കോന്നി: എന്‍എസ്എസിനെതിരെ ഇടതുപക്ഷം വാളോങ്ങുന്നത് ശബരിമലയില്‍ സ്വീകരിച്ച നിലപാടിനെതിരെയുള്ള പ്രതികാരമാണെന്ന് കെ സുരേന്ദ്രന്. ശബരിമലയെ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്. ശബരിമല വിഷയത്തില്‍ പിന്നോട്ട് പോകാന്‍ തയ്യാറല്ല. ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ ബഹുജനങ്ങളെ അണിനിരത്തി വീണ്ടും പ്രക്ഷോഭങ്ങള്‍ തുടങ്ങും. ഗുരുവായൂരില്‍ ദിലീപ് നായരെ പിന്തുണക്കും. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും. മറ്റ് സ്ഥലങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. കിഫ്ബിയില്‍ വലിയ അഴിമതി നടന്നു. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: