Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കിഫ്ബിക്കെതിരായ കേസ്: സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും സിഎജിയെ എതിര്‍ത്തത് എന്തിനെന്ന് ജനങ്ങള്‍ക്ക് മനസിലായെന്ന് കെ.സുരേന്ദ്രന്‍

ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് റിപ്പോര്‍ട്ട് ചോര്‍ത്തിയതും അഴിമതി മറയ്‌ക്കാനാണ്. ധനമന്ത്രിയും മുഖ്യമന്ത്രിയുമാണ് കിഫ്ബിയുടെ പേരിലുള്ള തട്ടിപ്പിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2021, 12:28 pm IST
in BJP

കോട്ടയം: കിഫ്ബിക്കെതിരെ ഇഡി കേസെടുത്തതോടെ സംസ്ഥാന സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും സി.എ.ജിയെ എതിര്‍ത്തത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ലംഘിക്കുന്നതിന്റെ ഉദ്ദാഹരണമാണ് കിഫ്ബിക്കെതിരായ കേസെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കുറഞ്ഞ പലിശയ്‌ക്ക് ആഭ്യന്തര വായ്‌പ്പ ലഭിക്കുമെന്നിരിക്കെ കൂടുതല്‍ പലിശയ്‌ക്ക് വിദേശത്ത് നിന്നും കടമെടുക്കുന്നത് അഴിമതിക്കാണെന്ന് തുടക്കം മുതലേ ബിജെപി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം നിയമവിധേയമല്ലാതെ നടത്തണമെന്നാണ് ഐസക്ക് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സി.എ.ജി റിപ്പോര്‍ട്ടിനെ അദ്ദേഹം എതിര്‍ത്തത്. ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് റിപ്പോര്‍ട്ട് ചോര്‍ത്തിയതും അഴിമതി മറയ്‌ക്കാനാണ്. ധനമന്ത്രിയും മുഖ്യമന്ത്രിയുമാണ് കിഫ്ബിയുടെ പേരിലുള്ള തട്ടിപ്പിന് പിന്നില്‍.

ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ കാര്യത്തിലും ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതികള്‍ പുറത്തു വരുമ്പോള്‍ ഞങ്ങള്‍ ഒന്നും അറിയില്ല എന്നും പറഞ്ഞ് കൈകഴുകുകയാണ് സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തിലും സ്പ്രിംഗ്‌ളറിലും ഇത് തന്നെയാണ് കണ്ടത്. കോണ്‍ഗ്രസിന് ഇതൊന്നും ചൂണ്ടിക്കാണിക്കാനാവുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ധാര്‍മികത ഇല്ല. നരേന്ദ്രമോദി സര്‍ക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് എന്തിനാണ് സമരം ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ അനുമതിയോടെയാണോ ലീഗ് മുസ്ലിം സംഘടനകളെ വിളിച്ച് യോഗം നടത്തിയത് ലീഗിനെ തള്ളി പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാണോ മുസ്ലിംലീഗിന്റെ നിലപാടിനോട് യോജിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറുണ്ടോ ക്രൈസ്തവ സഭകള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ അവര്‍ക്ക് ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഈ സാമൂഹ്യനീതി നിഷേധത്തിനെതിരെ എന്താണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ഹിന്ദു,ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്ന ലൗജിഹാദിന്റെ കാര്യത്തിലും ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനകത്ത് മതത്തിന്റെ പേരിലുള്ള സംവരണ സീറ്റുകളാണുള്ളത്. ഭൂരിപക്ഷ സമുദായാംഗങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ജിഹാദി കോണ്‍ഗ്രസ് എന്നൊരു പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ രൂപീകരിക്കപ്പെട്ടെന്നാണ് ആ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തില്‍ പെട്ട നേതാക്കളുടെ പ്രശ്‌നങ്ങള്‍ പ്രസക്തമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Tags: Thomas Isaacസി‌എ‌ജികിഫ്ബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

പുതിയ വാര്‍ത്തകള്‍

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.