Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിവരാത്രി; യോഗീശ്വരന്റെ രാത്രി

ശിവരാത്രി തപസ്സിന്റെയും വ്രതത്തിന്റെയും ഉത്സവമാണ്. നടരാജരാജനായ ശിവന്റെ താണ്ഡവത്തിന്റെ രാത്രിയാണെങ്കിലും ആ നൃത്തം ബോധതലത്തിന്റെ ഉയര്‍ന്ന മണ്ഡലത്തില്‍ നടക്കുന്ന നൃത്തമാണ്. ആനന്ദനൃത്തമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2021, 05:00 am IST
inSamskriti

ശിവരാത്രി തപസ്സിന്റെയും വ്രതത്തിന്റെയും ഉത്സവമാണ്. നടരാജരാജനായ ശിവന്റെ താണ്ഡവത്തിന്റെ രാത്രിയാണെങ്കിലും ആ നൃത്തം ബോധതലത്തിന്റെ ഉയര്‍ന്ന മണ്ഡലത്തില്‍ നടക്കുന്ന നൃത്തമാണ്. ആനന്ദനൃത്തമാണ്.  

ജനീവയിലെ CERN (European Center For Research in Particle physics) ആസ്ഥാനത്ത് 2004 ജൂണ്‍ 18 ന് 2 മീറ്റര്‍ ഉയരമുളള നടരാജ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. ശിവന്റെ താണ്ഡവവും സബ് ആറ്റമിക് കണങ്ങളുടെ നൃത്തവും തമ്മിലുള്ള സാമ്യം ആദ്യം ചര്‍ച്ച ചെയ്യുന്നത് ഫ്രിജോഫ് കാപ്രയാണ്, The Dance of Siva: The Hindu View of Matter in the light of Modern Physics (1972)എന്ന ലേഖനത്തില്‍. പിന്നീട് കാപ്ര എഴുതിയ ലോക പ്രസിദ്ധമായ The Tao of Physics (1975) എന്ന ഗ്രന്ഥത്തിലും ശിവന്റെ

പ്രപഞ്ച നൃത്തം (cosmic dance) ഒരു രൂപകമായി ഉപയോഗിച്ചിട്ടുണ്ട്.

‘സൃഷ്ടി  സംഹാരങ്ങളുടെ താളം ഋതു ചക്രങ്ങളിലും മനുഷ്യന്റെ ജനിമൃതികളിലും മാത്രമല്ല ഉള്ളത്, ജീവനില്ലാത്തവയുടെയും അസ്തിത്വം അതില്‍ തന്നെ എന്നതാണ് ആധുനിക ഊര്‍ജതന്ത്രത്തിന്റെ പക്ഷം. ആധുനിക ശാസ്ത്രജ്ഞര്‍ക്ക് ശിവന്റെ ഡാന്‍സ്, Subatomic matter ന്റെ ഡാന്‍സാണ്’ എന്ന് കാപ്ര പറയുന്നു. അദ്ദേഹം തുടരുന്നു, ‘വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ കലാകാരന്മാര്‍ ശിവതാണ്ഡവത്തിന്റെ ഓട്ടു പ്രതിമ ഉണ്ടാക്കി. ഇന്ന് ആധുനിക ശാസ്ത്രജ്ഞന്മാര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അതു തന്നെ വരയ്‌ക്കുന്നു എന്നേ വ്യത്യാസമുള്ളൂ’  

ആദിയോഗിയായ ശിവന്‍

നൃത്തത്തിന്റെ അവസാനത്തില്‍ നടരാജരാജന്‍ 14 തവണ തന്റെ ഡമരു കുലുക്കി. ആ നാദവിശേഷങ്ങളത്രെ പാണിനിയുടെ വ്യാകരണസൂത്രങ്ങളുടെ അടിസ്ഥാനമായ ‘അ ഇ ഉണ് ‘ മുതലായ ശിവസൂത്രങ്ങള്‍.

യോഗീശ്വരനാണ് ശിവന്‍; ആദിയോഗിയാണ് ശിവന്‍. സദ്ഗുരു ജഗ്ഗി വാസുദേവ് പറയുന്ന കഥ ഇങ്ങനെ: 15000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ സിദ്ധിപൂര്‍ണനായി ആദിയോഗി പ്രത്യക്ഷപ്പെട്ടുവത്രെ. അനേകം ജനങ്ങള്‍ യോഗജ്ഞാനാഭ്യര്‍ഥനയുമായി അദ്ദേഹത്തിന്റെ മുന്നിലെത്തി. പക്ഷെ ആദിയോഗി മൗനിയായി അവരെ പരീക്ഷിച്ചു. ക്രമേണ എല്ലാവരും മടങ്ങിപ്പോയി. 7 പേര്‍ മാത്രം ശേഷിച്ചു. അവരെ പരീക്ഷിച്ച ശേഷം അവര്‍ക്ക് യോഗമുപദേശിച്ചു. ഇവരെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് യോഗ പ്രചരണത്തിനായി അയച്ചു. അതില്‍ ഭാരതഖണ്ഡത്തിലേക്ക് അയക്കപ്പെട്ടവനാണത്രെ അഗസ്ത്യര്‍. ഭാരതത്തില്‍ യോഗപാരമ്പര്യം മുറിയാതെ നിലനിന്നു. മറ്റുള്ളിടങ്ങളില്‍ മങ്ങലേറ്റു.

