Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാസാദത്തിന്റെ അധിഷ്ഠാന കല്‍പ്പന

ക്ഷേത്ര നിര്‍മാണ കലയില്‍ ഏറ്റവും ചേതോഹരമായിട്ടുള്ളവയിലൊന്നാണ് അധിഷ്ഠാന നിര്‍മാണം. വ്യത്യസ്തവും മനോഹരവുമായ അധിഷ്ഠാനം ക്ഷേത്ര സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. പ്രാസാദത്തിന്റെ തറ, കൊടിമരത്തിന്റ തറ,വലിയ ബലിക്കല്ല് ഇവയെല്ലാം അധിഷ്ഠാനത്തിന്റെ തന്നെ ഭേദകല്പനകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2021, 05:00 am IST
in Samskriti

ക്ഷേത്ര നിര്‍മാണ കലയില്‍ ഏറ്റവും ചേതോഹരമായിട്ടുള്ളവയിലൊന്നാണ് അധിഷ്ഠാന നിര്‍മാണം. വ്യത്യസ്തവും മനോഹരവുമായ അധിഷ്ഠാനം ക്ഷേത്ര സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നു. പ്രാസാദത്തിന്റെ തറ, കൊടിമരത്തിന്റ തറ,വലിയ ബലിക്കല്ല്  ഇവയെല്ലാം അധിഷ്ഠാനത്തിന്റെ തന്നെ ഭേദകല്പനകളാണ്.

അധിഷ്ഠാനത്തിന്റെ ഉയരവും അംശക്രമവും നിശ്ചയിക്കുന്നത് പ്രാസാദവിസ്താരത്തിന്റെ അടിസ്ഥാനത്തിലാണ്. ചെരിപ്പു മുതല്‍ പടി വരെയുള്ള ഭാഗമാണ് അധിഷ്ഠാനം എന്ന കല്പനയില്‍ പെടുത്തുന്നത്. എന്നാല്‍ ഉപപീഠമോ പദ്മപാദുകമോ ഉള്ളിടത് അതിനെ അധിഷ്ഠാനത്തിന്റെ അളവിലും അംശക്രമത്തിലും ഉള്‍പ്പെടുത്തരുത്. അതിനാല്‍ അധിഷ്ഠാന ഉയരം എന്നത് പാദുകത്തിന്റ കീഴ്‌വായ മുതലെന്ന് മനസ്സിലാക്കണം.

ക്ഷേത്രത്തിന്റെ തറയുടെ താഴെ ഉയര്‍ച്ചയ്‌ക്കും രക്ഷക്കും ഭംഗിക്കും വേണ്ടി പണിയുന്ന അലങ്കാരമാണ് ഉപപീഠം. ഭൂമിയുടെ കിടപ്പ് അനുസരിച്ചു ഉപപീഠത്തിന്റ ഉയരം നിശ്ചയിക്കണം. ഇത് തറയുടെ ഉയരത്തിന്റെ മൂന്നിലൊന്ന് മുതല്‍ ഇരട്ടി വരെ ഒന്‍പതു വിധത്തില്‍ കല്‍പ്പിക്കാനുള്ള വിധികളുണ്ട്. ഇതേ പോലെ ചെയ്യുന്ന മറ്റൊരലങ്കാരമാണ് പദ്മപാദുകം. താമരയുടെ ആകൃതി പോലെ മനോഹരമായതും കീഴ്പ്പട്ടം, ദളങ്ങള്‍, കര്‍ണിക എന്നീ അലങ്കാരങ്ങളോട് കൂടിയതുമാണിത്.

സാധാരണ ക്ഷേത്രങ്ങള്‍ക്ക് കാണപ്പെടുന്നത് പാദുകം മുതല്‍ പടി വരെയുള്ള അവയവ കല്പനയിലുള്ള അധിഷ്ഠാനങ്ങളാണ്. വ്യത്യസ്ത  അംശക്രമത്താലുള്ള അടുക്കുകളാല്‍ വ്യത്യസ്തമെങ്കിലും ഇവകള്‍ക്ക് സാമാന്യമായ മൂന്നു ഭേദങ്ങളാണുള്ളത്. മഞ്ചകം, പാദബന്ധം, പ്രതിബന്ധം എന്നിങ്ങനെയാണ് പ്രധാനമായ മൂന്നു ഭേദങ്ങള്‍.

