Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരിന് പരാതികളേറെ

വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ ഫളാറ്റ് നിര്‍മാണം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടെണ്ടര്‍ വിളിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു തുടങ്ങിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂള്‍, 10 വര്‍ഷത്തില്‍ 200 ലേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുതിരാനിലെ മരണക്കുരുക്ക് എന്നിവയൊക്കെ മുഖ്യ വിഷയങ്ങളാണ്.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Mar 2, 2021, 01:28 pm IST
inKerala

മുന്നണികളുടെ പടപ്പുറപ്പാട് ജില്ലയില്‍ ഏറെ കരുതലോടെ. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന വിവാദങ്ങളുടെ കേന്ദ്രം കൂടിയാണ് തൃശൂര്‍.    വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ ഫളാറ്റ് നിര്‍മാണം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടെണ്ടര്‍ വിളിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു തുടങ്ങിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂള്‍, 10 വര്‍ഷത്തില്‍ 200 ലേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുതിരാനിലെ മരണക്കുരുക്ക് എന്നിവയൊക്കെ മുഖ്യ വിഷയങ്ങളാണ്. ഈ വിവാദ വിഷയങ്ങള്‍ക്കപ്പുറം ജില്ല നേരിടുന്ന അടിസ്ഥാന വികസന പ്രതിസന്ധികള്‍ അതീവ ഗുരുതരമാണ്. ആരു ജയിച്ചാലും പ്രശ്‌നപരിഹാരമാണ് തൃശൂരിന്റെ പൊതുവികാരം.

കാര്‍ഷിക മേഖല

കേരളത്തിന്റെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രങ്ങളിലൊന്നാണ് തൃശൂര്‍. സംസ്ഥാനത്താകെ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ 30% വിളയുന്നത് തൃശൂരിലെ കോള്‍പ്പാടത്താണ്. 34,000 ഏക്കര്‍ വിസ്തൃതിയിലെ കോള്‍പ്പാടശേഖരം കുട്ടനാ

ട് കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലുതാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നൂറ് മേനി വിളവ് ലഭിച്ചിരുന്ന കോള്‍പാടത്ത് ഇപ്പോള്‍  കര്‍ഷകന്റെ കണ്ണീര് വീഴാന്‍ തുടങ്ങിയിരിക്കുന്നു.  ഇരുപ്പൂ കൃഷിയിറക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധികൃതരുടെ അനുവാദത്തോടെയുള്ള കൈയേറ്റവും നിലം നികത്തലും കോളിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്നു. നഗരസമീപത്തെ പാടശേഖരങ്ങളിലെല്ലാം ഭൂമാഫിയയുടെ നിലംനികത്തല്‍ വ്യാപകമാണ്. കനാലുകളും തോടുകളും ഇല്ലാതായതോടെ വര്‍ഷക്കാലത്ത് വെള്ളക്കെട്ടും വേനലില്‍ വരള്‍ച്ചയും പതിവായി. വിളവെടുത്ത നെല്ല് യഥാ സമയം സംഭരിക്കാത്തതു മൂലമുള്ള നഷ്ടം വേറെ. ഇപ്പോഴത്തെപ്പോലെ പോയാല്‍ പത്ത് വര്‍ഷം കൊണ്ട് കോള്‍ പാടക്കൃഷി നിലയ്‌ക്കുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  

കച്ചവട കേന്ദ്രം, പക്ഷേ…

എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബിസിനസ് സംരംഭകരുള്ള ജില്ല തൃശൂരാണ്. പക്ഷേ പരമ്പരാഗത വ്യവസായ-വ്യാപാര മേഖലകളെല്ലാം വന്‍ പ്രതിസന്ധിയിലാണ്. കോട്ടണ്‍ മില്ലുകള്‍, ഓട് വ്യവസായം, ആയുര്‍വേദ ഔഷധ നിര്‍മാണം, മരത്തടി വ്യവസായം, ഫാര്‍മസി വ്യവസായം, കൈത്തറി-ഖാദി മേഖല, കയര്‍, മത്സ്യോല്‍പ്പന്നങ്ങള്‍ എല്ലാം ജില്ലയിലെ പ്രധാന വ്യവസായങ്ങളാണ്.എല്ലായിടത്തും ഒരുപോലെ മുരടിപ്പും അസ്ഥിരതയും. പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്. അടിയ്‌ക്കടിയുള്ള വൈദ്യുതി ചാര്‍ജ് വര്‍ധനവും പീഡനമാകുന്നു.  

ദുരിതകാലത്തിന്റെ ബാക്കി

2018ലും 2019 ലുമുണ്ടായ പ്രളയവും പ്രകൃതി ദുരന്തങ്ങളും ഏറ്റവും നാശം വരുത്തിയ ജില്ലകളിലൊന്നാണ് തൃശൂര്‍. ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ ആയിരങ്ങളാണ് അക്ഷരാര്‍ഥത്തില്‍ വഴിയാധാരമായത്.  ഇവരെ പുനരധിവസിപ്പിക്കാനോ മതിയായ നഷ്ടപരിഹാരം നല്‍കാനോ ഇനിയുമായിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി ജീവന്‍ പൊലിഞ്ഞ കുറാഞ്ചേരിയിലും പള്ളത്തും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. തൃശൂര്‍ നഗരത്തിലുള്‍പ്പെടെ വെള്ളം കയറി സര്‍വതും നശിച്ച ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.  

അപകടക്കെണിയാകുന്ന റോഡുകള്‍

റോഡുകളുടെ ശോചനീയാവസ്ഥയാണ്  അപകടക്കെണികളൊരുക്കുന്നത്.  വാടനപ്പള്ളി-തൃശൂര്‍ റോഡ് വീതിയില്ലാത്തതിനാല്‍ ഏറ്റവും അപകടം ഉണ്ടാകുന്ന റോഡാണ്. എംജി റോഡിന് ഉള്‍പ്പെടെ ശാപമോക്ഷമാകുമോയെന്നാണ് തൃശൂര്‍ കാത്തിരിക്കുന്നത്.  മരണക്കെണിയായ കുതിരാനില്‍ ദേശീയപാത നിര്‍മാണത്തില്‍ പത്തുവര്‍ഷമായി തുടരുന്ന അനിശ്ചിതത്വം എന്നു തീരുമെന്ന് ആര്‍ക്കുമറിയില്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാന വാണിജ്യ പാതയാണിത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍നിന്നുമുള്ള ചരക്കുകള്‍ മുഴുവന്‍ സംസ്ഥാനത്തെത്തുന്നത് ഈ പാതയിലൂടെയാണ്.  

ആരോഗ്യമില്ലാത്ത സര്‍വകലാശാല

ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനവും ഗവ. മെഡിക്കല്‍ കോളേജും അനാസ്ഥയുടെ പര്യായമാണ്. കേടുവന്ന ഉപകരണങ്ങള്‍ നന്നാക്കാനോ മാറ്റിവാങ്ങാനോ പോലും തയാറാകാത്ത സാഹചര്യത്തില്‍ രോഗികള്‍ നരകയാതന അനുഭവിക്കുന്നു. മരുന്നുകളുടെയും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ക്ഷാമം പരിഹരിക്കേണ്ടവയാണ്.  തൃശൂരില്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ തന്നെ.

Tags: election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.