Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്‌മെന്റിലും ആഗോള മാനദണ്ഡം; രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്‌മെന്റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2021, 11:15 am IST
inEducation

തിരുവനന്തപുരം: വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്റെ ചുവടുവയ്‌പിന് ഊര്‍ജ്ജമേകി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി)  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.

ഉന്നത പഠനത്തിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്പദ്വ്യവസ്ഥയിലൂടെ പുരോഗതി ആര്‍ജ്ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് മംഗലപുരം ടെക്‌നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാനത്തിന്റെ ദൃഢനിശ്ചയമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്‌പാണെന്ന്   പിണറായി വിജയന്‍ പറഞ്ഞു.ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്‌സിറ്റിയുടെ ഫലകം അനാച്ഛാദനം ചെയ്തു.  

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്‌മെന്റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ഡിജിറ്റല്‍ മേഖലയുടെ വിവിധ വശങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍വകലാശാലയെന്ന നിലയില്‍ കോഴ്‌സുകളും പ്രവര്‍ത്തനങ്ങളും വിജ്ഞാന സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള സിദ്ധാന്തത്തെയും പ്രയോഗത്തെയും മുന്നോട്ടു കൊണ്ടുപോകും. പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജ്ജസ്വലമായ അക്കാദമിക്, ഗവേഷണ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെയും വിദേശത്തെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ശക്തമായ വ്യവസായ-അക്കാദമിക് ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്.

സര്‍ക്കാര്‍ സ്ഥാപിച്ച വിവരസാങ്കേതിക വിദ്യയിലെ മികവിന്റെ കേന്ദ്രമായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളം (ഐ.ഐ.ഐ.ടി.എം.കെ) നവീകരിച്ചാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിച്ചിട്ടുള്ളത്.

സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്‌സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്‌കൂളുകള്‍ ആരംഭിക്കും. ഓരോ സ്‌കൂളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. രചന, പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കും. പ്രമുഖ അന്താരാഷ്‌ട്ര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്‌ചെയിന്‍, എഐ ആന്‍ഡ് എംഎല്‍, സൈബര്‍ സെക്യൂരിറ്റി, ബിഗ്ഡാറ്റ അനലിറ്റിക്‌സ്, ബയോകമ്പ്യൂട്ടിംഗ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. പതിവ് മാസ്റ്റര്‍, ഡോക്ടറല്‍ തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമേ, നിരവധി ഹ്രസ്വകാല നൈപുണ്യ പരിപാടികളിലൂടെയും ദീര്‍ഘകാല ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും സംസ്ഥാനത്ത് നിലവിലുള്ള മാനവ വിഭവശേഷി പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ടെക്‌നോസിറ്റിയിലെ 10 ഏക്കര്‍ കാമ്പസില്‍ വ്യാപിച്ചുകിടക്കുന്ന സര്‍വകലാശാലയുടെ ആദ്യ ഘട്ടത്തില്‍ അക്കാദമിക്, ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ പൂര്‍ത്തിയാക്കി. സര്‍വകലാശാല പൂര്‍ണതോതില്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ 1,200 റെസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സിനുള്‍പ്പെടെ നിരവധി പഠിതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കും.

Tags: Universityഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.