Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഴിവിട്ട് നിയമനം നേടിയവരില്‍ സുനില്‍ പി. ഇളയിടവും; ദേശാഭിമാനി ജീവനക്കാരനായിരുന്ന സുനിലിനു വേണ്ടി ഒഴിവാക്കിയത് നിരവധി യോഗ്യരെ; വിവരാവകാശ രേഖ പുറത്ത്

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് സര്‍വകലാശാലയിലേക്ക് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ജോലിക്കാരനായിരുന്നു സുനില്‍.

Janmabhumi Online by Janmabhumi Online
Feb 12, 2021, 10:27 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അധ്യാപകനായി ഇടതുപക്ഷ സഹയാത്രികന്‍ സുനില്‍ പി. ഇളയിടം നിയമനം നേടിയതും വഴിവിട്ട മാര്‍ഗത്തിലെന്ന് വിവരാവകാശ രേഖ. സംസ്‌കൃത സര്‍വകലാശാലയില്‍ 1998ല്‍ മലയാളം ലക്ചറര്‍ തസ്തികയിലേക്കു നടന്ന അഭിമുഖ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് സുനില്‍ ഉള്‍പ്പെടെ ചിലര്‍ക്ക് നിയമനം നല്‍കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. സിപിഎമ്മിനും ഇടതുപക്ഷ സര്‍ക്കാരിനും വേണ്ടി കവലകള്‍ തോറും രാഷ്‌ട്രീയം പ്രസംഗിക്കുന്നയാളാണ് ഇളയിടം. ശബരിമല വിരുദ്ധ പ്രചാരണം, നവോത്ഥാന ദുര്‍വ്യാഖ്യാനം തുടങ്ങിയവയ്‌ക്ക് വ്യാജ ചരിത്രങ്ങള്‍ രചിച്ചും പ്രസംഗിച്ചും പാര്‍ട്ടിയെ സഹായിക്കുന്നവരില്‍ പ്രമുഖനുമാണ്. സര്‍വകലാശാലയില്‍ സ്വന്തം ഓഫീസ് ബോര്‍ഡ് നശിപ്പിച്ച് വ്യാജപ്പരാതി നല്‍കിയതായി ആരോപണവുമുണ്ട്.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് സര്‍വകലാശാലയിലേക്ക് ലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അന്ന് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ജോലിക്കാരനായിരുന്നു സുനില്‍. അപേക്ഷിച്ചവരില്‍ പലര്‍ക്കും എംഫില്‍, പിഎച്ച്ഡി യോഗ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സുനിലിന് അന്ന് എംഎ ബിരുദവും സെറ്റ് യോഗ്യതയുമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് ഏറ്റവും കൂടുതല്‍ സുനിലിനും മറ്റുമായിരുന്നു. പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ കുറവും. അങ്ങനെയാണ് സുനില്‍ നിയമിക്കപ്പെട്ടത്. അഭിമുഖത്തില്‍ പങ്കെടുത്ത 211 പേര്‍ക്ക് അന്നത്തെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ നല്‍കിയ മാര്‍ക്കുകള്‍ പുറത്തു വന്നപ്പോഴാണ് നിയമനക്കള്ളക്കളി വ്യക്തമാകുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ കാലത്ത് ഈ തരത്തില്‍ നിയമന ക്രമക്കേട് പതിവാണെന്ന് തെളിയിക്കുന്നതാണ് സംഭവം.

ഡോ. എന്‍.പി. ഉണ്ണി, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. കെ. ശരത്ചന്ദ്രന്‍, ഡോ. സ്‌കറിയ സക്കറിയ, ഡോ. കെ.എം. പ്രഭാകര വാര്യര്‍, ഡോ. ഒ.എം. അനുജന്‍ തുടങ്ങിയവരായിരുന്നു അന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍.

