Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘ഈ പുതിയ യുപി ഇനിയും കുതിക്കും’; ബിജെപി സര്‍ക്കാര്‍ ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജന്മഭൂമിയില്‍ ഏഴുതിയ ലേഖനം

സ്വയം പര്യാപ്തതയുടെ പുതിയ ലോകം തീര്‍ത്ത് 40 ലക്ഷം വീടുകളും 1.38 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകളുമാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നല്‍കിയത്. ഗ്രാമങ്ങളിലെ ഒഎഫ്സി സ്ഥാപിക്കല്‍ അതിവേഗത്തിലായതോടെ എല്ലായിടവും ഇന്റര്‍നെറ്റാല്‍ ബന്ധിക്കപ്പെട്ടു. അഴിമതിയോട് സന്ധിയില്ലാ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. നല്ല തൊഴില്‍ സംസ്‌ക്കാരവും ശക്തമായ ക്രമസമാധാന പാലനവും ബിസിനസിനും വികസനത്തിനുമുള്ള വഴി യുപിയില്‍ തുറന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 19, 2021, 05:19 am IST
inMain Article

യോഗി ആദിത്യനാഥ് (മുഖ്യമന്ത്രി, ഉത്തര്‍പ്രദേശ്)

അനന്ത സാധ്യതകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ 24 കോടി ജനങ്ങളുടെ ആശയും അഭിലാഷവും പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തനം ആരംഭിച്ച ബിജെപി സര്‍ക്കാര്‍ ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അവസാന വ്യക്തിയെയും സേവിക്കുകയെന്ന ലക്ഷ്യവുമായി സംഭവ ബഹുലമായ യാത്രയാണ് ഞങ്ങള്‍ നടത്തിയത്.  നാലുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം മുന്നോട്ടുള്ള യാത്രയിലും സഹായകരമായിത്തീരുന്നു. സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും മുന്നോട്ടു പോയാല്‍, ലക്ഷ്യ പൂര്‍ത്തി അസാധ്യമല്ല.

കൊവിഡ് മഹാവ്യാധിക്കെതിരായ പോരാട്ടത്തിന്റെ ഒരു വര്‍ഷം  വലിയൊരു പാഠമായിരുന്നു. ജനതാ കര്‍ഫ്യൂ ആരംഭിച്ച ദിവസം സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകള്‍ എന്തൊക്കെയെന്ന് ആരാഞ്ഞുകൊണ്ട് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഫോണില്‍ വിളിച്ച ആ ദിവസം എനിക്ക് നല്ല ഓര്‍മ്മയുണ്ട്. താരതമ്യേന ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങളും അധിക ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളുമെല്ലാമുള്ള യുപി ഈ മഹാവ്യാധിയെ എങ്ങനെ പ്രതിരോധിക്കും എന്നതായിരുന്നു അവരുടെ ആശങ്ക.  തന്നാല്‍ കഴിയുന്നതിന്റെ പരമാവധി പ്രവര്‍ത്തിക്കും എന്ന്  മറുപടി നല്‍കി. കൊവിഡ് പരിശോധനയും വ്യാപനമാര്‍ഗ്ഗങ്ങള്‍ പ്രതിരോധിക്കലും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രം ഉത്തര്‍പ്രദേശ് ശിരസാവഹിച്ചു. ഒരുകൈകൊണ്ട് കൊവിഡിനെ പ്രതിരോധിക്കുകയും മറുകൈ കൊണ്ട് ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയുമായിരുന്നു പ്രധാനമന്ത്രി. കുടിയേറ്റ തൊഴിലാളികളുടെ മടക്കം അടക്കമുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി കൊവിഡ് പ്രതിരോധം തീര്‍ക്കാന്‍ സാധിച്ചതിലും യുദ്ധത്തില്‍ വിജയിക്കാന്‍ സാധിച്ചതിലും അതിയായ സന്തോഷമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

ബലിനീ പാല്‍ ഉല്‍പ്പാദക സംഘത്തിലെ ക്ഷീരകര്‍ഷകര്‍

യു.പിയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍  പ്രശംസിക്കപ്പെട്ടു. കൊവിഡ് കാലത്ത് രാജ്യം കണ്ടത് പുതിയ ഊര്‍ജ്ജത്താല്‍ കുതിച്ചുയരുന്ന ഉത്തര്‍ പ്രദേശിനെയാണ്.

സ്വയംപര്യാപ്തഭാരതം എന്ന സങ്കല്‍പ്പത്തില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് രംഗമാക്കി രാജ്യത്തെ മാറ്റാനാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്ക് യുപിയുടെ സംഭാവന വലുതായിരിക്കുമെന്ന ഉറപ്പ് ഞാന്‍ നല്‍കുന്നു. വനിതകളുടെ നേതൃത്വത്തിലുള്ള ബുന്ദേല്‍ഖണ്ഡിലെ ബലിനീ പാല്‍ ഉല്‍പ്പാദക സംഘം ഈ കൊവിഡ് കാലത്ത് സ്വയംപര്യാപ്തതയുടെ മന്ത്രവുമായി 46 കോടി രൂപയുടെ പാല്‍ഉല്‍പ്പാദനമാണ് നടത്തിയത്. അവരുടെ ലാഭം 2 കോടി രൂപ പിന്നിട്ടു. യുവാക്കളും വനിതകളും അടങ്ങുന്ന ഇത്തരം നിരവധി സംഘങ്ങളുടെ വിജയഗാഥയാണ് യുപിയില്‍ നിന്നുയരുന്നത്.

