Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള എന്‍എസ്എസ്സിന്റെ സംഭാവന

സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ ശ്രീപാദ പാറയില്‍ (വിവേകാനന്ദപ്പാറ) സ്മാരകം നിര്‍മ്മിക്കാന്‍ പരിശ്രമം ആരംഭിച്ചപ്പോള്‍, ഏകനാഥറാനഡേയുടെ ചുമതലയില്‍ അഖിലഭാരത തലത്തിലുള്ള ശിലാസ്മാരക സമിതിയുടെ അധ്യക്ഷനായി മന്നത്ത് പത്മനാഭന്‍ ചുമതലയേറ്റെടുത്തു.

പി. നാരായണന്‍byപി. നാരായണന്‍
Feb 23, 2021, 05:38 am IST
inMain Article

നായര്‍സര്‍വ്വീസ് സൊസൈറ്റി അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്ര നിര്‍മ്മാണ നിധിയിലേക്കുള്ള അതിന്റെ പങ്കായി ഏഴ് ലക്ഷം രൂപ നല്‍കിയെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവിച്ചത് വളരെ സന്തോഷം നല്‍കി. ഒരു നൂറ്റാണ്ടു തികയാറായ സമാജ സേവന സപര്യയുടെ ഈ കാലഘട്ടത്തിലെ സംഭവമായി അതിനെ കരുതാം. ഒരു കാലത്ത് തിരുവിതാംകൂറില്‍ പ്രവര്‍ത്തിച്ചിരുന്നതും ക്രമേണ കേരളം മുഴുവന്‍ വ്യാപിക്കുകയും തുടര്‍ന്ന് പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാം രാജ്യങ്ങളില്‍ വ്യാപിച്ചു നില്‍ക്കുന്ന മഹാപ്രസ്ഥാനമാണല്ലോ നായര്‍ സര്‍വ്വീസ് സൊസൈറ്റി. ഹിന്ദു സമാജത്തെയും ഭാരതീയ സംസ്‌കൃതിയേയും സേവിക്കാനുള്ള ഒരവസരവും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും അതിന്റെ നായകസ്ഥാനത്തുള്ളവരും  

പാഴാക്കിയിട്ടില്ല. നായര്‍സമുദായ അഭിവൃദ്ധി ലക്ഷ്യം വച്ചാണ് ആ മഹത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതെങ്കിലും അതിന്റെ നിയമാവലി തയ്യാറാക്കിയപ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ലക്ഷ്യങ്ങളില്‍ ‘സര്‍വ്വ സമുദായ മൈത്രിയും’ അധ:കൃതോദ്ദാരണവും ഉള്‍പ്പെടുത്തിയിരുന്നു.  

മന്നത്ത് പത്മനാഭപിള്ള പിള്ളസ്ഥാനം ഉപേക്ഷിച്ചു മന്നത്ത് പത്മനാഭനായത് 1948 -49 കാലത്ത് ഹൈന്ദവ ഐക്യത്തെലക്ഷ്യം വെച്ച് ഹിന്ദുമഹാമണ്ഡലം രൂപീകരിക്കാന്‍ തീരുമാനമെടുത്തപ്പോഴായിരുന്നു. ഹിന്ദു സമാജ ഐക്യത്തിന് കരുത്തേകുവാനുള്ള ഒരവസരവും കൈവിട്ടുപോകാന്‍ അദ്ദേഹവും എന്‍എസ്എസ്സും അനുവദിച്ചില്ല. 1924 ലെ വൈക്കം സത്യാഗ്രഹവും 1931-32 ലെ ഗുരുവായൂര്‍ സത്യാഗ്രഹവും അവശസമുദായത്തില്‍പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കാന്‍ വേണ്ടിയുള്ളതായിരുന്നല്ലോ. വൈക്കത്തേത് ക്ഷേത്രപ്രവേശനത്തിനായിരുന്നില്ല. വൈക്കം ക്ഷേത്രത്തിന് ചുറ്റമുള്ള നടവഴികളും നിരത്തുകളും അവര്‍ണസമുദായക്കാര്‍ക്ക് നടക്കാന്‍ അനുവദിക്കാന്‍ വേണ്ടിയായിരുന്നു. രണ്ട് സത്യഗ്രഹങ്ങളിലും  എന്‍എസ്എസ് പ്രമുഖമായ പങ്കുവഹിച്ചു.വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മന്നത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സവര്‍ണ്ണജാഥ അക്ഷരത്തിലും അര്‍ത്ഥത്തിലും വിപ്ലവകരവും അഭൂതപൂര്‍വ്വവുമായിരുന്നു. പോകുന്ന വഴിക്ക്, വര്‍ക്കലയിലെ ശിവഗിരിമഠത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ പ്രദക്ഷിണം ചെയ്ത് നമസ്‌കരിച്ച് അനുഗ്രഹം വാങ്ങിയ ശേഷമാണ് അവര്‍ തിരുവനന്തപുരത്ത് എത്തിയത്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ ഹരിജനങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതിക്കായി നടത്തിയ ഹിതപരിശോധനയിലും എന്‍എസ്എസ് നേതൃത്വം സജീവമായ പങ്കുവഹിച്ചു.  

1949-50 കളില്‍ ഹൈന്ദവഐക്യത്തിനായി വന്‍ സന്നാഹത്തോടെ രൂപീകരിക്കപ്പെട്ട ഹിന്ദു മഹാമണ്ഡലത്തിന് മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും നേതൃത്വം നല്‍കിയപ്പോള്‍ അവര്‍ക്കൊപ്പം എന്‍എസ്എസ് പ്രസിഡന്റ് എന്‍ ഗോവിന്ദന്‍ മേനോനുമുണ്ടായിരുന്നു. ഹൈന്ദവ ഐക്യത്തില്‍ വിറൡപൂണ്ട തല്‍പരകക്ഷികളുടെ കുത്തിത്തിരുപ്പുകള്‍ മൂലം  ആ പരിശ്രമം നിര്‍ഭാഗ്യവശാല്‍ പൂര്‍ണ്ണപ്രാപ്തിയിലെത്തിയില്ല. അതിന്റെ ദോഷഫലങ്ങള്‍ ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും കേരളത്തിലെ ഹിന്ദുസമാജം അനുഭവിക്കുകയാണ്.  ഹൈന്ദവാഭിമാനത്തെ ഹനിക്കുന്ന നടപടികള്‍ എവിടെനിന്ന് ഉണ്ടായാലും അതിനെ ശക്തിയുക്തം നേരിടുന്നതിന് എന്‍എസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ മുന്നില്‍ നിന്നിരുന്നു. സ്വാമിവിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കന്യാകുമാരിയില്‍ സ്വാമിജിക്ക് ദൗത്യദര്‍ശനം ലഭിച്ച കടലിലെ ശ്രീപാദ പാറയില്‍ (വിവേകാനന്ദപ്പാറ) സ്മാരകഫലകം സ്ഥാപിക്കാന്‍ അവിടുത്തെ ചില പ്രമുഖ ഹിന്ദുക്കള്‍ പരിശ്രമം ആരംഭിച്ചപ്പോള്‍ അവിടുത്തെ ക്രൈസ്തവരായ മുക്കുവര്‍ അതിനെ എതിര്‍ക്കുകയും അവരുടെ സഭാ നേതൃത്വത്തിന്റെ പ്രേരണയാല്‍ കുത്‌സിത ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഏകനാഥറാനഡേയുടെ ചുമതലയില്‍ അഖിലഭാരതതലത്തിലുള്ള  ശിലാസ്മാരക സമിതി പ്രവര്‍ത്തിച്ചു. അതിന്റെ അധ്യക്ഷസ്ഥാനം വഹിക്കാന്‍ ശ്രീ മന്നത്ത് പത്മനാഭനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം അഭിമാനപൂര്‍വ്വം അത് ഏറ്റെടുത്തു. എന്നുമാത്രമല്ല വിവേകാനന്ദശതാബ്ദി ആഘോഷങ്ങള്‍ക്ക് ചെന്നൈ കടപ്പുറത്ത് നടന്ന അഖിലഭാരതീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും സ്വാമി ചിന്മയാനന്ദനില്‍ നിന്ന് ആദ്യത്തെ നിധി സംഭാവന സ്വീകരിക്കുകയും ചെയ്തു. 1968 ല്‍ കേരളത്തില്‍ നിന്നുള്ള ബഹുജനനിധിശേഖരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരിയില്‍ നടന്ന സമ്മേളനം പെരുന്നയിലെ എന്‍എസ്എസ് ട്രെയിനംഗ് കോളജില്‍ നടത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അദ്ദേഹം തന്നെ അധ്യക്ഷത വഹിച്ച ആ സമ്മേളനത്തില്‍ ആദ്യ സംഭാവന തന്റെ വിഹിതമാകട്ടെ എന്ന് പറഞ്ഞു നല്‍കിയതിനു പുറമെ എല്ലാ എന്‍എസ്എസ് സ്ഥാപനങ്ങളും സംഭാവന കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹെഡ് ഓഫീസും എല്ലാ വിദ്യാലയങ്ങളും ആ സംരംഭത്തില്‍ പങ്കാളികളായി. അതേ പാരമ്പര്യം തന്നെയാണ് ഇപ്പോള്‍ എന്‍എസ്എസ് നേതൃത്വം പിന്തുടരുന്നത് എന്നത് ശ്രദ്ധേയമാണ്.

അയോദ്ധ്യ വിമോചനത്തിനായി വര്‍ഷങ്ങളായി നടന്ന നിരവധി തരത്തിലുള്ള സമരങ്ങളിലും സംരംഭങ്ങളിലും നുറു കണക്കിന് കരയോഗ ഭാരവാഹികളും അംഗങ്ങളും ഭാഗഭാക്കുകളായിരുന്നു. സുപ്രീം കോടതിയുടെ വിധി തീര്‍പ്പിനെതുടര്‍ന്ന് രാമക്ഷേത്രസാകല്യത്തിന്റെ കല്ലിടല്‍ കര്‍മ്മം പ്രധാനമന്ത്രിയും സര്‍സംഘചാലകും ചേര്‍ന്ന് നടത്തിയതിനെ തുടര്‍ന്ന് രാജ്യമെമ്പാടും നടന്നു വരുന്ന ധനസമാഹരണ യജ്ഞത്തില്‍ ജനകോടികള്‍ പങ്കെടുത്തുവരികയാണ്. അതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വരുന്നു. എന്‍എസ്എസ് കരയോഗം അംഗങ്ങളായ ലക്ഷക്കണക്കിന് പേര്‍ ഈ നിധി സമാഹരണത്തില്‍  

പ്രാദേശികമായി പങ്കാളികളായിട്ടുണ്ട്. ഇതോടൊപ്പമാണ് എന്‍എസ്എസ് നേതൃത്വം നല്‍കിയ ഏഴ് ലക്ഷം രൂപയും. ഹൈന്ദവ ഐക്യത്തിനും നവോത്ഥാനത്തിനും വേണ്ടി എന്‍എസ്എസിന്റെ പ്രാരംഭകാലം മുതല്‍  അനുവര്‍ത്തിച്ചുവന്ന പരിശ്രമത്തിന്റെ തുടര്‍ച്ചയായി ഇതിനെയും കാണാം.

Tags: എൻ‌എസ്‌എസ്rammandirഅയോധ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാര്യ ധീരേന്ദ്ര ശാസ്ത്രിയുടെ ഹനുമത് കഥ കേള്‍ക്കാന്‍ തലസ്ഥാനത്ത് എത്തിയത് ലക്ഷക്കണക്കായ സ്ത്രീയകളും ഭക്തരും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും
India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

India

അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ടയ്‌ക്ക് മുന്‍പുള്ള ജനജാഗരണ്‍ യാത്രയില്‍ പങ്കെടുത്ത് നൂപുര്‍ ശര്‍മ്മ

India

‘കോണ്‍ഗ്രസ് വിഡ്ഡികള്‍; ക്ഷേത്രങ്ങള്‍ ഇന്ത്യക്കാരന്റെ ഒരു സെന്‍സാണ്, സെന്‍സിബിലിറ്റിയാണ്, സെന്‍സിറ്റിവിറ്റിയാണ്’: ഫക്രുദ്ദീന്‍ അലി

സ്വാമി ഋതംബര (ഇടത്ത്) അയോധ്യരാമക്ഷേത്രത്തിന്‍റെ ഉള്‍ക്കാഴ്ച (വലത്ത്)
India

പൂവണിയുന്നത് ഓരോ രാമഭക്തരുടെയും മോഹം; 500 വര്‍ഷമായി ഓരോ ഭാരതീയനും രാമക്ഷേത്രത്തിന് വേണ്ടി പ്രയത്നിക്കുന്നു: സ്വാമി ഋതംബര

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.