സദാശിവ സമാരംഭാം

ശങ്കരാചാര്യ മധ്യമാം

അസ്മദാചാര്യ പര്യന്താം

വന്ദേ ഗുരു പരമ്പരാം

എന്ന് സാധാരണ ചൊല്ലുന്ന ഒരു ഗുരുവന്ദനമാണ്. സദാശിവന്‍ തുടങ്ങി ശങ്കരാചാര്യരിലൂടെ കടന്ന് എന്റെ സ്വന്തം ഗുരുവരെയുളള ഗുരു പരമ്പരയെ ഞാന്‍ വന്ദിക്കുന്നു എന്നു താല്പര്യം. അപ്പോള്‍ ആദി ഗുരു സദാശിവന്‍ തന്നെ. ഹഠയോഗ പ്രദീപികയുടെ ഒന്നാമത്തെ (വന്ദന) ശ്ലോകത്തില്‍ ശിവനെ വന്ദിക്കുന്നത് ആദിനാഥനായാണ്. ശ്രീ ആദിനാഥായ നമോസ്തു തസ്‌മൈ യേനോപദിഷ്ടാ ഹഠയോഗവിദ്യാഹഠയോഗ വിദ്യ ആദ്യം ഉപദേശിച്ച ആദിനാഥന് നമസ്‌കാരം എന്ന്. തന്ത്ര ശാസ്ത്രവുമായി ഹഠയോഗത്തിനുള്ള ബന്ധം പ്രസിദ്ധമാണ്. മൂലാധാരത്തിലിരിക്കുന്ന കുണ്ഡലിനിയായ ശക്തി മൂര്‍ധാവില്‍ സഹസ്രാരത്തിലിരിക്കുന്ന ശിവനുമായി ചേരുന്ന പദ്ധതിയാണല്ലൊ തന്ത്രയോഗം. ക്രിയകളിലൂടെ, യോഗാസനങ്ങളിലൂടെ, പ്രാണായാമത്തിലൂടെ, നാദാനുസന്ധാനത്തിലൂടെ നടക്കുന്നതും ഈ കുണ്ഡലിനീ യോഗം തന്നെയാണ്, ലയയോഗം തന്നെയാണ്.

അന്തരംഗ സാധനയുടെ പ്രതീകം

ശിവന്റെ പ്രസിദ്ധമായ പേരാണ് നീലകണ്ഠനെന്നതും ശ്രീകണ്ഠനെന്നതും. ശ്രീ എന്നാല്‍ വിഷമെന്നും അര്‍ഥമുണ്ട്. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അമൃതിന്റെ മുന്നോടിയായി കാളകൂടവിഷം പ്രത്യക്ഷപ്പെട്ടു. ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ സമര്‍ഥമായ ആ വിഷം കണ്ടപ്പോള്‍ സര്‍വരും പരിഭ്രമിച്ചു. അപ്പോള്‍ ലോക രക്ഷാര്‍ഥം അത് ശിവന്‍  

പാനം ചെയ്‌തെന്നും അത് വയറ്റില്‍ ചെന്നാല്‍ അവിടെയുള്ള അന്തര്‍ ലോകങ്ങള്‍ നശിച്ചുപോകുമെന്നു കരുതി പാര്‍വതി കഴുത്തില്‍ പിടിച്ചുവെന്നും വിഷം അവിടെ, കണ്ഠത്തില്‍ നീല നിറമായി വര്‍ത്തിച്ചു എന്നും കഥ  ശ്രീകണ്ഠനായ, നീലകണ്ഠനായ കഥ. ലോകത്തെ രക്ഷിക്കാന്‍ അനുഷ്ഠിച്ച ആ ത്യാഗത്തിന്റെ ഓര്‍മയുമാണ് ശിവരാത്രിയിലൂടെ പുതുക്കുന്നത്. ശിവഭജനത്തിലൂടെ  മനുഷ്യകുലത്തിന്റെ കൃതജ്ഞത പുതുക്കന്നു. വിഷത്തെ പോലും ചികിത്സിച്ചു സുഖപ്പടുത്തുന്ന വൈദ്യനാഥനുമാണ് ശിവന്‍ എന്നും ഇവിടെ ഓര്‍ക്കണം.

‘യോഗേന ചിത്തസ്യ, പദേന വാചാം, മലം ശരീരസ്യ ച വൈദ്യകേന യോപാകരോത് ‘

(യോഗം കൊണ്ട് മനസ്സിന്റെയും വ്യാകരണം കൊണ്ട് വാക്കിന്റെയും വൈദ്യം കൊണ്ട് ശരീരത്തിന്റെയും മലം പോക്കിയവന്‍) എന്ന യോഗ്യത പതഞ്ജലി മുനിക്കെന്ന പോലെ സദാശിവനും യോജിക്കും. ശിവന്‍ ഒന്നാം തലമുറ; പതഞ്ജലി രണ്ടാമന്‍.  

യോഗേശ്വരനായ കൃഷ്ണന്‍, വിഷ്ണു സ്ഥിതികാരകനാണ്. ഈ ലോകത്തിലെ ഭോഗങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ജീവിതത്തിന്റെ പ്രതിനിധി. ശിവന്‍ സംഹാരത്തിന്റെ ഉള്‍വലിയലിന്റെ, അന്തരംഗ സാധനയുടെ പ്രതീകമാണ്. ഇന്നുള്ള മഹാമാരിയും ലോകത്തിന് ഒരു തരത്തില്‍ ഈ ഉള്‍വലിയലിന്റെ, നിയന്ത്രണത്തിന്റെ, തിരിച്ചു പോക്കിന്റെ പാഠമാണ് നല്‍കിയത്. ശിവരാത്രിക്ക് ഇങ്ങനെ ചില സന്ദേശങ്ങളും നല്കാനുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.