ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട്, പരിഷ്‌കരണ നടപടികളുടെ ആറ് സ്തംഭങ്ങളിലൊന്നായ ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗെവെണന്‍സ്’ എന്നതിനെ സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചു.
വരാനിരിക്കുന്ന സെന്‍സസ് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് ആകുമെന്നും നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചു. ഇതിനായി 3,768 കോടി രൂപ അനുവദിച്ചു.
കരാര്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഒരു അനുരഞ്ജന സംവിധാനം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി പറഞ്ഞു. ഇത് സ്വകാര്യ നിക്ഷേപകരിലും കരാറുകാരിലും ആത്മവിശ്വാസം വളര്‍ത്തും.
56 അനുബന്ധ ആരോഗ്യ പരിപാലന മേഖലകളെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫെഷണല്‍സ് ബില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. നഴ്‌സിംഗ് തൊഴില്‍ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി ദേശീയ നഴ്‌സിംഗ്, മിഡ്‌വൈഫറി കമ്മീഷന്‍ ബില്‍ അവതരിപ്പിക്കും.
പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് സംസ്ഥാനം മോചനം നേടിയതിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കായി ഗോവയ്‌ക്ക് 300 കോടി രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: