Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജീവിതങ്ങളില്‍ മോദി സ്പര്‍ശം; ഡോണയുടെ കുടുംബത്തിന് അരക്കോടി രൂപ കേന്ദ്രസഹായം

കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ വര്‍ഗീസിന്റെ മകള്‍ ഡോണ (24) മരിച്ചിരുന്നു. അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 108 ആംബുലന്‍സിലെ നഴ്‌സായിരുന്നു ഡോണ. അവശനിലയിലായ കൊവിഡ് രോഗിയെ കാഞ്ഞാണിയില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ 2020 മെയ് 4ന് വൈകിട്ട് 7ന് ആല്‍ സെന്ററിലായിരുന്നു അപകടം. എതിരേ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു.

എം.എ. ഷാജിbyഎം.എ. ഷാജി
Mar 20, 2021, 09:46 am IST
inKerala

തൃശൂര്‍: മകള്‍ നഷ്ടപ്പെട്ട തീരാവേദനയില്‍ കഴിയുന്ന പെരിങ്ങോട്ടുകര താണിക്കല്‍ ചെമ്മണത്ത് വീട്ടില്‍ വര്‍ഗീസിനും കുടുംബത്തിനും കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്. പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന പ്രകാരം കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് തുകയായി ഇവര്‍ക്ക് ലഭിച്ചത് 50 ലക്ഷം രൂപ.  

കൊവിഡ് ഡ്യൂട്ടിക്കിടെ 108 ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ വര്‍ഗീസിന്റെ മകള്‍ ഡോണ (24) മരിച്ചിരുന്നു. അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ 108  ആംബുലന്‍സിലെ നഴ്‌സായിരുന്നു ഡോണ. അവശനിലയിലായ കൊവിഡ് രോഗിയെ കാഞ്ഞാണിയില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ 2020 മെയ് 4ന് വൈകിട്ട് 7ന് ആല്‍ സെന്ററിലായിരുന്നു അപകടം. എതിരേ വന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം  വിട്ട ആംബുലന്‍സ് റോഡരികിലെ വീട്ടുമതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. ആംബുലന്‍സിന്റെ വാതില്‍ വെട്ടിപൊളിച്ചാണ്  ഡ്രൈവര്‍ കണ്ണനേയും ഡോണയെയും പോലീസും നാട്ടുകാരും ചേര്‍ന്നു പുറത്തെടുത്തത്. ഇരുവരെയും ഉടനെ തൃശൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഡോണയെ രക്ഷിക്കാനായില്ല.  

ജോലിയില്‍ സ്ഥിരപ്പെട്ടിട്ട് ഒരു മാസം തികയും മുമ്പായിരുന്നു ഡോണയുടെ വേര്‍പാട്. മകളുടെ വിയോഗം വര്‍ഗീസിനെയും ഭാര്യ റോസിയെയും  സഹോദരങ്ങളെയും തകര്‍ത്തു. ഗള്‍ഫിലായിരുന്ന ജ്യേഷ്ഠന്‍ വിറ്റോവിന് ഫ്‌ളൈറ്റ് ലഭിക്കാത്തതിനാല്‍ സഹോദരിയെ അവസാനമായി ഒരു നോക്കുകാണാന്‍ പോലും സാധിച്ചില്ല. ജനറല്‍ നഴ്‌സിങ്ങിന് ശേഷം ചാലക്കുടി സെന്റ് ജയിംസ് പോസ്റ്റ് ബിഎസ്‌സി കോഴ്‌സ് ഡോണ പൂര്‍ത്തിയാക്കിയിരുന്നു. 2020 ജനുവരിയില്‍ അന്തിക്കാട് സിഎച്ച്‌സിയുടെ 108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനായി ജോലിയില്‍ പ്രവേശിച്ചു. ഡോണയ്‌ക്ക് ആദ്യമായി ലഭിച്ച ജോലി സ്ഥിരപ്പെട്ടിട്ട് അധികം നാളായിരുന്നില്ല.  

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്  പ്രധാനമന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജനയുടെ കീഴില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിക്കുന്ന വാര്‍ത്ത ടിവിയില്‍ വന്നപ്പോള്‍ ഡോണയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി അച്ഛന്‍ വര്‍ഗീസ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ അശ്രാന്ത-നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും കൊവിഡിനെ ഭയന്ന് ഡ്യൂട്ടിക്ക് വരാതിരിക്കരുതെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും അന്ന് ഡോണയോട് താന്‍ പറയുകയും ചെയ്തു. ഡോണയുടെ ജീവന് പകരമായി ഇത് പിന്നീട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് അന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന്  വിതുമ്പലോടെ വര്‍ഗീസ് പറയുന്നു.  

കൊവിഡ് ഡ്യൂട്ടിക്ക് പോകാന്‍ ഡോണയ്‌ക്ക് തെല്ലും ഭയമുണ്ടായിരുന്നില്ല. വളരെ സന്തോഷത്തോടെയാണ് ജോലിക്ക് ദിവസവും പോയിരുന്നത്. മകളുടെ ജീവന്റെ വിലയില്ല ഇന്‍ഷ്വറന്‍സായി ലഭിച്ച തുകയ്‌ക്ക്. എങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യം വളരെ വലുതും ആശ്വാസവുമാണ്. തന്റേയും ഭാര്യയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ടായി ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ് ഇന്‍ഷ്വറന്‍സ് തുക. തങ്ങള്‍ക്ക് കഴിയുന്ന വിധം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തുക ചെലവഴിക്കുന്നുണ്ട്. ചികിത്സാധനസഹായമായി ഏറെ രൂപ ഇതിനകം പലര്‍ക്കും നല്‍കി കഴിഞ്ഞു. മകള്‍ മരിച്ചതിന് ശേഷം ഒരു മാസത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് തുക എത്തിയതായും വര്‍ഗീസ് പറഞ്ഞു.

Tags: modiകുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.