സ്വയം പര്യാപ്തതയുടെ പുതിയ ലോകം തീര്‍ത്ത് 40 ലക്ഷം വീടുകളും 1.38 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകളുമാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നല്‍കിയത്. ഗ്രാമങ്ങളിലെ ഒഎഫ്സി സ്ഥാപിക്കല്‍ അതിവേഗത്തിലായതോടെ എല്ലായിടവും ഇന്റര്‍നെറ്റാല്‍ ബന്ധിക്കപ്പെട്ടു. അഴിമതിയോട് സന്ധിയില്ലാ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. നല്ല തൊഴില്‍ സംസ്‌ക്കാരവും ശക്തമായ ക്രമസമാധാന പാലനവും ബിസിനസിനും വികസനത്തിനുമുള്ള വഴി യുപിയില്‍ തുറന്നു. യുപിയിലെ ഈ മാറ്റമാണ് നിക്ഷേപകരുടെ ഇഷ്ട ഇടമായി ഉത്തര്‍പ്രദേശിനെ ഇന്ന് തീര്‍ത്തിരിക്കുന്നത്. ബിസിനസ് ചെയ്യാന്‍ ഏറ്റവുമധികം പ്രോത്സാഹനം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നാലുവര്‍ഷം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് യുപി കുതിച്ചുയര്‍ന്നു.  അതൊരു അനായാസ ജോലി ആയിരുന്നില്ല. 2015-16ല്‍ പ്രതിശീര്‍ഷ വരുമാനം 47,116 രൂപ ആയിരുന്ന യുപി ഇന്ന് 84,495 രൂപയായി വരുമാനം ഉയര്‍ന്നു. ജിഎസ്ഡിപിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി യുപി വളര്‍ന്നുകഴിഞ്ഞു.

ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്സ് ഹൈവേ

കര്‍ഷകരുടെ വായ്‌പകള്‍ എഴുതിത്തള്ളിക്കൊണ്ടായിരുന്നു നാലുവര്‍ഷം മുമ്പ്   സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കരിമ്പ് കര്‍ഷര്‍ക്ക് ഇത്തവണ നല്‍കിയത് 1.27 ലക്ഷം കോടി രൂപയെന്ന റെക്കോര്‍ഡ് തുകയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രയത്നത്തില്‍ യുപി സ്വീകരിച്ച കര്‍ഷക സൗഹാര്‍ദ്ദ നടപടികള്‍ ഏവര്‍ക്കും മാതൃകയാണ്.

ഗംഗായാത്രയും അയോധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണവും സംസ്ഥാനത്തിന്റെ സാംസ്‌ക്കാരിക ദേശീയതയെയും സജീവമാക്കി. വേദകാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും സംഗമഭൂമിയാക്കി അയോധ്യയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ജാതിയുടേയോ മതത്തിന്റെയോ പേരില്‍ യാതൊരു വേര്‍ തിരിവും  ചെയ്യാത്ത സര്‍ക്കാരാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷവും പ്രവര്‍ത്തിച്ചതെന്ന് രാഷ്‌ട്രീയ എതിരാളികള്‍ വരെ സമ്മതിക്കുന്നു.  ഈ നാലുവര്‍ഷം കൊണ്ട് കാണാനായത് പുതിയ ഭാരതവും പുതിയ യുപിയുമാണ്. ജനഹിതം അനുസരിച്ചുള്ള ഭരണവുമായി ഉത്തര്‍പ്രദേശ് ഇനിയും മുന്നോട്ട് പോവുക തന്നെ ചെയ്യും.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ പുതിയ യുപി മാതൃക
  • കര്‍ഷകരുടെ വായ്‌പകള്‍ എഴുതിത്തള്ളിക്കൊണ്ടായിരുന്നു നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കരിമ്പ് കര്‍ഷര്‍ക്ക് ഇത്തവണ നല്‍കിയത് 1.27 ലക്ഷം കോടി രൂപയെന്ന റെക്കോഡ് തുകയാണ്.
  • സ്വയം പര്യാപ്തതയുടെ പുതിയ ലോകം തീര്‍ത്ത് 40 ലക്ഷം വീടുകളും 1.38 ലക്ഷം പുതിയ വൈദ്യുതി കണക്ഷനുകളുമാണ് യുപിയില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് നല്‍കിയത്.
  • വനിതകളുടെ നേതൃത്വത്തിലുള്ള ബുന്ദേല്‍ഖണ്ഡിലെ ബലിനീ പാല്‍ ഉല്‍പ്പാദക സംഘം ഈ കൊവിഡ് കാലത്ത് സ്വയംപര്യാപ്തതയുടെ മന്ത്രവുമായി 46 കോടി രൂപയുടെ പാല്‍ ഉല്‍പ്പാദനമാണ് നടത്തിയത്. അവരുടെ ലാഭം 2 കോടി രൂപ പിന്നിട്ടു
Tags: യോഗി ആദിത്യനാഥ്up
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.