Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ഗാന്ധിയുടെ അദാനി വിരോധം വ്യാജമോ? കോണ്‍ഗ്രസിന് ഭരണപങ്കാളിത്തമുള്ള മഹാരാഷ്‌ട്രയിലെ ഡിഘി തുറമുഖം അദാനിയ്‌ക്ക്

കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്രയില്‍ എങ്ങിനെയാണ് അദാനിയ്‌ക്ക് ഡിഘി തുറമുഖത്തിന്റെ താക്കോല്‍ കിട്ടിയത്. കോണ്‍ഗ്രസും കൂടി സമ്മതിക്കാതെ അദാനിയ്‌ക്ക് ആ തുറമുഖം പിടിക്കാന്‍ കഴിയില്ല. ഭൂമി തട്ടിയെടുക്കുന്നയാളെന്നും കൊള്ളലാഭക്കാരനെന്നും കിട്ടുന്ന അവസരങ്ങളിലൊക്കെ അദാനിയെ താഴ്‌ത്തിക്കെട്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ഡിഘി തുറമുഖക്കരാര്‍ അദാനിയ്‌ക്ക് കൊടുക്കുന്നതിനെ എതിര്‍ത്തില്ല?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2021, 09:31 pm IST
inIndia

മുംബൈ: നാഴികയ്‌ക്ക് നാല്‍പത് വട്ടം അദാനിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ് പക്ഷെ മഹാരാഷ്‌ട്രയില്‍ അദാനിയോട് സഖ്യത്തില്‍. അല്ലെങ്കില്‍ കോണ്‍ഗ്രസിന് കൂടി ഭരണപങ്കാളിത്തമുള്ള മഹാരാഷ്‌ട്രയില്‍ എങ്ങിനെയാണ് ഡിഘി തുറമുഖം അദാനിയ്‌ക്ക് സ്വന്തമാക്കാന്‍ കഴിയുക?

ഡിഘി തുറമുഖം വികസിപ്പിക്കാനുള്ള ലേലത്തില്‍ അദാനി പോര്‍ട്‌സ് ആന്‍റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡാണ് വിജയിച്ചത്. ഡിഘി പോര്‍ട്ട് ലിമിറ്റഡിനെ 705 കോടി രൂപയ്‌ക്കാണ് അദാനി സ്വന്തമാക്കിയത്. കടക്കെണിയില്‍ പെട്ട് പാപ്പരത്വനടപടികളിലൂടെ 2018 മുതല്‍ കടന്നുപോകുകയാണ് ഡിഘി തുറമുഖം. മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ കീഴിലുള്ള മഹാരാഷ്‌ട്ര മാരിടൈം ബോര്‍ഡാണ് ഡിഘി തുറമുഖത്തിന്റെ ദൈനംദിന ഭരണം കയ്യാളിയിരുന്നത്. ഇപ്പോള്‍ മഹാരാഷ്‌ട്ര മാരിടൈം ബോര്‍ഡ് തന്നെ ഡിഘി തുറമുഖത്തിന്റെ അവകാശം അദാനി പോര്‍ട്‌സിന് കൈമാറിയിരിക്കുകയാണ്.

കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും ഭരിയ്‌ക്കുന്ന മഹാരാഷ്‌ട്രയില്‍ എങ്ങിനെയാണ് അദാനിയ്‌ക്ക് ഡിഘി തുറമുഖത്തിന്റെ താക്കോല്‍ കിട്ടിയത്. കോണ്‍ഗ്രസും കൂടി സമ്മതിക്കാതെ അദാനിയ്‌ക്ക് ആ തുറമുഖം പിടിക്കാന്‍ കഴിയില്ല. ഭൂമി തട്ടിയെടുക്കുന്നയാളെന്നും കൊള്ളലാഭക്കാരനെന്നും കിട്ടുന്ന അവസരങ്ങളിലൊക്കെ അദാനിയെ താഴ്‌ത്തിക്കെട്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ട് ഡിഘി തുറമുഖക്കരാര്‍ അദാനിയ്‌ക്ക് കൊടുക്കുന്നതിനെ എതിര്‍ത്തില്ല? രാഷ്‌ട്രീയലാഭത്തിന് വേണ്ടിയുള്ള അധരവ്യായാമം മാത്രമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് വേണം കരുതാന്‍.

ഈ തുറമുഖം നടത്തിയിരുന്ന വിജയ് കലന്ത്രി എന്ന വ്യവസായി 3,098 കോടിയുടെ കടബാധ്യതകളില്‍പ്പെട്ടതോടെ ഡിഘി തുറമുഖത്തിന്റെ കഷ്ടകാലം തുടങ്ങി. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ വായ്‌പ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് പല കംപനികളില്‍ നിന്നും തുറമുഖം ഏറ്റെടുക്കാന്‍ താല്‍പര്യപത്രം കിട്ടിയിരുന്നു. ജെഎന്‍പിടി, വെരിറ്റാസ് കണ്‍സോര്‍ഷ്യം എന്നിവരെ ഒഴിവാക്കി ഒടുവില്‍ അദാനി പോര്‍ട്‌സിനെ തെരഞ്ഞെടുക്കുകയായിരുന്നു.

ഇതോടെ അദാനി തുറമുഖത്തിന് മഹാരാഷ്‌ട്രയിലെയും പുണെയിലെയും ബിസിനസുകാര്‍ക്ക് ഡിഘി തുറമുഖത്തിന്റെ സേവനം നല്‍കാന്‍ കഴിയും. അദാനി പോര്‍ട്‌സിന്റെ കയ്യില്‍ എത്തുന്ന 12ാമത്തെ തുറമുഖമാണ് ഡിഘി പോര്‍ട്‌സ്. ഇതോടെ അദാനി പോര്‍ട്‌സിന്റെ സ്വാധീനമേഖല മഹാരാഷ്‌ട്രയില്‍ വര്‍ധിക്കും.

ഇനി 10,000 കോടി കൂടി നിക്ഷേപിച്ച് ഡിഘി പോര്‍ട്ടിനെ വികസിപ്പിക്കാനാണ് അദാനിയുടെ പദ്ധതി.

Tags: Rahul Gandhiഅദാനി ഗ്രൂപ്പ്congressമഹാരാഷ്ട്രരാഹുല്‍ ഗാന്ധിShiv Senaഡിഘി തുറമുഖം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.