Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് വന്നാല്‍ സോളാര്‍, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍; മാറിമാറി വരുന്ന ഇടതു-വലതു മുന്നണികള്‍ കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കുന്നെന്ന് അമിത് ഷാ

ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തെ രണ്ട് കൂട്ടരും ചേര്‍ന്ന് കട്ടുമുടിക്കുകയാണ്. വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പിണറായി വിജയനെതിരെ ചോദ്യശരങ്ങളെയ്ത അമിത് ഷാ അത് വീണ്ടും ആവര്‍ത്തിച്ചു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2021, 09:58 am IST
inKerala

കൊല്ലം: യുഡിഎഫ് വന്നാല്‍ സോളാര്‍, എല്‍ഡിഎഫ് വന്നാല്‍ ഡോളര്‍. കേരളത്തെ കുംഭകോണങ്ങളുടെ നാടാക്കുകയാണ് മാറിമാറി വരുന്ന ഇടതു-വലതു മുന്നണികളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്ത് ചാത്തന്നൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ട കേരളത്തെ രണ്ട് കൂട്ടരും ചേര്‍ന്ന്  കട്ടുമുടിക്കുകയാണ്. വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പിണറായി വിജയനെതിരെ ചോദ്യശരങ്ങളെയ്ത അമിത് ഷാ അത് വീണ്ടും ആവര്‍ത്തിച്ചു. ‘പിണറായി വിജയന്‍ മറുപടി പറയണം. നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോളര്‍ കടത്തില്‍ ഉള്‍പ്പെട്ടില്ലേ? ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുഖ്യ പ്രതിയായിട്ടുള്ള വനിതയെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് കൊണ്ടുപോയിട്ടില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയില്ലേ?  

നാടിന്റെ പൈതൃകവും സംസ്‌കാരവും ആചാരവും ഇവര്‍ നശിപ്പിക്കുകയാണ്. വിശ്വാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഒഴിവാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്ന് വീമ്പിളക്കുന്നു. കേരളത്തില്‍ മുസ്ലിം ലീഗുമായാണ് അവര്‍ക്ക് ബന്ധം. മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ കൂടെയിരുന്ന് അധികാരത്തിന്റെ മധുരം നുണയുകയാണ്. ഇങ്ങനെയൊരു മതേതര പാര്‍ട്ടിയെ തന്റെ ജീവിതത്തില്‍ ഇതേവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ പരിഹസിച്ചു.

കേരളത്തിന്റെ രക്ഷ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്. മുന്നില്‍നിന്ന് നയിക്കാന്‍ ഇ. ശ്രീധരനെപ്പോലുള്ളവര്‍ ഉണ്ട്. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രം നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്ന് ഓര്‍ക്കണം. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ദരിദ്രരെപ്പറ്റിയാണ് പറയുന്നത്. എന്നിട്ട് പാവങ്ങള്‍ക്ക് ഒന്നും നല്‍കിയില്ല. പാവപ്പെട്ടവര്‍ക്ക് ഗ്യാസ് അടുപ്പ് നല്‍കിയതും ശൗചാലയം നിര്‍മിച്ചതും രണ്ട് ലക്ഷം ജനങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയതും മോദിയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു.  സമ്മേളനത്തില്‍ ബിജെപി ചാത്തന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.

Tags: Pinarayi Vijayanamit-shahbjpകേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌യുഡിഎഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.