സാമാന്യമായി പറഞ്ഞാല്‍ കുമുദം എന്ന അലങ്കാരമില്ലാത്തവയാണ് മഞ്ചകം. വൃത്താകൃതിയിലുള്ള കുമുദമെങ്കില്‍ അതാണ് പ്രതിബന്ധം. എട്ടുപട്ടമായ കുമുദമെങ്കില്‍ അതാണ് പാദബന്ധം. ഇവകളില്‍ പ്രതിബന്ധത്തിനാണ് ശ്രേഷ്ഠത്വം. ഇവകളുടെ തന്നെ അംശക്രമത്തിലുള്ള ഭേദം അനുസരിച്ചു വ്യത്യസ്ത നാമങ്ങളുണ്ട്.

മഞ്ചകത്തറയില്‍ തന്നെ ഏറ്റവും പ്രസിദ്ധമായത് ഗളമഞ്ചകം ആണ്. ഇതാണ് സാധാരണയായി ഗൃഹങ്ങള്‍ക്ക് അലങ്കാരമായി നല്‍കുന്നത്. ചുറ്റമ്പലങ്ങളുടെ അകത്തെ തറയ്‌ക്കും ഈ രീതി നല്‍കാറുണ്ട്. തറപ്പൊക്കത്തെ അഞ്ചായി അംശിക്കുന്നതിനാല്‍ ഈ നാമം സിദ്ധിച്ചു. എന്നാല്‍ ആറംശംമായും ഈ രീതി ചെയ്യാറുമുണ്ട്. ആ കൂടിയ അംശം ജഗതിയില്‍ കൂട്ടുകയാണ് പതിവ്. സാമാന്യമായ ഈ രീതിയില്‍ പാദുകം, ജഗതി, ഗളം, പടി എന്നിവയാണ് അവയവങ്ങള്‍.

ഇതു കൂടാതെ മൂന്ന് അംശക്രമത്തിലുള്ള ത്രിവര്‍ഗം എന്ന് പേരായ ഗളമഞ്ചകം,  ഒന്‍പതു അംശക്രമത്തിലുള്ള മഞ്ചകം, പന്ത്രണ്ടു അംശം പ്രതിമഞ്ചകം, പതിനാലു അംശക്രമത്തിലുള്ള ഉത്തമ ഗളമഞ്ചകം എന്നിവയും മഞ്ചകം എന്ന അധിഷ്ഠാന ഭേദത്തിലെ വിശേഷമായവകളാണ്.  

പാദുകം, ജഗതി, കുമുദം, ഗളം, പടി എന്നിവ പതിനാലു അംശക്രമത്തില്‍ പട്ടമായി പണിയുന്നവയാണ് പാദബന്ധം. ഇതു തന്നെ പന്ത്രണ്ട്, ഇരുപത്തൊന്നു, ഇരുപത്തിനാല് അംശംത്തിലും ചെയ്തതായി കണ്ടിട്ടുണ്ട്. ഏറ്റവും വിശേഷപ്പെട്ടത് പ്രതിബന്ധാഖ്യമായ പഞ്ചവര്‍ഗത്തറയാണ്. അതിന്റെ തന്നെ അംശക്രമത്താല്‍ ശ്രീബന്ധം, കപോതബന്ധം, കലശബന്ധം, നാഗബന്ധം തുടങ്ങി ധാരാളം ഭേദങ്ങളുണ്ട്. വിശേഷപ്പെട്ടവകളില്‍ മുന്‍പേ പറഞ്ഞതില്‍ നിന്ന് അധികമായി പട്ടം, കപോതം, പ്രസ്തരം, വേദിക,വളര്, കമ്പം തുടങ്ങിയ പല അലങ്കാരാവയവങ്ങള്‍ കൂടിയുണ്ട്.

സ്ഥൂല ശരീര കല്പനാപരമായി ഗളം മുതല്‍ താഴേക്കുള്ള അധിഷ്ഠാന അംഗങ്ങള്‍ കഴുത്ത് മുതല്‍ താഴേക്കുള്ള ശരീരഭാഗവുമായി ബന്ധപ്പെട്ടവയാണ്. പാദുകം പാദഭാഗത്തെയും ജഗതി മൂലാധാരസംബന്ധിയായ അഗ്നിഖണ്ഡത്തെയും കുമുദമെന്നത് ഹൃദയ സംബന്ധിയായ സൂര്യഖണ്ഡത്തെയും സൂചിപ്പിക്കുന്നു. തദുപരിയായാണ് ഗര്‍ഭഗൃഹമെന്ന മുഖഭാഗം.  

വാസ്തുവിദ്യ 55  

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.