനുമാനെ ലക്ഷ്മണനുമായി ഭഗവാന്‍ താരതമ്യം ചെയ്തില്ല?’

നമുക്ക് ഭരതന്റെയും ലക്ഷ്മണന്റെയും പ്രത്യേകതകള്‍ നോക്കാം:

ലക്ഷ്മണന് ഭഗവാനോടൊപ്പം സഹവസിക്കാനുള്ള മഹാഭാഗ്യം ലഭിച്ചു. എന്നാല്‍ ഭഗവാനൊപ്പം പോകാതെ അയോധ്യാ രാജ്യം ‘ഭഗവാന്റെ ഉപകരണമായി’ ഭരിച്ച ഭരതന്റെ കര്‍മം എപ്പോഴും ഒരു പടി മുകളിലാണ്. ഇനി മറ്റൊരു രീതിയിലും ഈ വരികളെ വ്യാഖ്യാനിക്കാം.

അഭിനന്ദനം അല്ലെങ്കില്‍ അംഗീകാരം എന്നത് ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. അത് കൊടുക്കേണ്ട സമയത്ത് നമ്മള്‍ കൃത്യമായി കൊടുക്കണം.

നമ്മള്‍ നല്‍കുന്ന നല്ല രണ്ട് വാക്കുകള്‍ക്ക് ബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കാനാവും. പ്രകടിപ്പിക്കാത്ത സ്‌നേഹമെന്നത് സ്‌നേഹമല്ല. നമ്മളില്‍ പലര്‍ക്കും അറിയാത്തൊരു സത്യമാണത്.

നാം വാക്കുകള്‍ക്ക് പിശുക്കു കാട്ടാതെ ആവശ്യമായ നേരത്ത് അത് നല്‍കണം. ഇവിടെ ഏറ്റവും മികച്ച രീതിയിലാണ് ഭഗവാന്‍, ഹനുമാനെ അംഗീകരിക്കുന്നത്. ഭരതനോട്, തനിക്കേറ്റവും പ്രിയപ്പെട്ടവനോടാണ് ഹനുമാനെ താരതമ്യം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ നമ്മളും ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌നേഹം ഒതുക്കി നിര്‍ത്തിയില്ലെങ്കില്‍ ആര്‍ക്കാണോ അത് നല്‍കുന്നത് അയാള്‍ വഷളാവും എന്നത് നമ്മില്‍ പലര്‍ക്കുമുള്ള തെറ്റായ ചിന്താഗതിയാണ്. എന്നാല്‍ നമ്മള്‍ നിസ്വാര്‍ഥ സ്‌നേഹമാണ് നല്‍കുന്നതെങ്കില്‍ അത് ആരെയും വഷളാക്കില്ല. അതേസമയം നമ്മുടെ സ്‌നേഹം ആളുകള്‍ ചൂഷണം ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ നമ്മള്‍ ജാഗരൂകരാകുകയും വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.