ആ സൈന്യത്തിന്റെ ചെലവിനായി മുഗളസാമ്രാജ്യത്തിന്റെ ഭാഗമായ വരാഡ് പ്രദേശത്തില്‍ ധനസംഗ്രഹണം ചെയ്യാന്‍ (കരംപിരിക്കാന്‍)സമര്‍ത്ഥനായ രാവജിയെ രണ്ടായിരത്തി അഞ്ഞൂറ് സൈനികരുടെ കൂടെ അയച്ചു. മുഗള രാജസഭയിലെ വ്യവഹാരത്തിന്റെ ഗൂഢാര്‍ത്ഥം അറിയാന്‍ ബഹുഭാഷാ പണ്ഡിതനും മഹാമേധാവിയും കുശലനുമായ നിരാജി രാവ്ജിയെ സ്വരാജ്യത്തിന്റെ പ്രതിനിധിയായി മുഅജമിന്റെ അടുത്ത് നിര്‍ത്തി. സ്വരാജ്യത്തിന്റെ അതീവബുദ്ധിമാന്മാരായ ഈ മൂന്നുപേരും മുഴുവന്‍ മുഗള്‍ ശാസനത്തിന്റെയും ബലം, ഭരണവ്യവസ്ഥ, ഗുണദോഷങ്ങള്‍ വാണിജ്യ സംബന്ധ വിഷയങ്ങള്‍ എന്നിവ സൂക്ഷ്മ നിരീക്ഷണം ചെയ്തുകൊണ്ടിരുന്നു. ശിവാജി സ്വരാജ്യ സ്ഥാപനത്തിന്റെ കാര്യത്തില്‍ ആരില്‍നിന്ന് എവിടെ എങ്ങനെ പ്രയോജനം ലഭിക്കും എന്ന് മനസ്സിലാക്കി കൗശലത്തോടെ അത്തരം അവസരങ്ങളെ പ്രയോജനപ്പെടുത്തുമായിരുന്നു.
ശിവാജിയുടെ സ്നേഹത്തില്‍ യുവരാജ മുഅജം അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു കാരണം.
സ്വരാജ്യത്തെ സമ്പദ്സമൃദ്ധമാക്കിക്കൊണ്ട് സുരാജ്യം നിര്‍മിക്കാനാഗ്രഹിച്ച ശിവാജി വിപ്ലവകരമായ പല പരിപാടികളും ആവിഷ്കരിച്ചു. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു പോന്ന ഭൂപ്രഭു സമ്പ്രദായം അദ്ദേഹം നിര്‍ത്തലാക്കി. കൃഷിഭൂമി കൃഷിക്കാരന് എന്ന നിയമം കൊണ്ടുവന്നു. അതിനാല്‍ സാധാരണക്കാരായ കൃഷിക്കാരുടെ ജീവിത നിലവാരം ഉയര്‍ന്നു. ജയസിംഹന്റെ ആക്രമണത്താല്‍ പീഡിതരായ കൃഷിക്കാര്‍ ധനത്തിന്റെ സ്ഥാനത്ത് ധാന്യം കരമായി തന്നാല്‍ മതിയെന്ന് അനുമതികൊടുത്തു. അതും ഉല്‍പ്പാദനത്തിന്റെ അനുപാതത്തില്‍ കരമടച്ചാല്‍ മതി എന്ന പ്രഖ്യാപനവുമുണ്ടായി. കൃഷി നശിച്ചവരില്‍നിന്നും കരം ഈടാക്കിയില്ല. നമ്മുടെ രാജാവ് നമ്മോട് സഹാനുഭൂതി കാണിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ കൃഷിക്കാര്‍ നന്നായി പരിശ്രമിക്കാനാരംഭിച്ചു. അതിന്റെ ഫലമായി ദേശത്ത് ധാന്യത്തിന്റെ ഉല്‍പ്പാദനം വര്‍ധിച്ചു. അതുകാരണം രാജകോശത്തിന്റെ വരുമാനവും വര്‍ധിച്ചു. ഭൂപ്രഭു സമ്പ്രദായം നിലവിലിരുന്നപ്പോള്‍ അനിയന്ത്രിതരായ ഭൂപ്രഭുക്കള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടായിരുന്നു. ഭൂനിയമം വന്നതോടുകൂടി ആഭ്യന്തരകലഹവും ഭൂപ്രഭുക്കന്മാരുടെ സ്വേച്ഛാധിപത്യവും നിയന്ത്രിതമായി.
ഇക്കാലത്ത് രസകരമായ ഒരു സംഭവമുണ്ടായി. കൊങ്കണ പ്രദേശത്ത് പിലാജിരാജേശിര്‍കെ എന്നു പേരായ ഒരു വലിയ ഭൂസ്വാമി ഉണ്ടായിരുന്നു. പുതുക്കിയ ഭൂനിയമമനുസരിച്ച് ഇദ്ദേഹത്തിന്റെ ഭൂമിയെല്ലാം നഷ്ടപ്പെട്ടിരുന്നു. കുറച്ചുകാലത്തിനുശേഷം ശിവാജിയുടെ പുത്രന് സംഭാജി, ശിര്‍ക്കേയുടെ മകളെ വിവാഹം ചെയ്തു. പുത്രിയെ ശിര്‍ക്കെയുടെ പുത്രനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: