Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജുഡീഷ്യല്‍ അന്വേഷണം തിരിച്ചടിക്കുന്നു; പോലീസ്-ഭരണത്തലവന്മാര്‍ അന്വേഷണ പരിധിയില്‍ വരും

മന്ത്രിസഭാ തീരുമാനം എന്നാണ് പ്രസ്താവനയെങ്കിലും ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ കൂടിയാലോചനയുണ്ടായില്ല. നിയമവകുപ്പിലെ ചിലരുടെ ഉപദേശമാണ് അടിസ്ഥാനം. ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തടസമുണ്ടാക്കുന്നതാണ് തീരുമാനം. പക്ഷേ, ഇനി തീരുമാനം നടപ്പായാല്‍ കുടുങ്ങുന്നത് സംസ്ഥാന പോലീസ് ഡിജിപി മുതല്‍ ചീഫ് സെക്രട്ടറിവരെയാണെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 29, 2021, 08:52 am IST
in Kerala

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) എതിരെ മൂഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. അവരില്‍ പ്രമുഖര്‍  അനേ്വഷണപരിധിയില്‍ വരും. ഇതോടെ, ഉദ്യോഗസ്ഥര്‍ കൂട്ടമായി പിണറായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

മന്ത്രിസഭാ തീരുമാനം എന്നാണ് പ്രസ്താവനയെങ്കിലും ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ കൂടിയാലോചനയുണ്ടായില്ല. നിയമവകുപ്പിലെ ചിലരുടെ ഉപദേശമാണ് അടിസ്ഥാനം. ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തടസമുണ്ടാക്കുന്നതാണ് തീരുമാനം. പക്ഷേ, ഇനി തീരുമാനം നടപ്പായാല്‍ കുടുങ്ങുന്നത് സംസ്ഥാന പോലീസ് ഡിജിപി മുതല്‍ ചീഫ് സെക്രട്ടറിവരെയാണെന്ന് നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു.

സ്വര്‍ണ-ഡോളര്‍ കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുടെ പരാതിയുടെ നിജസ്ഥിതിയും നടപടിക്രമവും ഉദ്യോഗസ്ഥരുടെ പങ്കും കണ്ടെത്താനാണ് ജുഡീഷ്യല്‍ അന്വേഷണമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

സ്വപ്‌ന സുരേഷിനെ വനിതാ ജയിലില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തി, ഭീഷണിപ്പെടുത്തി ചിലരെ കേസില്‍ പ്രതിയാക്കാന്‍ മൊഴിയെടുപ്പിച്ചുവെന്ന് ആക്ഷേപമുണ്ടെന്നാണ് പരാതി. ഇത് സ്വപ്‌നയുടെ പരാതിയല്ല. സന്ദീപ് നായരും ഇ ഡിയെക്കുറിച്ച് അങ്ങനെ പരാതിപ്പെട്ടതായി കത്ത് പുറത്തുവന്നിട്ടുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. അതിനും മേലെ ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജയില്‍ ഡിജിപി ഋഷിരാജ്‌സിങ്, ജയില്‍ സോണല്‍ ഡിഐജി അജയ്‌കുമാര്‍ എന്നിവരെ കമ്മീഷന് ചോദ്യം ചെയ്യേണ്ടിവരും.

ഈ കേസില്‍ ഒരു ഭാഗം മാത്രമായി അന്വേഷണം ചുരുക്കാനാവില്ല. തുടക്കം മുതല്‍ അന്വേഷണ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ‘ഏറ്റുമുട്ടല്‍’ സംഭവങ്ങളില്‍ തെളിവെടുപ്പ് വേണ്ടിവരും. അപ്പോള്‍ സെക്രട്ടേറിയറ്റിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വിവരങ്ങള്‍ കൈമാറാത്തത്, തീപ്പിടിത്തം, പ്രോട്ടോക്കോള്‍ ഓഫീസറുടെ പരാതി, മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്തത് തുടങ്ങിയ സംഭവങ്ങളെല്ലാം അന്വേഷിക്കേണ്ടിവരും. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരെയും ചീഫ് സെക്രട്ടറിയേയും മുന്‍ ചീഫ് സെക്രട്ടറിമാരെയുംവരെ കമ്മീഷന് തെളിവെടുക്കാന്‍ വിളിപ്പിക്കേണ്ടിവരുമെന്നാണ് നിയമജ്ഞര്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിലെ മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജന്‍സികളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയിരിക്കുന്ന സംസ്ഥാന ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ വരാം. കേന്ദ്ര ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ അനുഭാവികളുടെ പ്രത്യേക സംഘത്തെക്കുറിച്ചുള്ള അന്വേഷണവും വരും. 2020 ഡിസംബര്‍ 16 ന് സ്വപ്‌ന സുരേഷ് ഇ ഡിക്ക് നല്‍കിയ മൊഴിയില്‍ ജയിലില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഒരു വനിതാ പോലീസുദ്യോഗസ്ഥ കേസില്‍ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തതും ഉന്നതനായ ഉദ്യോഗസ്ഥനോട് ഫോണില്‍ സംസാരിച്ചതും ജയില്‍ ഡിജിപി, ജയില്‍ സൗത്ത് സോണ്‍ ഡിജിപി എന്നിവര്‍ പലതവണ കാണാന്‍ വന്നതും മറ്റും ആ മൊഴിയിലുണ്ട്.  

സ്വപ്‌നയുടെ മൊഴി ചോര്‍ന്നു, ശബ്ദസന്ദേശം വന്നു, അതിന്റെ വിശ്വാസ്യതയെത്ര തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് മേധാവിയുടെ വിശദീകരണങ്ങളും വന്നിരുന്നു. മാധ്യമങ്ങളുടെ വെളിപ്പെടുത്തലും വാര്‍ത്തകളും അടിസ്ഥാനമാക്കി കമ്മീഷന്റെ അന്വേഷണ പരിധിയില്‍ അവരും വരും. മുഖ്യമന്ത്രി നല്‍കിയ വിശദീകരണവും ന്യായീകരണവും പരിഗണിച്ചാല്‍ പിണറായി വിജയനും കമ്മീഷന് വിശദീകരണം നല്‍കേണ്ടിവരും.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സ്വര്‍ക്കടത്തുകേസ്ജുഡീഷ്യല്‍ അന്വേഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.