Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അസെന്‍ഡ് കേരള 2020: മുടിച്ചത് മൂന്നു കോടി; ഒരു പദ്ധതിയും തുടങ്ങിയില്ല, വിവരങ്ങളുമില്ല; വെബ്‌സൈറ്റ് നിര്‍മിക്കാന്‍ 36 ലക്ഷം; ഭക്ഷണം താമസം 1.19 കോടി

ഓവര്‍സീസ് ഇന്‍വസ്റ്റ്‌മെന്റ് പ്രൊമോഷന്‍ സെല്‍ (ഒഐപിസി) എന്ന ഒരു പ്രത്യേക സംവിധാനം കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (കെഎസ്‌ഐഡിസി) രൂപീകരിച്ച് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിലാണ് അസന്റ് 2020 സംഘടിപ്പിച്ചത്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Feb 22, 2021, 09:27 pm IST
inKerala

കൊച്ചി: ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേദിയില്‍ത്തന്നെ ലഭിച്ചുവെന്നും 100 വ്യവസായ പദ്ധതികള്‍ ഉടന്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ച സംസ്ഥാന വ്യവസായ വകുപ്പിന്റെ അസന്റ് കേരള 2020 ആഗോള നിക്ഷേപക സംഗമ പദ്ധതിക്ക് ചെലവിട്ടത് മൂന്നു കോടി രൂപയിലേറെ. രണ്ടു ദിവസത്തെ പരിപാടിക്കാണ് മൂന്നു കോടി ചെലവ്. എന്നാല്‍ എത്ര വ്യവസായം തുടങ്ങി, എന്തെല്ലാം തുടങ്ങും എന്നതടക്കം ഒരു കണക്കും രേഖയും സംസ്ഥാന വ്യവസായ വകുപ്പിന്റെ പക്കലില്ല.

ഓവര്‍സീസ് ഇന്‍വസ്റ്റ്‌മെന്റ് പ്രൊമോഷന്‍ സെല്‍ (ഒഐപിസി) എന്ന ഒരു പ്രത്യേക സംവിധാനം കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (കെഎസ്‌ഐഡിസി) രൂപീകരിച്ച് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിലാണ് അസന്റ് 2020 സംഘടിപ്പിച്ചത്. പ്രവാസികളായ കേരളീയരെ സംസ്ഥാനത്ത് നിക്ഷേപകരും സംരംഭകരുമാക്കി വന്‍ വ്യവാസായക്കുതിപ്പുണ്ടാക്കുമെന്നും മറ്റുമായിരുന്നു പ്രഖ്യാപനങ്ങള്‍. അതില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നെത്തിച്ചവരുടെ പട്ടികയെച്ചൊല്ലി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍, അതിന് ചെലവഴിച്ച തുകയുടെ കണക്കു വന്നു, മൂന്നു കോടിയിലേറെ രൂപ. പക്ഷേ, പരിപാടിയുടെ നേട്ടത്തെക്കുറിച്ച് ഒന്നും പറയാനില്ല.

കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൂടിയായിരുന്നു കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമമായ അസന്റ്‌കേരള 2020. ചെലവിട്ടത് 3,05,02,422 രൂപയെന്ന് വിവരാവകാശ രേഖ. ഇതില്‍ ഞെട്ടിപ്പിക്കുന്നത് അസന്റിന്റെ വെബ്‌സൈറ്റ് നിര്‍മിക്കാനും പ്രചാരണ വീഡിയോയ്‌ക്കും മാത്രം നല്‍കിയത് 36.58 ലക്ഷം രൂപയാണെന്നതാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിയാണ് കെഎസ്‌ഐഡിസിയില്‍നിന്ന് വിവരം ശേഖരിച്ചത്. പരിപാടി നടത്തിയ ഹോട്ടലിന്റെ വാടക, ഭക്ഷണം, താമസം എന്നിവയ്‌ക്കായി നല്‍കിയത് 1.19 കോടി രൂപ. കൃത്യമായി പറഞ്ഞാല്‍ 1,19,10,089 രൂപ. ഇത് കൂടാതെ നോളഡ്ജ് പാര്‍ട്ടണര്‍ക്ക് നല്‍കിയത് 45 ലക്ഷം. പരിപാടിയുടെ പ്രചാരണത്തിനായി തയാറാക്കിയ കോഫി ടേബിള്‍ ബുക്കിന് ചെലവിട്ടത് 23 ലക്ഷം.

വെബ്‌റ്റൈ് നിര്‍മാണത്തിനും പ്രചാരണ സാമഗ്രി സംവിധാനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സിഡിറ്റ് സ്ഥാപനമുള്ളപ്പോള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ വെബ് ഡിസൈനിങ് കമ്പനിക്കാണ് കരാര്‍ നല്‍കിയത്. മറ്റ് ചെലവ് കണക്കുകള്‍ ഇങ്ങനെയാണ്: ഇവന്റ് മാനേജ്മന്റിന് 59,98,833 രൂപ, ഡെലിഗേറ്റ് കിറ്റ്, സാംസ്‌കാരിക പരിപാടി എന്നിവയ്‌ക്ക് 15,45,500, ബ്രാന്‍ഡിങ്, പബ്ലിസിറ്റി എന്നിവയ്‌ക്ക് മാത്രം 5,90,000.

2020 ജനുവരി ഒമ്പത്, 10 തീയതികളിലായിരുന്നു മേള. സമാപന ദിവസം വന്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പുമന്ത്രി ഇ.പി. ജയരാജനും നടത്തിയത്. പദ്ധതികള്‍ക്ക് 45 ദിവസത്തിനകം അനുമതി, കുറഞ്ഞ നിരക്കില്‍ വൈദ്യുതി, വിവിധ സാമ്പത്തിക സഹായം തുടങ്ങിയവയും ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലും വാഗ്ദാനം ചെയ്തു. ഒരു ലക്ഷം കോടിയുടെ പദ്ധതികള്‍ സമ്മേളനത്തില്‍ത്തന്നെ പ്രഖ്യാപിച്ചെന്നും അത് ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ ആദ്യമാണെന്നും പ്രസംഗിച്ചു. പക്ഷേ, ഒറ്റ പദ്ധതിയും തുടങ്ങിയിട്ടില്ല, ഒന്നിനെ സംബന്ധിച്ചും കണക്കില്ല.

കെഎസ്‌ഐഡിസി കണക്കു സൂക്ഷിച്ചിട്ടില്ലെന്നും ഒഐപിസിക്ക് കണക്കുണ്ടോ എന്ന് അറിയില്ലെന്നുമാണ് മൂന്നു കോടി നികുതിപ്പണം മുടിച്ച പരിപാടിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിശദീകരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.