Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2016ല്‍ 41 സീറ്റുകള്‍; ഇക്കുറി ജയസാധ്യതയില്ലാത്തതിനാല്‍ കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ ഡിഎംകെ നല്‍കിയത് 25 സീറ്റുകള്‍ മാത്രം; കോണ്‍ഗ്രസിന് കിട്ടിയത് ലാഭം

കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെറും 22 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പക്ഷെ ഒടുവില്‍ മൂന്ന് സീറ്റുകള്‍ കൂടി ചേര്‍ത്ത് 25 സീറ്റുകള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2021, 03:38 pm IST
inIndia

ചെന്നൈ: ദിവസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ഡിഎംകെ വെച്ചുനീട്ടിയത് 25 സീറ്റുകള്‍ മാത്രം. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റ് നീക്കിയിരിപ്പ്. 

കോണ്‍ഗ്രസ് ജയസാധ്യതയില്ലാത്ത പാര്‍ട്ടിയാണെന്നും കൂടുതല്‍ സീറ്റുകള്‍ നല്‍കിയാല്‍ ഡിഎംകെ തന്നെ മുങ്ങിപ്പോകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വെറും 22 സീറ്റുകള്‍ മാത്രം നല്‍കാമെന്ന നിലപാടിലായിരുന്നു ഡിഎംകെ. പക്ഷെ ഒടുവില്‍ മൂന്ന് സീറ്റുകള്‍ കൂടി ചേര്‍ത്ത് 25 സീറ്റുകള്‍ നല്‍കി. മനസ്സില്ലാമനസ്സോടെയാണ് തമിഴ്നാട് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ കെ.എസ്. അഴഗിരി ഡിഎംകെയുമായി സീറ്റുവിഭജനം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ വോട്ട് പങ്കാളിത്തം വര്‍ഷം തോറും കുറഞ്ഞുവരികയാണെന്നും ഇത്ര സീറ്റുകള്‍ തന്നെ നല്‍കുന്നത് ഡിഎംകെയുടെ ഔദാര്യമാണെന്നും ആണ് സ്റ്റാലിന്റെയും മറ്റും നിലപാട്.  

കോണ്‍ഗ്രസ് ക്യാംപിലെ സംഭ്രമം കണ്ട് ഒരു ഘട്ടത്തില്‍ കമല്‍ഹാസന്‍ തന്നെ കോണ്‍ഗ്രസിനെ സ്വന്തം മുന്നണിയിലേക്ക് ക്ഷണിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ഇതിനെ എതിര്‍ത്തു.  കോണ്‍ഗ്രസിന് ആശ്വാസത്തിനുള്ള ഒരേയൊരു കാര്യം മറ്റ് സഖ്യകക്ഷികളായ സിപിഐ, എംഡിഎംകെ, വിസികെ എന്നിവര്‍ക്കും 10ന് പകരം ആറ് സീറ്റുകള്‍ മാത്രമേ ഡിഎംകെ നല്‍കിയിട്ടുള്ളൂ എന്നതാണ്. 

2016ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡിഎംകെ സഖ്യം 41 സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചതാകട്ടെ വെറും എട്ട് സീറ്റുകളില്‍ മാത്രം. എന്നാല്‍ ഇതില്‍ നിന്ന് ഒരു 20 സീറ്റെടുത്ത് അതില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 15 പേരെങ്കിലും ജയിച്ചിരുന്നേനെ എന്നാണ് ഇപ്പോള്‍ ഡിഎംകെ നേതാക്കള്‍ വിലയിരുത്തുന്നത്. അങ്ങിനെയെങ്കില്‍ ഡിഎംകെയ്‌ക്ക് അന്ന് തമിഴ്നാട്ടില്‍ അധികാരവും പിടിക്കാമായിരുന്നു.  

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠവും ഡിഎംകെ ഉള്‍ക്കൊള്ളുന്നുണ്ട്. ഈയിടെ നടന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായത് 19 സീറ്റുകളില്‍ മാത്രം. ഇതുമൂലം മഹാഘഡ്ബന്ധന്‍ എന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വിയാദവ് നേതൃത്വം നല്‍കിയ മുന്നണി തന്നെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഈയിടെ ഡിഎംകെ നടത്തിയ സര്‍വ്വേയിലും കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കുന്നത് ആപത്താണെന്നാണ് വിലയിരുത്തല്‍. ഒരു പക്ഷെ അധികാരത്തില്‍ എത്താനുള്ള സാധ്യത തന്നെ ഇത് മൂലം ഇല്ലാതായേക്കാമെന്ന് ഡിഎംകെയ്‌ക്ക് ഉപദേശം കിട്ടിയിട്ടുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസിന്റെ വിജയസാധ്യത തീരെ ദുര്‍ബ്ബലമായതുകൊണ്ടാണ്.

മാത്രമല്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെയും ഡിഎംകെ കുറ്റപ്പെടുത്തുന്നു. ഹൈക്കമാന്‍റുമായി ബന്ധമുള്ള ആളുകള്‍ക്കാണ് പലപ്പോഴും സീറ്റുകള്‍ നല്‍കുന്നത്. ഇവര്‍ക്ക് മണ്ഡലവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല. ഇത് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ കലാശിക്കുന്നു. തേനി സീറ്റിന്റെ കാര്യം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. മധുരൈ മേഖലയുമായി ബന്ധമുള്ളവരെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കേണ്ടത്. എന്നാല്‍ സീറ്റ് അനുവദിച്ചത് ഇവികെഎസ് ഇളങ്കോവനാണ്. ഇദ്ദേഹത്തിന് ഈ മണ്ഡലവുമായി ഒരു ബന്ധവുമില്ല. ഇക്കുറി അതിനാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആവശ്യമെങ്കില്‍ ഡിഎംകെയും ഇടപെടും.

കോണ്‍ഗ്രസിന്റെ കര്‍ഷകവിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി ജികെ മുരളി ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസ് നേതാക്കളെ തന്നെ കുറ്റപ്പെടുത്തുന്നു. ഇവിടെ 70 സീറ്റുകളില്‍ 45ലും മണ്ഡലവുമായി ബന്ധമില്ലാത്ത, യാതൊരു വിജയസാധ്യതയുമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കാണ് സീറ്റ് നല്‍കിയത്.

Tags: എം.കെ. സ്റ്റാലിന്‍ഡിഎംകെഅസംബ്ലി ഇലക്ഷന്‍tamil nadu election 2021Rahul Gandhicongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.