Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പന്‍ഹാളക്കോട്ടയില്‍ വിജയ ധ്വജം

1672 ല്‍ ബീജാപ്പൂരിലെ അലി-ആദില്‍ശാഹയുടെ മരണം സംഭവിച്ചു. സാധാരണപോലെ സിംഹാസനത്തിനു വേണ്ടിയുള്ള കലഹം ആരംഭിച്ചു. ഈ അവസരത്തിന്റെ ലാഭമെടുത്തുകൊണ്ട് സ്വരാജ്യത്തിന്റെ സൈനികര്‍ വായുവേഗത്തില്‍ കുതിരകളെ പായിച്ചുകൊണ്ട്, പുതിയ പുതിയ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കി സ്വരാജ്യത്തോട് ചേര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
inSamskriti

കോട്ടയില്‍ ഹോളി ഉത്സവം ആഘോഷിച്ചുകൊണ്ടിരുന്ന മറാഠാ സൈനികര്‍ യാദൃച്ഛികമായി വന്ന കരാള ശത്രുക്കളെ കണ്ടു പരിഭ്രമിച്ചു. എന്നാല്‍ പെട്ടെന്ന് ആത്മനിയന്ത്രണം ചെയ്ത് തിരിച്ചടിക്കാനാരംഭിച്ചു. അപ്പോള്‍ എങ്ങനെയോ സ്‌ഫോടക സംഗ്രഹാലയത്തിന് തീപിടിച്ചു. അപ്പോഴുണ്ടായ പ്രളയംപോലുള്ള സ്‌ഫോടനത്തില്‍ കോട്ടയ്‌ക്ക് വലിയ ഇളക്കം തട്ടി.

ശിവാജി നാല്‍പ്പത് മൈല്‍ അകലെ ഉറക്കത്തിലായിരുന്നു. പെട്ടെന്നദ്ദേഹം ഞെട്ടിയുണര്‍ന്നു. ചുറ്റും നിന്നവര്‍ ഭയന്ന് എന്തു സംഭവിച്ചു എന്ന് ശിവാജിയോട് ചോദിച്ചു? അകത്ത് അന്തരംഗത്തില്‍ പറയാന്‍ യോഗ്യമല്ലാത്ത തുടിപ്പ് അനുഭവപ്പെട്ടു. ദണ്ഡരാജപുരം ആപത്തില്‍ പെട്ടിരിക്കയാണെന്ന് നിശ്ചയം, എന്ന് ശിവാജി പറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്ക് ആശ്ചര്യവും പരിഭ്രമവും ഉണ്ടായി. ഉടനെ തന്നെ ദണ്ഡരാജപുരത്തേക്ക് ദൂതനെ അയച്ചു. കാലത്ത് ഓടിവന്ന ദൂതന്‍ പറഞ്ഞു ദണ്ഡരാജപുരം ശത്രുവിന്റെ കൈയിലായി എന്ന്. അതായിരുന്നു ശിവാജിയുടെ സംവേദനാശക്തി. അദ്ദേഹത്തിന്റെ ഹൃദയത്തുടിപ്പുകള്‍ സ്വരാജ്യത്തിന്റെ ജീവനാഡിയുമായി ബന്ധപ്പെട്ടിരിക്കയായിരുന്നു. സ്വരാജ്യത്തിന്റെ സുഖദുഃഖ സ്പന്ദനത്തോടൊപ്പം സ്പന്ദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. ഇത്തവണയും ശിവാജിക്ക് ജഞ്ജീരത്തില്‍നിന്ന് ഹതാശനായി തിരിച്ചുപോരേണ്ടിവന്നു.

1672 ല്‍ ബീജാപ്പൂരിലെ അലി-ആദില്‍ശാഹയുടെ മരണം സംഭവിച്ചു. സാധാരണപോലെ സിംഹാസനത്തിനു വേണ്ടിയുള്ള കലഹം ആരംഭിച്ചു. ഈ അവസരത്തിന്റെ ലാഭമെടുത്തുകൊണ്ട് സ്വരാജ്യത്തിന്റെ സൈനികര്‍ വായുവേഗത്തില്‍ കുതിരകളെ പായിച്ചുകൊണ്ട്, പുതിയ പുതിയ പ്രദേശങ്ങള്‍ ആക്രമിച്ചു കീഴടക്കി സ്വരാജ്യത്തോട് ചേര്‍ത്തുകൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പന്‍ഹാളക്കോട്ടയുടെ വിജയം. മുന്‍പ് സിദ്ദി ജൗഹര്‍ മുപ്പതിനായിരം സൈനികരുമായി മൂന്നുമാസം പന്‍ഹാളകോട്ടയെ വളഞ്ഞ് പ്രതിരോധിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും കോട്ട വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ശിവാജിയുടെ പ്രശിക്ഷണത്തില്‍ വളര്‍ന്ന കൊണ്ഡാജി ഫര്‍ജണ്ദ് എന്ന വീരന്റെ നേതൃത്വത്തില്‍ ഒരു രാത്രി അറുപത് സൈനികര്‍ കോട്ട പിടിക്കാന്‍ പുറപ്പെട്ടു. കൂരിരുട്ടില്‍ അവര്‍ കോട്ടയില്‍ കയറാനാരംഭിച്ചു. അതീവ രഹസ്യമായി ചീറ്റപ്പുലികളെപ്പോലെ കോട്ടയില്‍ കയറിയ അവര്‍ ക്ഷണനേരംകൊണ്ട് ദുര്‍ഗ പ്രമുഖനെ കൊന്നു.  

എല്ലാവരും നോക്കി നില്‍ക്കെ കോട്ട കീഴടക്കി. സ്വരാജ്യത്തിന്റെ ധ്വജമുയര്‍ത്തി. അല്‍പ്പകാലം  കൊണ്ട് നേടിയ അത്ഭുതവിജയമായിരുന്നു അത്. ഓരോരുത്തരുടെയും അസദൃശമായ സാഹസം ശിവാജിയുടെ പ്രശിക്ഷണത്തിന്റെ ചമത്കാരമായിരുന്നു അത്. സൈനികരുടെ സംഖ്യ അറുപതായിരുന്നെങ്കിലും എഴുപത്തഞ്ച് ദിവസത്തെ പ്രശിക്ഷണം അവര്‍ക്ക് കൊടുത്തിരുന്നു. സിദ്ദിജൗഹറിന്റെ മുപ്പതിനായിരം സുസജ്ജിതമായ സൈന്യം മൂന്നുമാസത്തെ കാലാവധികൊണ്ട് സാധിക്കാത്തത് കൊണ്ഡാജിഫര്‍ജണ്ദ്ജിയുടെ അറുപത് അര്‍ദ്ധനഗ്ന സൈനികര്‍ അല്‍പ്പകാലംകൊണ്ട് സാധിച്ചു.  

സംഖ്യയോ സമയമോ അല്ല ഇവിടെ മഹത്വം. ധ്യേയനിഷ്ഠയാണ് മഹത്വപൂര്‍ണം. പന്‍ഹാളകോട്ട കൈവിട്ടുപോയി എന്ന വാര്‍ത്ത ബീജാപ്പൂരില്‍ എത്തി. പുതിയ സുല്‍ത്താന്‍ സികന്ദര്‍ ആദിന്‍ശാഹ ഇതുകേട്ട് പരിഭ്രാന്തനായി.  

പെട്ടെന്ന് അദ്ദേഹം തന്റെ പരാക്രമിയായ സൈന്യാധിപന്‍ ബഹലോല്‍ ഖാനെ വലിയ സൈന്യസന്നാഹങ്ങളോടെ ശിവാജിയെ അടിച്ചമര്‍ത്താനയച്ചു.  ബഹലോല്‍ഖാന്‍ സ്വരാജ്യത്തിന്റെ അതിര്‍ത്തിപ്രദേശത്തെത്തിയപ്പോഴേക്കും ശിവാജിയുടെ ആജ്ഞയനുസരിച്ച് സര്‍വ്വസൈന്യാധിപനായ പ്രതാപറാവു ഗുര്‍ജര്‍ ശത്രു അറിയാത്തവിധം പെട്ടെന്ന് ആക്രമിക്കാന്‍ പാകത്തിന് സൈന്യത്തെ വിഭജിച്ച് വ്യൂഹങ്ങളാക്കി നിര്‍ത്തി.

ബഹലോല്‍ഖാന്‍ സ്വപ്‌നത്തില്‍പോലും ചിന്തിച്ചിട്ടില്ലാത്തവിധം, ഗരുഡനെപ്പോലെ പറന്നെത്തി ഉമറാണി എന്ന സ്ഥലത്ത് വെച്ച് ഖാന്റെ സൈന്യത്തെ പ്രതാപറാവു ആക്രമിച്ചു. മറാഠാ സൈന്യത്തിന്റെ മറ്റൊരു വ്യൂഹം മുന്നോട്ടുവഴിയില്‍ ഭിത്തിപോലെ പ്രതിരോധം തീര്‍ത്ത് നില്‍പ്പുണ്ടായിരുന്നു. പിന്നില്‍നിന്ന് മറ്റൊരു ഗണം ആക്രമിച്ചു.  

ഇങ്ങനെ മുന്നില്‍നിന്നും പിന്നില്‍നിന്നും എല്ലാ ഭാഗത്തുനിന്നും ആക്രമണം ആരംഭിച്ചതോടെ എങ്ങോട്ടും പോകാന്‍ സാധിക്കാതെ ഖാന്‍ പരിഭ്രാന്തനായി. മുഴുവന്‍ സൈന്യവും വെള്ളത്തിനുവേണ്ടി ആശ്രയിച്ചിരുന്ന ജലാശയം പ്രതിരോധിച്ചുകൊണ്ട് വേതാളത്തെപ്പോലെ പ്രതാപറാവുവും നില്‍പ്പുണ്ടായിരുന്നു. മറാഠാ വീരന്മാരാകട്ടെ ബീജാപ്പൂരിന്റെ സൈനികപ്രമുഖന്മാരെ തെരഞ്ഞുപിടിച്ച് കൊന്നുകൊണ്ടിരിക്കയായിരുന്നു. കുടിക്കാന്‍ വെള്ളംപോലും ലഭിക്കാതെ ബഹലോല്‍ഖാന്‍, മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ പ്രതാപറാവുവിനോട് ക്ഷമ ചോദിച്ചു. ഇനിയങ്ങോട്ട് ഒരിക്കലും ശിവാജിയെ ആക്രമിക്കാന്‍ പുറപ്പെടില്ലെന്ന് ശപഥം ചെയ്തു. ഇനിമേല്‍ ബഹലോല്‍ഖാന്‍ സ്വരാജ്യത്തെ ആക്രമിക്കില്ലെന്ന വിശ്വാസം പ്രതാപറാവുവിനും ഉണ്ടായി. ഖാന്റെ വിനയപൂര്‍ണമായ അപേക്ഷയനുസരിച്ച് ഖാന് ജീവന്‍ ദാനം ചെയ്ത്, തിരിച്ചുപോകാന്‍ അനുവദിച്ചു.

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.