മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോര്‍ട്ട്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈയിലും പുണെയിലുമായി പരിശോധന. 20 ഇടങ്ങളിലാണു റെയ്ഡ് നടക്കുന്നത്. അനുരാഗ് കശ്യപുമായി സഹകരിക്കുന്ന നിര്‍മാതാവ് മധു മന്ദേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: