Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നന്മയുടെ മഹാകവി

ഭൂമിയുടെ മഹാ പാരമ്പര്യം കൂടുതല്‍ ആഴത്തില്‍ കണ്ടെത്തി കടഞ്ഞെടുത്ത് അതിലെ ഏറ്റവും കാതലായ ഉള്‍വശം കാട്ടിക്കൊടുത്ത കവി. മുനുഷ്യത്വത്തിന്റെ കവി. മനുഷ്യകര്‍മ്മത്തിന്റെ വിശുദ്ധിയുള്ള കവി. സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ പ്രതികരിക്കണം ഇന്നത്തെ കവികള്‍ എന്നാണ് പറയുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 26, 2021, 05:28 am IST
in Article

ആത്മാവ് കടഞ്ഞെടുത്ത് കവിത എഴുതുകയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. എല്ലാ അര്‍ത്ഥത്തിലും കവി. ലോകത്ത് എവിടെയുള്ള കാവ്യസങ്കല്‍പം പരിശോധിച്ചാലുംനമ്മുടെ കാവ്യസങ്കല്‍പമാണ് ഉദാത്തം. ഋഷി അല്ലാത്തവന്‍ കവി അല്ല എന്ന സങ്കല്‍പം. ഋഷി സ്വയം പ്രകാശിക്കുന്നവനാണ്. ആത്മാവ് കൊണ്ട് പ്രകാശിക്കുന്നവന്‍. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കുന്നവന്‍, മറ്റുള്ളവര്‍ക്ക് വേണ്ടി പ്രകാശിച്ച് വഴികാട്ടുകയായിരുന്നു അദ്ദേഹം.  ആരും കാണാത്തതൊക്കെ കാലത്തിനപ്പുറത്ത് നിന്നും കണ്ടെത്തി ലോകത്തിന് കാട്ടികൊടുക്കുകയായിരുന്നു കവിയുടെ ദൗത്യം.

ഭൂമിയുടെ മഹാ പാരമ്പര്യം കൂടുതല്‍ ആഴത്തില്‍ കണ്ടെത്തി കടഞ്ഞെടുത്ത് അതിലെ ഏറ്റവും കാതലായ ഉള്‍വശം കാട്ടിക്കൊടുത്ത കവി. മുനുഷ്യത്വത്തിന്റെ കവി. മനുഷ്യകര്‍മ്മത്തിന്റെ വിശുദ്ധിയുള്ള കവി. സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ പ്രതികരിക്കണം ഇന്നത്തെ കവികള്‍ എന്നാണ് പറയുന്നത്. മനുഷ്യന്റെ പ്രത്യക്ഷ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല അവയ്‌ക്ക് മൂലമായ അധികം ശ്രദ്ധിക്കപ്പെടാത്ത  അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പ്രഥമപരിഹാരം ആത്മശുദ്ധി ആണെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. സ്വയം ശുദ്ധീകരിക്കല്‍ നമ്മുടെ പാരമ്പര്യമാണ്. ആ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് പ്രപഞ്ചത്തെ സ്‌നേഹിക്കാനുള്ള, പാലിക്കാനുള്ള, സേവിക്കാനുള്ള വ്യഗ്രത കവിക്കുണ്ടായിരുന്നു.  

ശരിയായ വൈദിക സംസ്‌കാരമുള്ള കവിയായിരുന്നു അദ്ദേഹം. വൈദിക സംസ്‌കാരം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും പഠിച്ചാല്‍ മതി. ഭൂമിഗീതങ്ങള്‍, ആരണ്യകം തുടങ്ങിയവയിലൂടെ അല്‍പമൊന്ന് സഞ്ചരിച്ചാല്‍ മതി. ‘ഞാന്‍ ഞാന്‍ മാത്രമല്ല, നമുക്ക് ചുറ്റുമുള്ളതെല്ലാം ചേര്‍ന്നാലേ ഞാനാകൂ’ എന്ന തിരിച്ചറിവാണ് വൈദികസംസ്‌കാരം. ആ തിരിച്ചറിവിന്റെ കാഴ്ചപ്പാടാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നിറയുന്നത്. വിവേകദൃഷ്ടിയുടെ കാഴ്ചകളാണവ.

1995 ല്‍ അദ്ദേഹം പറഞ്ഞത് ‘സ്വാതന്ത്ര്യത്തിനുശേഷം 50 കൊല്ലം കൊണ്ട് നാം കടന്നുപോന്ന ആ ദൂരം ‘വിവേകത്തില്‍ നിന്നും വയറ്റുപിഴപ്പിലേക്കുള്ള ദൂരം’ എന്നാണ്. വിവേകം മനുഷ്യന് പരസ്പരം അറിയുവാനും അംഗീകരിക്കാനുമുള്ള അവസരം നല്‍കുന്നു. വയറ്റുപിഴപ്പ് നല്‍കുന്നതാകട്ടെ പരസ്പരം മത്സരിക്കാനുള്ള അവസരവും. ഈ രീതിയിലേക്ക് സമൂഹം മാറിപ്പോയത് അദ്ദേഹം ചൂണ്ടിക്കാട്ടിയത് അങ്ങനെ ആണ്. അദ്ദേഹത്തിന്റെ എല്ലാ കവിതകളും ശുദ്ധീകരണത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകങ്ങളാണ്. കവിത മാത്രമല്ല കര്‍മ്മവും കവിതയ്‌ക്ക് ഒത്തതാകണം. അതെങ്ങനെയെന്ന് വ്യക്തിജീവിതം കൊണ്ട് കാണിച്ചുതന്നു വിഷ്ണു നമ്പൂതിരി.

പേരിനൊപ്പമുള്ള നമ്പൂതിരി എന്ന വാക്ക് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാല്‍ നമ്പൂതിരി എന്ന പദത്തിനുള്ളിലെ ബ്രാഹ്മണനെ ശരിയായ അര്‍ത്ഥത്തില്‍ സ്വാംശീകരിച്ച് ജീവിച്ചു അദ്ദേഹം. ഒരു പ്രതിഫലവും ഇച്ഛിക്കാതെ തന്റെ കര്‍മ്മം ചെയ്യുന്ന, ആരെയും ഉപദ്രവിക്കാതെ, ലഭിക്കുന്നത് മാത്രം എടുത്തുകൊണ്ട് സ്‌നേഹത്തിന്റെ ഭാഷയില്‍ ജീവിച്ച് ബ്രാഹ്മണ്യത്തിന്റെ അര്‍ത്ഥം കാട്ടിത്തന്നു.  

ഒരു സൈക്കിള്‍ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സമ്പത്ത് അദ്ദേഹം കുന്നുകൂട്ടിയില്ല. ‘അപരാജിത’യിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ഒരു എളിയ പര്‍ണശാല. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയാല്‍പോലും ഇത്തരമൊരു കൊച്ചുവീട് ഇന്ന് ആരും ഇഷ്ടപ്പെട്ടെന്നുവരില്ല. പൂജ പോലെ സ്വന്തം ജന്മത്തെകൊണ്ടുപോയി. സമ്മേളനങ്ങളില്‍ പൂജനീയരെ സാഷ്ടാംഗം പ്രണമിക്കുമായിരുന്നു അദ്ദേഹം. ആധുനിക ബുദ്ധിജീവികള്‍ക്ക് അത് ഇഷ്ടമാകാനിടയില്ല. മനുഷ്യനുള്ളിലെ നന്മകളെ നമസ്‌കരിക്കാന്‍ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. ആത്മശുദ്ധിചെയ്ത ഋഷിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  

സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ മറ്റൊരു ഇരിപ്പിടവും വരുമാനവും കണ്ടെത്തുന്നവരാണ് അധികവും. എന്നാല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം അദ്ദേഹം പോയത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ പൂജാരി ആയാണ്. അതിനെ അധിക്ഷേപിച്ചവരും നാട്ടിലുണ്ട്. അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്ന, ആര്‍ക്കും ദോഷം ചെയ്യാത്ത, നന്മയെ പൂജിക്കുന്ന ക്ഷേത്രത്തിലേക്കാണ് പോയത്.  

സൈലന്റ് വാലി പ്രക്ഷോഭകാലത്ത് എന്‍.വി. കൃഷ്ണവാര്യര്‍ക്കൊപ്പം അണിനിരന്ന കവികളില്‍ പ്രമുഖനായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. സീതയെ തിരിച്ചെടുക്കുംപോലയാണ് പശ്ചിമഘട്ടത്തെ അന്ന് തിരിച്ചുപിടിച്ചത്. അന്ന് സൈലന്റ് വാലി സമരത്തില്‍ പങ്കെടുത്തവരുടെ കവിതകള്‍ ‘വനപര്‍വ്വം’ കാവ്യസമാഹരമായി പുറത്തിറക്കി. അതിന്റെ തുടക്കത്തില്‍ ‘ഭൂമി സൂക്തം’ ഉള്‍പ്പെടുത്തി. അത് അഥര്‍വ വേദത്തിലെ ‘പൃഥ്വി സൂക്ത’മാണ്. അത് മാത്രം മതി അദ്ദേഹത്തിന്റെ ഭൂമിസങ്കല്‍പം എന്തെന്ന് അറിയാന്‍. ഭൂമിയെയും അതിനെ പൊതിയുന്ന ആകാശത്തെയും ദിവ്യമായി കരുതുന്ന മനസും സംസ്‌കാരവുമായിരുന്നു വിഷ്ണു നമ്പൂതിരി. ശുദ്ധിയുള്ള അറിവും ആത്മാവും പ്രകാശിപ്പിച്ച് മുന്നില്‍ നടന്ന ആചാര്യനായിരുന്നു അദ്ദേഹം. നന്മയും അറിവും കര്‍മ്മവും അമൃതുപോലെ കടഞ്ഞെടുത്ത് അദ്ദേഹം നല്‍കി. അത് സേവിക്കാനുള്ള കഴിവും ബുദ്ധിയും നാം പ്രാപ്തമാക്കിയാല്‍ മാത്രം മതി. അത്തരത്തില്‍ അക്ഷരങ്ങളുടെ അമൃതസ്വരൂപമാണ് വിഷ്ണു നമ്പൂതിരി.

വി. മധുസൂദനന്‍ നായര്‍

Tags: വിഷ്ണു നാരായണന്‍ നമ്പൂതിരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെ അനുസ്മരിച്ചു

തപസ്യയുടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം തപസ്യ രക്ഷാധികാരി കവി പി. നാരായണക്കുറുപ്പും തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസും ചേര്‍ന്ന് സമര്‍പ്പിച്ചപ്പോള്‍
Article

മാളവത്തില്‍ മഴ ചാറിയൊതുങ്ങുന്നു

Article

വിഷ്ണുലോകത്തെ വാങ്മയങ്ങള്‍

കവിതകള്‍ മന്ത്രങ്ങളായി പെയ്ത പകലില്‍ മലയാളകവിതയ്ക്ക് കാളിദാസസ്പര്‍ശം പകര്‍ന്ന കവി പ്രൊഫ. വിഷ്ണു നാരായണ്‍ നമ്പൂതിരിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട.
Kerala

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് വിട

Kerala

ലാളിത്യത്തിന്റെ കവി: അഡ്വ:ആര്‍. രാജേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.