നല്ല മാര്‍ക്കോടെയുള്ള ബിരുദങ്ങളും, എംഫില്‍, യുജിസി നെറ്റ്  ജെആര്‍എഫ് നേടിയവരും പ്രസിദ്ധീകരണങ്ങളിലെ ലേഖനം, പുരസ്‌കാരങ്ങള്‍, സെമിനാര്‍ പേപ്പറുകള്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കെല്ലാം ഇന്റര്‍വ്യൂവില്‍  പത്തില്‍ താഴെ മാര്‍ക്കാണ് നല്‍കിയത്. മുന്‍ നിശ്ചയ പ്രകാരം ചിലര്‍ക്ക് 20 മാര്‍ക്ക് നല്‍കി. അവരാണ് നിയമിക്കപ്പെട്ടത്. അവരില്‍ സുനില്‍ പി. ഇളയിടമുണ്ട്. അന്ന് പുറന്തള്ളപ്പെട്ട ഡോ. ആസാദ് 1998ലെ ഇന്റര്‍വ്യൂ മാര്‍ക്ക് വിവരാവകാശ രേഖ പ്രസിദ്ധം ചെയ്തിട്ടുണ്ട്.

ഇത് കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഗൂഢാലോചനയും അഴിമതിയുമാണ്. രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. അതിനു കമ്മീഷനെ നിശ്ചയിക്കണം, ഡോ. ആസാദ് ആവശ്യപ്പെട്ടു.

സുനില്‍ പിന്നീടാണ് ഡോക്ടറേറ്റ് നേടിയത്. കാലടി സര്‍വകലാശാലയില്‍ത്തന്നെയായിരുന്നു ഗവേഷണം. ഡോ. സ്‌കറിയ സക്കറിയയായിരുന്നു ഗൈഡ്. ഗവേഷണ പ്രബന്ധം സര്‍വകലാശാല തള്ളി. പക്ഷേ, എസ്എഫ്‌ഐ ഉള്‍പ്പെടെ അധ്യാപക, വിദ്യാര്‍ഥി സംഘടനകളെക്കൊണ്ട് സമരം നടത്തിച്ച്, പല വിധ സ്വാധീനങ്ങള്‍ ചെലുത്തി പ്രബന്ധം സ്വീകരിച്ച് ഡോക്ടറേറ്റും നല്‍കി.

സുനില്‍ പി. ഇളയിടം പില്‍ക്കാലത്താണ് പ്രഭാഷകനും പണ്ഡിതനുമായതെന്നും ദേശാഭിമാനിയില്‍ ജോലിക്കാരനായിരുന്നുവെന്ന ഒറ്റക്കാരണമാണ് നിയമന യോഗ്യതയായതെന്നും അഡ്വ. എ. ജയശങ്കര്‍ വിമര്‍ശിച്ചു. സുനില്‍ ധര്‍മത്തേയും മാന്യതയേയും കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തുന്നതുകൊണ്ടാണ് ഈ കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

Tags: ഫെയ്സ്ബുക്ക്Sunil P Ilayidom
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാഭാരതത്തിനെ ഇകഴ്‌ത്തി സുനില്‍ പി ഇളയിടം; നിശ്ചിതമായ ഒരു ഗ്രന്ഥമല്ല. മഹാഭാരതമെന്ന് ഇളയിടം

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: കെ എച്ച് ബാബുജാനെതിരെ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Kerala

‘കോപ്പിയടി ഒരു സമര മാർഗമായി അംഗീകരിച്ചതാണ്’- പൂജ്യം മാര്‍ക്ക് കിട്ടിയിട്ടും പാസായ എസ് എഫ്ഐ നേതാവ് ആര്‍ഷോയെ പരിഹസിച്ച് ജോയ് മാത്യു

India

മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്ടറികളാണെന്ന് പരാമർശം നടത്തിയ കര്‍ണ്ണാടകത്തിലെ റെയ്ചൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

മിനിക്കഥ: നിളയുടെ തേങ്ങല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies