എസ്.ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ഹൊറര്‍ ചിത്രം ഈ മാസം അഞ്ചിന് പുറത്തിറങ്ങും. നെഞ്ചം മറപ്പതില്ലെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത് ശെല്‍വരാഘവനാണ്.
എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്സ്, മോഷന്‍ പിക്ചേഴ്സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജിഎല്‍ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജ നിര്‍വ്വഹിക്കുന്നു.
അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിങ്- പ്രസന്ന ജി.കെ. എവര്‍ ആന്‍ഡ് എവര്‍ റിലീസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
















