Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വര്‍ഗവഞ്ചനകളുടെ പുന്നപ്ര വയലാര്‍

കൊടും വഞ്ചനകളുടെ ഒരു തുടര്‍ക്കഥയാണ് പുന്നപ്ര വയലാര്‍ സമരത്തിന് പറയാനുള്ളത്. ദളിതരും പിന്നാക്കക്കാരുമായ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് പട്ടാളക്കാരുടെ തോക്കിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ എന്ന പേരില്‍ നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ രാജ്യദ്രോഹപരമായ വഞ്ചനകളെ മൂടിവയ്‌ക്കാനായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 22, 2021, 05:00 am IST
inEditorial

ആലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി വലിയ ചുടുകാട്ടിലെ മണ്ഡപത്തില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയത് സിപിഎമ്മിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായ ഈ നടപടിയില്‍ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. സംഭവത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാത്തവിധം അവര്‍ ആശയക്കുഴപ്പത്തിലകപ്പെട്ടു. പുന്നപ്രയിലും വയലാറിലും വഞ്ചിക്കപ്പെട്ട തൊഴിലാളികള്‍ മനുഷ്യസ്‌നേഹികളുടെ മനസ്സിലെ നൊമ്പരമാണെന്നും, അവരുടെ കണ്ണീരിന്റെ ഓര്‍മകളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും സന്ദീപ് പറയുമ്പോള്‍ സിപിഎമ്മിന് ഉത്തരം മുട്ടുകയാണ്. രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറി, രക്തസാക്ഷികളെ അവഹേളിച്ചു എന്നൊക്കെയുള്ള വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അമര്‍ഷം കൊള്ളുകയുണ്ടായെങ്കിലും സന്ദീപിന്റെ നടപടിയുണ്ടാക്കിയ ഞെട്ടലില്‍നിന്ന് അവര്‍ ഇനിയും മുക്തരായിട്ടില്ല. സംഭവം കൂടുതല്‍ ചര്‍ച്ചയാവുന്നത് രാഷ്‌ട്രീയമായി തിരിച്ചടിക്കുമെന്ന് മനസ്സിലാക്കി നേതൃത്വം നിശ്ശബ്ദത പാലിക്കുകയാണെങ്കിലും മനുഷ്യസ്‌നേഹവും നീതിബോധവുമുള്ളവരുടെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ സന്ദീപിന് കഴിഞ്ഞിട്ടുണ്ട്.

കൊടും വഞ്ചനകളുടെ ഒരു തുടര്‍ക്കഥയാണ് പുന്നപ്ര വയലാര്‍ സമരത്തിന് പറയാനുള്ളത്. ദളിതരും പിന്നാക്കക്കാരുമായ പാവപ്പെട്ട തൊഴിലാളികളെ ക്രൂരമായി തെറ്റിദ്ധരിപ്പിച്ച് പട്ടാളക്കാരുടെ തോക്കിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ എന്ന പേരില്‍ നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടി നടത്തിയ രാജ്യദ്രോഹപരമായ വഞ്ചനകളെ മൂടിവയ്‌ക്കാനായിരുന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ രാജ്യത്തെ ഒറ്റുകൊടുത്തവര്‍ എന്ന പഴി കേള്‍ക്കുന്നത് ഒഴിവാക്കാന്‍ തങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ പാര്‍ട്ടി നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായിരുന്നു പുന്നപ്ര വയലാര്‍ സമരം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പായിരിക്കുകയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ തികച്ചും അനാവശ്യമായാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി വാരിക്കുന്തവുമായി പാവപ്പെട്ട തൊഴിലാളികളെ മരണത്തിലേക്ക് പറഞ്ഞുവിട്ടത്. നേതാക്കള്‍ ഒന്നടങ്കം സമരരംഗത്തുനിന്ന് മാറിനില്‍ക്കുകയും ചെയ്തു. പട്ടാളത്തിന്റെ വെടിയേറ്റ് തൊഴിലാളികള്‍ പിടഞ്ഞുവീണു മരിക്കുമ്പോള്‍ നേതാക്കള്‍ ഒളിസങ്കേതങ്ങളില്‍ സുരക്ഷിതരായിരുന്നു.

പുന്നപ്ര വയലാര്‍ സമരത്തിന്റെ വാര്‍ഷികദിനത്തിലും, തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴും സ്മാരകമണ്ഡപത്തിലെത്തി രക്തസാക്ഷികളെ മാനിക്കുന്നതായി അഭിനയിക്കുന്നതിനപ്പുറം ആ സമരത്തിന്റെ യഥാര്‍ത്ഥ ചരിത്രം ജനങ്ങള്‍ അറിയുന്നതിനെ സിപിഎമ്മും സിപിഐയും ഒന്നുപോലെ ഭയപ്പെടുന്നു. പുന്നപ്ര വയലാറിന്റെ വഞ്ചനയുടെ കഥ ആ സമരത്തില്‍, നേരിട്ടു പങ്കാളിത്തമുണ്ടായിരുന്ന നിരവധി കമ്യൂണിസ്റ്റ് നേതാക്കള്‍തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. പുന്നപ്ര വയലാര്‍ സ്വാതന്ത്ര്യസമരം അല്ലെന്ന് അതിനെക്കുറിച്ച് പഠിച്ച എ.പി. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണ്. ഐ.കെ. ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പുന്നപ്ര വയലാര്‍ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയായിരുന്നു. കേരള ചരിത്രം കണ്ട ഒരു കൊടുംവഞ്ചന മൂടിവയ്‌ക്കുന്നതിനുള്ള ഈ നടപടി പുനഃപരിശോധിക്കേണ്ടതുണ്ട്. വെടിവെപ്പില്‍ എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്നുപോലും അന്വേഷിച്ചു കണ്ടെത്തി രേഖപ്പെടുത്താന്‍ താല്‍പര്യം കാണിക്കാതിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രക്തസാക്ഷികളോടു മാത്രമല്ല, കെ.വി. പത്രോസിനെപ്പോലുള്ള ജീവിക്കുന്ന രക്തസാക്ഷികളോടും ക്രൂരത കാണിച്ചു. സന്ദീപ് വാചസ്പതിയുടെ രക്തസാക്ഷി മണ്ഡപ സന്ദര്‍ശനം ഇവയൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്താനിടയാക്കി. വസ്തുതകള്‍ മൂടിവച്ച് രക്തസാക്ഷികളുടെ പേരില്‍ വോട്ടര്‍മാരെ വൈകാരികമായി ബ്ലാക്‌മെയില്‍ ചെയ്യുന്ന ഇടതുപാര്‍ട്ടികള്‍ക്ക് ശക്തമായ അടിയാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.