Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ പിണറായി നിലപാട് വ്യക്തമാക്കണം; സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് വ്യക്തമായെന്നും കെ.സുരേന്ദ്രന്‍

വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികള്‍ മറക്കില്ലന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2021, 02:39 pm IST
inBJP

കാസര്‍ഗോഡ്: ശബരിമലയില്‍ പെണ്‍പിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സിപിഐ നേതാവ്  സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ സിപിഐയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് യുവതികളെ സന്നിധാനത്ത് കയറ്റിയതെന്ന് ദിവാകരന്‍ പരസ്യമായി സമ്മതിച്ച സ്ഥിതിക്ക് വിശ്വാസികളോട് മാപ്പ് പറയാന്‍ സിപിഎമ്മും സിപിഐയും തയ്യാറാവണം. സര്‍ക്കാരാണ് ആചാരലംഘനത്തിന് അനുവാദം നല്‍കിയതെന്ന് ഇതോടെ വ്യക്തമായി. മനീതിസംഘം ഉള്‍പ്പെടെ എല്ലാ അരാജകവാദികളെയും ശബരിമലയിലേക്ക് കൊണ്ടുവന്നത് സര്‍ക്കാരാണെന്ന് ബിജെപി ആദ്യമേ പറഞ്ഞിരുന്നു. ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാരെന്ന് കാസര്‍ഗോഡ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല സമരകാലത്ത് ഉമ്മന്‍ചാണ്ടി കുറ്റകരമായ മൗനമാണ് അവലംബിച്ചത്. വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികള്‍ മറക്കില്ലന്നും സുരേന്ദ്രന്‍ പറഞ്ഞു.

അമേരിക്കന്‍ കമ്പനിയെ കടല്‍ കൊള്ളക്ക് അനുവദിക്കില്ല: കെ.സുരേന്ദ്രന്‍  

ഒരു അമേരിക്കന്‍ കമ്പനിയെയും കടല്‍ കൊള്ള നടത്തി  ആഴക്കടല്‍ മത്സാ സമ്പത്ത് കടത്തികൊണ്ടു പോകാന്‍ അനുവദിക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  മത്സ്യബന്ധനത്തെ പറ്റിയുള്ള ആരോപണത്തില്‍ നിന്നും രമേശ് ചെന്നിത്തല പിന്‍മാറിയത് ആരെ രക്ഷിക്കാനാണെന്ന് സുരേന്ദ്രന്‍ വിജയയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടേണ്ടത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് കരാര്‍ ഒപ്പിട്ടത്. ?ഗുരുതരമായ ഈ സംഭവത്തില്‍ ആരെയെങ്കിലും ബലിയാടാക്കി ഒളിച്ചോടരുത്. മന്ത്രിമാരുടെയും സ്പീക്കറുടേയും വിദേശയാത്രകള്‍ എല്ലാം ദുരൂഹമാണ്. 21 തവണ സ്പീക്കര്‍ ദുബായില്‍ പോയി. എന്തിനാണ് പോയതെന്ന് അന്വേഷിക്കണം. ആഴക്കടല്‍ മത്സ്യബന്ധനത്തിലടക്കം എല്ലാ കരാറുകളും വിദേശത്താണ് ഒപ്പിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അനധികൃതമായ സ്വത്തുവകകളെ പറ്റി അന്വേഷിക്കണം. ഇവിടെ അഴിമതി സംസ്‌ക്കാരം ശക്തമായിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യഥാര്‍ത്ഥ സ്വത്ത് വിവരം എല്ലാ മന്ത്രിമാരും വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഡോളര്‍ കടത്തില്‍ സ്പീക്കറും മന്ത്രിമാരും ആരോപണവിധേയരാണ്. പ്രോട്ടോകോള്‍ ഓഫീസര്‍ വിദേശത്തുള്ള കുറ്റവാളികള്‍ക്ക് പോലും ഗ്രീന്‍ ചാനല്‍ സംവിധാനം ഒരുക്കി കൊടുത്തു. മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് ശ്രീധരപൊതുവാള്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ വിജയയാത്രയ്‌ക്കിടെ പാര്‍ട്ടിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു

Tags: Pinarayi VijayanSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.